ഫോമാ നഴ്‌സസ് സെമിനാര്‍ ശ്രദ്ധേയമായി
EMALAYALEE SPECIAL
28-Jun-2018

ഷിക്കാഗോ: ഫോമാ ഇന്റര്‍ നാഷനല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തിയ നഴ്‌സസ് സെമിനാര്‍ അവതരണത്തിന്റെ പുതുമകൊണ്ട് ശ്രദ്ധേയമായി. അമേരിക്കയിലെ കുടിയേറ്റ ചരിത്രത്തില്‍ ദശാബ്ദങ്ങളായി തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന മലയാളി നഴ്‌സുമാരുടെ ഈ കൂട്ടായ്മ ഏവര്‍ക്കും മറക്കാനാവാത്ത ഒരു അനുഭവമായി. ഏവര്‍ക്കും ചെയര്‍പേഴ്‌സണ്‍ ബീനാ വള്ളിക്കളം സ്വാഗതമാശംസിച്ചു. ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.
നഴ്‌സിംഗ് എന്നത് ഒരു പ്രത്യേക വിളിയായി കണ്ട്, തിരഞ്ഞെടുക്കപ്പെട്ടവരാണ് ഓരോരുത്തരുമെന്ന ബോധ്യത്തോടെ ഓരോ ദിവസവും സേനമനുഷ്ഠിക്കണമെന്ന് അച്ചന്‍ ഏവരെയും ഓര്‍മ്മിപ്പിച്ചു. ലൈഫ് സ്‌റ്റൈല്‍ പരിശീലകന്‍ വി രാജ് കമാദര്‍ വളരെ ഫലപ്രദമായ രീതിയില്‍ ദൈനംദിന വ്യായാമങ്ങളെക്കുറിച്ചു വിശദീകരിച്ചു. മുന്‍ മിസ് ഇന്ത്യ പ്രമിത കത്കര്‍ ലളിതമായ രീതികളിലൂടെ വ്യക്തിത്വ വികസനം എങ്ങനെ സ്വായത്തമാക്കാം എന്നതിനെ പരാമര്‍ശിച്ചു സംസാരിച്ചു. സരള വര്‍മ്മ ആരോഗ്യകരമായ ഭക്ഷണശീലത്തിനായി താന്‍ ആരംഭിച്ചിരിക്കുന്ന സരളാസ് സികെലിറ്റ് ഏവരെയും പരിചയപ്പെടുത്തി. ജുവനൈല്‍ ഡയബറ്റിസിനെ കുറിച്ച് അവബോധം ഉണ്ടാക്കുവാനായി ഇല്ലിനോയിലെ യൂത്ത് അംബാസിഡറായ അലിസ്സ എറിക് ഒരു ബൂത്തും സജ്ജമാക്കിയിരുന്നു. വോയ്‌സ് ഓഫ് ഏഷ്യ 1960 കളിലും 70 കളിലും അമേരിക്കയിലെത്തിയ ആദ്യകാല നഴ്‌സുമാരെ ആദരിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന പരിപാടിയെക്കുറിച്ച് ഫോമായുടെ സ്ഥാപക നോതാവ് ശശിധരന്‍ നായര്‍ വിശദീകരിച്ചു. സദസില്‍ സന്നിഹിതരായിരുന്ന ആദ്യകാല നഴ്‌സുമാരെ ബീനാ വള്ളിക്കളം പരിചയപ്പെടുത്തി.
നഴ്‌സിംഗ് ചരിത്രത്തെക്കുറിച്ചുള്ള ഒരു ചോദ്യോത്തര പരിപാടിക്ക് ഷീലാ ജോസും ജൂബി വള്ളിക്കളവും നേതൃത്വം നല്‍കി. വിജയികള്‍ക്ക് ഫാദര്‍ ജോസഫ് പുത്തന്‍ പുരയ്ക്കല്‍ സമ്മാനങ്ങള്‍ നല്‍കി. വ്യക്തി സവിശേതകള്‍ ആധാരമാക്കി നടത്തിയ ഗ്രൂപ്പ് പ്രൊജക്റ്റില്‍ ഏവരും താല്‍പര്യത്തോടെ പങ്കെടുത്തു. നഴ്‌സസ് സെമിനാര്‍ നടത്തുവാനായി പിന്തുണ നല്‍കിയ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്കു യോഗം പ്രത്യേകം നന്ദി പറഞ്ഞു ബീനാ വള്ളിക്കളത്തോടൊപ്പം ഷീലാ ജോസും ഡോളി തോമസും കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments