Image

പൊലീസിലെ ദാസ്യപ്പണി ആശങ്കയുണ്ടാക്കുന്നതെന്ന്‌ ഹൈക്കോടതി: സര്‍ക്കാര്‍ വിശദീകരണം നല്‍കണം

Published on 28 June, 2018
പൊലീസിലെ ദാസ്യപ്പണി ആശങ്കയുണ്ടാക്കുന്നതെന്ന്‌ ഹൈക്കോടതി: സര്‍ക്കാര്‍ വിശദീകരണം നല്‍കണം


പൊലീസിലെ ദാസ്യപ്പണി പൊതുസമൂഹത്തിന്‌ ആശങ്കയുണ്ടാക്കുന്നതാണെന്ന്‌ ഹൈക്കോടതി. അതീവ ഗൗരവമുള്ള പ്രശ്‌നമാണിതെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ എന്ത്‌ നടപടി സ്വീകരിച്ചുവെന്ന്‌ സര്‍ക്കാര്‍ നാല്‌ ആഴ്‌ചയ്‌ക്കുള്ളില്‍ വിശദീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

ചീഫ്‌ ജസ്റ്റിസ്‌ ഋഷികേശ്‌ റോയ്‌ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ്‌ നിര്‍ദേശം. ക്യാമ്പ്‌ ഫോളോവേഴ്‌സ്‌ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച പരാതിയില്‍ ഇടപെടല്‍ ഉണ്ടായി എന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ എടുത്ത നടപടിയില്‍ കോടതി തൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തു.

എഡിജിപി സുധേഷ്‌ കുമാറിന്റെ മകള്‍ പൊലീസ്‌ ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചതോടെയാണ്‌ പൊലീസിലെ ദാസ്യപ്പണി സംബന്ധിച്ച വിവരങ്ങള്‍ പുറംലോകമറിഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക