Image

സോക്കര്‍ ഭ്രാന്തന്മാര്‍ (കണ്ടതും കേട്ടതും: ബി ജോണ്‍ കുന്തറ)

Published on 28 June, 2018
സോക്കര്‍ ഭ്രാന്തന്മാര്‍ (കണ്ടതും കേട്ടതും: ബി ജോണ്‍ കുന്തറ)
ഒരു 30 വയസുകാരന്‍ അര്‍ജന്റീന്‍ ടീം നന്നായി കളിച്ചില്ല എന്ന ഘേദത്തില്‍ മുങ്ങിയ ഇയാളെ ആന്മഹത്യയില്‍ എത്തിച്ചു. ഇവിടെ കാണുന്നത് സോക്കര്‍ രസികസംഗങ്ങളുടെ നിരാശയല്ല ശുദ്ധ ഭ്രാന്താണ്. ഇതിലെതമാശഅര്‍ജന്റീനമത്സരങ്ങളില്‍നിന്നുംപുറത്താക്കപ്പെട്ടിട്ടില്ലായിരുന്നു.

മനസ്സിലാക്കുന്നു ഇതിനുമുന്‍പും ഇതുപോലുള്ള സംഭവങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. ഇതുപോലുള്ള സംഭവങ്ങള്‍ മുന്‍കാലങ്ങളിലും നടന്നിട്ടുണ്ട് എന്നുമനസ്സിലാക്കുന്നു.

പ്രധാന മാധ്യമങ്ങള്‍ ഓരോ ദിനവും അനേകം മണിക്കൂറുകള്‍ ഈ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നല്‍കുന്നു.കേരളത്തിലെ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ള വര്‍ത്തമാനപത്രത്തിന്റെ ആദ്യപുറം 90 ശതമാനവും ഫൂട്ട്ബാള്‍ വാര്‍ത്തകളും ദൃശ്യരൂപങ്ങളും അധിവസിച്ചു. കേരളത്തില്‍ മറ്റനേകം ശ്രദ്ധ അര്‍ഹിക്കുന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നിട്ടും.ഭഷ്യസാധനങ്ങളുടെ സുരെഷാ, പോളിസിന്‍റ്റെ അധികാര ദുര്‍വിനിയോഗം ഈവര്‍ത്തകള്‍ക്ക് സ്ഥാനം ഉള്‍പ്പേജുകളില്‍.

ഇന്‍ഡ്യ, ലോക സോക്കര്‍ കപ്പ് മത്സരങ്ങള്‍ രൂപംകൊണ്ട കാലംമുതല്‍ ശ്രമിക്കുന്നതാണ് ഒരു തിരഞ്ഞെടുപ്പു വേദി വരെയെങ്കിലും എത്തുന്നതിന്. എന്നാല്‍ ഇന്നും ഇന്ത്യ 45 ടീമുകളില്‍ 35 ആം സ്ഥാനത്തു മാത്രമേ എത്തിയിട്ടുള്ളു. ക്രിക്കറ്റ് ഇന്ത്യയില്‍ പ്രസിദ്ധമാകുന്നതിനു മുന്‍പുതന്നെ ഫൂട്ട്‌ബോള്‍കളി കേരളത്തില്‍ എല്ലാ ഗ്രാമങ്ങളിലും ഒരല്‍പ്പം പരന്ന നിരപ്പു കണ്ടാല്‍ ഒരു പന്തും സങ്കടിപ്പിച്ചു കുട്ടികള്‍ നിരത്തിലേയ്ക്കിറങ്ങും. ഫുട്ട്ബാള്‍ കളിക്കാത്ത എത്ര പുരുഷന്മാര്‍ കേരളത്തിലുണ്ട്?

കേരള ജനത ലോക സോക്കര്‍ കപ്പ് മത്സരങ്ങള്‍ എത്രമാത്രം പ്രാധാന്യത്തോടെ കാണുന്നു എന്നതിന്റെ തെളിവുകള്‍ കുക്ഗ്രാമങ്ങള്‍ മുതല്‍ പട്ടണങ്ങള്‍ വരെ എല്ലാ സ്ഥലങ്ങളിലും കാണുവാന്‍ പറ്റും. ചിലര്‍ അവരുടെ വാഹനങ്ങളുടെ ചായം വരെ സോക്കര്‍ കളിക്കാരുടെ ചിത്രങ്ങളാക്കി മാറ്റിയിരിക്കുന്നു. വീടുകളുടെ മതിലുകളില്‍ കാണുന്ന ചായങ്ങളും മുന്നില്‍ കാണുന്ന പതാകകളും കണ്ടാല്‍ തോന്നും മറ്റൊരു രാജ്യത്തില്‍ കൂടി യാത്ര നടത്തുന്നതുപോലെ.

ഒരിന്ത്യന്‍ ടീമെങ്കിലും ഈകാലികളുടെ വാതുക്കല്‍ വരെഎങ്കിലും എത്തിയിരുന്നെങ്കില്‍ ഈകാണുന്ന എല്ലാ ഭ്രമങ്ങള്‍ക്കും ഒരര്‍ത്ഥം കാണാമായിരുന്നു. കേരളജനത സോക്കറിനോടു കാട്ടുന്ന പ്രേമം സ്വന്തം നാടിന്റെ ഉന്നമനത്തിനുവേണ്ടി കാട്ടിയിരുന്നെങ്കില്‍ കേരളത്തില്‍ സാധാരണ മനുഷ്യന്റെ ജീവിതം എത്രമാത്രം കൂടുതല്‍ നന്നാകുമായിരുന്നു.

അന്യന്റെ വീട്ടില്‍ കല്യാണം ഞങ്ങളുടെ വീട്ടില്‍ അതിന്റെ ആഘോഷം ഇതാണ് കേരളത്തില്‍ കാണുന്നത്. ഈ ഉത്സാഹം നിരത്തില്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ നീക്കുന്നതിനുകാട്ടൂ. രാഷ്ട്രീയം മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നടത്തുന്ന അനാവശ്യ അതിപ്രസരം അവസാനിപ്പിക്കുന്നതിന് ശബ്ദമുയര്‍ത്തൂ.

കായിക മത്സരങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്നല്ല ഇവിടെ എഴുതുന്നത് എല്ലാത്തിനും അതിന്റെതായ സ്ഥാനം നല്‍കുക. തൊഴില്‍ അഥവാ പ്രൊഫഷണല്‍ സോക്കര്‍, സിനിമകള്‍, സിനിമാക്കാര്‍ ഇവ ഓരോ വ്യവസായങ്ങളാണ് അവക്ക് അന്ധമായി വിശ്വാസം നല്‍കി പുറകേ ഓടിനടക്കുന്നതും അമിതരീതികളില്‍ പണവും സമയവും കളയുന്നത് വെറും ബോഷത്തരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക