Image

അസംബ്ലി ഓണ്‍ ഓര്‍ത്തഡോക്‌സി (ഐഎഒ) രജതജൂബിലി ആഘോഷങ്ങള്‍ തുടങ്ങി

ജോണ്‍ കൊച്ചു കണ്ടത്തില്‍ Published on 28 June, 2018
അസംബ്ലി ഓണ്‍ ഓര്‍ത്തഡോക്‌സി (ഐഎഒ) രജതജൂബിലി ആഘോഷങ്ങള്‍ തുടങ്ങി
ആതന്‍സ് (ഗ്രീസ്):  സമാധാനവും സാമൂഹിക നീതിയും ഉറപ്പുവരുത്താതെ ലോകത്തിനു മുന്നോട്ടു പോകാനാവില്ലെന്നും ക്രൈസ്തവ ദര്‍ശനം മുന്നോട്ടു വയ്ക്കുന്ന ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ഗ്രീക്ക് പ്രസിഡന്റ് പ്രൊകൊപിസ് പാവ്ലോ പുലോസ്. ഇന്റര്‍ പാര്‍ലമെന്ററി അസംബ്ലി ഓണ്‍ ഓര്‍ത്തഡോക്‌സി (ഐഎഒ) രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ലോപുലോസ്.

അതിന് വിരുദ്ധ സമീപനമാണ് എവിടെയും. അതിര്‍ത്തി തിരിച്ചു മനുഷ്യനെ കാണുന്നതു വിപരീത ഫലം ഉണ്ടാക്കും. കഴിഞ്ഞ 25 വര്‍ഷം ഐഎഒ നല്‍കിയ സംഭാവന വിലപ്പെട്ടതാണെന്നും പാവ്ലോ പുലോസ് പറഞ്ഞു. 25 വര്‍ഷം മുന്‍പ് തുടക്കം കുറിച്ച ഗ്രീക്ക് പാര്‍ലമെന്റിന്റെ അതേ വേദിയില്‍ 40 രാജ്യങ്ങളില്‍ നിന്നെത്തിയ എംപിമാരും രാഷ്ട്രീയ നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരുമടങ്ങിയ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു ഉദ്ഘാടന ചടങ്ങ്.

ഐഎഒ പ്രസിഡന്റ് റഷ്യന്‍ എംപി സെര്‍ജി പോപ്പോവ് അധ്യക്ഷത വഹിച്ചു. ഗ്രീക്ക് പാര്‍ലമെന്റ് സ്പീക്കര്‍ നിക്കോളാസ് വവ്വിറ്റിസ്, ഗ്രീക്ക് വിദേശകാര്യ മന്ത്രി അയോനിസ് അമനാറ്റി ഡിസ്, ഗ്രീക്ക് ആര്‍ച്ച് ബിഷപ് ഐറേനിമോസ് രണ്ടാമന്‍, റഷ്യന്‍ പാര്‍ലമെന്റ് ഡപ്യൂട്ടി ചെയര്‍പഴ്‌സന്‍ ഇറിനാ യരോവയ, ഐഎഒ സെക്രട്ടറി ജനറല്‍ ഗ്രീക്ക് എംപി ആന്‍ഡ്രിയാസ് മിക്കാലിഡിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും മുന്‍ എം.എല്‍.എ. യുമായ ജോസഫ് എം. പുതുശ്ശേരിക്ക് ക്ഷണം ലഭിച്ചു.

ജോസഫ് എം. പുതുശേരി ഇന്ന് സമ്മേളനത്തില്‍ പ്രസംഗിക്കും. സമ്മേളനം 30നു സമാപിക്കും.
അസംബ്ലി ഓണ്‍ ഓര്‍ത്തഡോക്‌സി (ഐഎഒ) രജതജൂബിലി ആഘോഷങ്ങള്‍ തുടങ്ങി
അസംബ്ലി ഓണ്‍ ഓര്‍ത്തഡോക്‌സി (ഐഎഒ) രജതജൂബിലി ആഘോഷങ്ങള്‍ തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക