Image

ജോസ്‌ കെ. മാണി എം.പിക്ക്‌ ഹൃദ്യമായ വരവേല്‍പ്പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 01 July, 2011
ജോസ്‌ കെ. മാണി എം.പിക്ക്‌ ഹൃദ്യമായ വരവേല്‍പ്പ്‌
ന്യൂയോര്‍ക്ക്‌: പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരളാ കോണ്‍ഗ്രസ്‌ എം.പി ജോസ്‌ കെ. മാണിക്ക്‌ സമുചിതമായ സ്വീകരണം നല്‍കി.

12 പേര്‍ അടങ്ങിയ ഇന്ത്യന്‍ പാര്‍ലമെന്ററി സംഘത്തിലെ ഏക കേരളാ എം.പിയായി ജോസ്‌ കെ. മാണി, യാലി യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുന്നതിനാണ്‌ അമേരിക്കയില്‍ എത്തിയത്‌.

ജൂണ്‍ 24-ന്‌ വെള്ളിയാഴ്‌ച ക്യൂന്‍സിലുള്ള ഫൈവ്‌ സ്റ്റാര്‍ റെസ്റ്റോറന്റില്‍ വച്ചുകൂടിയ യോഗത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജോണ്‍ സി. വര്‍ഗീസ്‌ (സലീം) അധ്യക്ഷതവഹിച്ചു. സാക്ഷര കേരളത്തിലെ അക്ഷരകേരളത്തെ പ്രതിനിധാനം ചെയ്യുന്ന ജോസ്‌ കെ. മാണിക്ക്‌ ഹൃദ്യമായ ആശംസകള്‍ വിവിധ സംഘടനാ നേതാക്കള്‍ അര്‍പ്പിച്ചു.

പ്രവാസി കേരളാ കോണ്‍ഗ്രസ്‌ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. സക്കറിയ കരുവേലി, മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റ്‌ വര്‍ക്കി ഏബ്രഹാം, ഫോമാ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ ചുമ്മാര്‍, ഫൊക്കാന റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സെന്റ്‌ സിറിയക്‌, കേരളാ സെന്റര്‍ പ്രസിഡന്റ്‌ തമ്പി തലപ്പള്ളില്‍, പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ സുനില്‍ ട്രൈസ്റ്റാര്‍, ലോംഗ്‌ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ തോമസ്‌, ഓര്‍ത്തഡോക്‌സ്‌ സഭാ സെക്രട്ടറി റവ.ഫാ. ജോണ്‍ തോമസ്‌, മലയാളി സമാജം പ്രസിഡന്റ്‌ സജി ഏബ്രഹാം, ജോസ്‌ കളപ്പുരയ്‌ക്കല്‍, ജോര്‍ജ്‌ ഇടയോടി, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മുന്‍ പ്രസിഡന്റ്‌ അലക്‌സ്‌ കോശി വിളനിലം, ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌, നാഷണല്‍ സെക്രട്ടറി ജോര്‍ജ്‌ ഏബ്രഹാം, കേരളാ കോണ്‍ഗ്രസ്‌ സെക്രട്ടറി ഷോളി കുമ്പിളുവേലില്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

പ്രവാസി കേരളാ കോണ്‍ഗ്രസ്‌ സെക്രട്ടറി ജോണ്‍സണ്‍ മൂഴയില്‍ ആമുഖ പ്രസംഗം നടത്തി. ട്രഷറര്‍ ആന്റോ രാമപുരം, എം.പിയെ ഹാരമണിയിച്ച്‌ സ്വീകരിച്ചു. യോഗനടപടികള്‍ നിയന്ത്രിച്ചുകൊണ്ട്‌ ഫിലിപ്പ്‌ മഠത്തില്‍ എം.സിയായി പ്രവര്‍ത്തിച്ചു.

അമേരിക്കന്‍ മലയാളികളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും, കേരളത്തിന്റെ പുരോഗതിക്കും വേണ്ടി തന്റെ മുഴുവന്‍ കഴിവുകളും പ്രയോഗിക്കുമെന്ന്‌ ജോസ്‌ കെ. മാണി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ജോസ്‌ കെ. മാണി എം.പിക്ക്‌ ഹൃദ്യമായ വരവേല്‍പ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക