Image

ലോസ്റ്റ് വില്ല നാടകം ഇന്ന് ഗാര്‍ലാന്‍ഡ് സീറോ മലബാര്‍ പള്ളിയില്‍ അവതരിപ്പിക്കും

Published on 29 June, 2018
ലോസ്റ്റ് വില്ല നാടകം ഇന്ന് ഗാര്‍ലാന്‍ഡ് സീറോ മലബാര്‍ പള്ളിയില്‍ അവതരിപ്പിക്കും
ഡാലസ്: ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫെറോനാപ്പള്ളി പെരുന്നാളിനോടനുബന്ധിച്ചു ജൂണ്‍ 29 വെള്ളിയാഴ്ച ഡാളസ് ഭരതകല തീയറ്റേഴ്‌സിന്റെ ആദ്യ നാടകമായ ലോസ്റ്റ് വില്ല സന്ത്യക്ക് 8 മണിയോടെ അരങ്ങേറുന്നു. നാടകത്തിന്റെ രചന സലിന്‍ ശ്രീനിവാസും (ഐര്‍ലാന്‍ഡ്), സംവിധാനം ചാര്‍ളി അങ്ങാടിചേരിലും ഹരിദാസ് തങ്കപ്പനും നിര്‍വ്വഹിക്കുന്നു. സഹസംവിധായകനായി അനശ്വര്‍ മാമ്പിള്ളിയും പ്രവര്‍ത്തിക്കുന്നു. നാടകത്തിനു വേണ്ടി അതിമനോഹരങ്ങളായ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ജെസ്സി ജേക്കബ് (അയര്‍ലാന്റ്) സംഗിതം, പാശ്ചത്തലസംഗിതം സിംപ്‌സണ്‍ ജോണ്‍ (ഐര്‍ലാന്‍ഡ്). ആലാപനം മരീറ്റ ഫിലിപ്, സാബു ജോസഫ് എന്നിവരുമാണ്.

സംഗീതദൃശ്യസാക്ഷാല്‍ക്കരം ജയ് മോഹനും. ശബ്ദ-വെളിച്ച നിയന്ത്രണം സജി ചാലക്കാട്ടും നിയന്ത്രണം ഉണ്ണി പെരോട്ടുമാണ് നിര്‍വ്വഹിക്കുന്നത്.

ഈ നാടകത്തില്‍ ചാര്‍ളി അങ്ങാടിച്ചേരില്‍ ഹരിദാസ് തങ്കപ്പന്‍, രാജന്‍ ചിറ്റാര്‍, മനോജ് പിള്ള, അനശ്വര്‍ മാമ്പിള്ളി, ഷാജി വേണാട്, ജെയ്‌സണ്‍ ആലപ്പാടന്‍, ഷാജി മാത്യു, ഷാജു ജോണ്‍, അനുരഞ്ജ് ജോസഫ് , മീനു എലിസബെത്ത്, ഷാന്റി വേണാട്, ഐറിന്‍ കല്ലൂര്‍, ഉമാ ഹരിദാസ് എന്നിവര്‍ വേഷമിടുന്നു.

ഈ നാടകത്തിനു വേണ്ടി തയ്യാറാക്കിയ സംഗീതരംഗത്തിലെ അഭിനേതാക്കള്‍ ഐറിന്‍ കല്ലൂരും അനശ്വര്‍ മാമ്പിള്ളിയുമാണ്. അതി മനോഹരമായ രംഗങ്ങള്‍ അതിന്റെ ചാരുതയോടെ ക്യാമെറയില്‍ഒപ്പിയെടുത്തിരിക്കുന്നതു ജയ് മോഹനാണ്. ഡ്രോണ്‍ ഷോട്ടുകള്‍ ചെയ്തിരിക്കുന്നത് മനോജ് പിള്ളയും, രാജീവ് മണിയുമാണ്. ഇതിനകം തന്നെ യൂട്യൂബില്‍ അനേകര്‍ കണ്ട മ്യൂസിക് വീഡിയോയുടെ സംവിധാനം ഹരിദാസ് തങ്കപ്പനും, പ്രൊഡക്ഷന്‍ അസ്സോസിയേറ്റ് രാജന്‍ ചിറ്റാറുമാണ്.

ലോസ്റ്റ് വില്ലയുടെ പ്രമോഷണല്‍ ട്രെയ്ലര്‍ വിഡിയോയുടെ പ്രകാശനം ഡോക്ടര്‍.ഫ്എം. വി. പിള്ള നിര്‍വഹിച്ചു. ഡാളസിലെ അനുഗ്രഹീതരായ കലാകാരന്‍മ്മാരുടെയും കലാസ്‌നേഹികളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ശ്രീ ജോസ് ഓച്ചാലിലിനു സി ഡി കൈമാറിക്കൊണ്ടായിരുന്നു പ്രകാശന കര്‍മ്മം.

ഡോ. എം. വി പിള്ളയുടെ നേതൃത്വത്തില്‍ നടന്ന മീറ്റിങ്ങില്‍ അഭിനേതാക്കളും, അഭ്യുദയകാംഷികളുമടക്കം അനേകര്‍ പങ്കെടുത്തു. അഭിനയകലയോടൊപ്പം വരും വര്‍ഷങ്ങളില്‍ നാടകക്കളരികളും നാടകമല്‍സരങ്ങളും സംഘടിപ്പിക്കുവാന്‍ ഭരതകലയ്ക്കു കഴിയട്ടെ എന്നു ഡോ. എം വി .പിള്ള ആശംസിച്ചു. ചടങ്ങില്‍ ഡാലസ്സിലെ ശ്രദ്ധേയനായ സാഹിത്യകാരനായ ശ്രീ. ഓച്ചാലില്‍ പങ്കെടുത്തു വിജയാശംസകള്‍ നേര്‍ന്നു.

കലാകാരന്മ്മാരെ എപ്പോളും അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിക്കുന്ന നഗരമായ ഡാളസിലെ സഹൃദയരായ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും എല്ലാവര്‍ഷവും പുതിയ വേറിട്ട നാടകങ്ങള്‍ ഒന്നിലധികം സ്റ്റേജുകളില്‍ അവതരിപ്പിക്കുവാനാണു ഭരതകലയുടെ ലക്ഷ്യമെന്നും സംഘാടകരായ ശ്രീ. ഹരിദാസും അനശ്വറും പ്രസ്താവിച്ചു.

കഴിവുള്ള അനേക കലാകാരന്മാരുള്ള ഡാലസില്‍ എന്ത് കൊണ്ടും, ഇത്തരം ഒരു സംരംഭം കാലത്തിനു യോജിച്ചതാണെന്നും മുപ്പതു വര്ഷങ്ങള്ക്കു മുന്‍പ് തന്നെ ഡാലസില്‍ നാടകഗ്രൂപ്പുകള്‍ ഉണ്ടായിരുന്നതായി മീനു എലിസബൈത്തു ഓര്മ്മിപ്പിച്ചു.

ഡാളസ് ഭരതകലാ തീയറ്റേഴ്‌സിന്റെ കന്നി നാടകം അരങ്ങേറാന്‍ ആദ്യവേദി ഒരുക്കിത്തന്ന ഗാര്‍ലാന്‍ഡ് സെയിന്റ് തോമസ് സീറോ മലബാര്‍ ഫെറോന പള്ളി ഭാരവാഹികള്‍ക്ക് അനശ്വര്‍ മാമ്പിള്ളി തന്റെ നന്ദി രേഖപ്പെടുത്തി.

ഷാജി മാത്യു, ജെയ്‌സണ്‍ ആലപ്പാടന്‍, ഐറീന്‍ കലൂര്‍, ഉമ, എന്ന സംഘാംഗങ്ങളും ചടങ്ങിനു സാക്ഷികളായി. ഈ നാടകം ഡാലസ്സിലോ വെളിയിലോ മറ്റു സ്റ്റേജുകളില്‍ നടത്തുവാന്‍ താല്‍പര്യമുള്ള സാമൂഹ്യ സാംസ്‌കാരിക സംഘടനകളോ വ്യക്തികളൊ ഭരതകലയുടെ സംഘാടകരുമായി ബന്ധപ്പെടാവുന്നതാണു് .
കൂടുതല്‍ വിവരങ്ങള്‍ക്കായി ഹരിദാസ് തങ്കപ്പന്‍ 214 908 5686 അനഷ്വര്‍ മാമ്പിള്ളി 203 400 9266

നാടകത്തിന്റെ പ്രൊമോഷനല്‍ വിഡിയോ കാണുവാനായി ഈ യൂട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യാം.

https://www.youtube.com/watch?v=x8TWmF87MHY&feature=youtu.be

https://www.youtube.com/watch?v=XMP3ipJpuq4&feature=share
ലോസ്റ്റ് വില്ല നാടകം ഇന്ന് ഗാര്‍ലാന്‍ഡ് സീറോ മലബാര്‍ പള്ളിയില്‍ അവതരിപ്പിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക