Image

സമ്പത്തിന്റെ കാര്യത്തില്‍ പദ്മനാഭസ്വാമിയെ പിന്തള്ളി ഗുരുവായൂരപ്പന്‍

Published on 29 June, 2018
സമ്പത്തിന്റെ കാര്യത്തില്‍ പദ്മനാഭസ്വാമിയെ പിന്തള്ളി ഗുരുവായൂരപ്പന്‍
നിധിയില്ലെങ്കിലും സമ്പന്നന്‍ ഗുരുവായൂരപ്പന്‍ തന്നെ. സമ്പത്തിന്റെ കാര്യത്തില്‍ പദ്മനാഭസ്വാമിയെ പിന്തള്ളി ഗുരുവായൂരപ്പന്‍ ഒന്നാമത്. ദേവസ്വം വകുപ്പിന്റെ കണക്കുകളിലാണ് ഗുരുവായൂരപ്പന്‍ ഒന്നാമതുള്ളത്. പ്രതിമാസ വരുമനത്തിലാണ് ഗുരുവായൂരപ്പന്‍ പദ്മനാഭസ്വാമിയെ പിന്തള്ളുന്നത്. മാസംതോറും നാലു കോടി രൂപ മുതല്‍ അഞ്ചുകോടി രൂപവരെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരുമാനം.

വരുമാനം പ്രധാനമായും കാഴ്ചയായി ലഭിക്കുന്നതാണെന്നും ദേവസ്വം അധികൃതര്‍ പറയുന്നു. പ്രതിവര്‍ഷം 23 ലക്ഷം തീര്‍ത്ഥാടകരെങ്കിലും ക്ഷേത്രസന്ദര്‍ശനത്തിനായി എത്തുന്നുണ്ടെന്നാണ് ടൂറിസം വകുപ്പിന്റെയും കണക്കുകള്‍. സീസണുകളില്ലാതെയാണ് ഗുരുവായൂരിലേക്ക് ആളുകളെത്തുന്നത്. വന്‍ നിധിശേഖരം കണ്ടെത്തിയ പദ്മനാഭസ്വാമിക്ഷേത്രത്തിലെ നടവരുമാനം ശരാശരി 30 ലക്ഷം രൂപ മാത്രമാണ്. നിധി കണ്ടെത്തിയതിന് ശേഷം വടക്കേ ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വരവില്‍ വലിയ വര്‍ധനവ് ഉണ്ടായിരുന്നു. ദീപാവലി, രാമനവമി തുടങ്ങി ഉത്തരേന്ത്യയില്‍ അവധിക്കാലം ആരംഭിക്കുമ്പോളാണ് തീര്‍ത്ഥാടകരുടെ എണ്ണം കൂടുന്നതെന്ന് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ വി സതീശന്‍ പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളില്‍ 25,000 30,000 ആളുകള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നുവെന്നാണ് കണക്ക്.

ക്ഷേത്രത്തിനുള്ളില്‍ തന്നെ നിധി പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ പുതിയ മ്യൂസിയം വന്‍ സുരക്ഷാ സന്നാഹത്തില്‍ ഒരുക്കിയാല്‍ വരുമാനം ഇരട്ടിയാകുമെന്നാണ് ക്ഷേത്രസമിതിയുടെ പ്രതീക്ഷ. ആഭ്യന്തര വിനോദസഞ്ചാര വിപണിയിലും ഇത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക