Image

എസ്. ജാനകി അന്തരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ഗായകരുടെ സംഘടനയായ 'സമം' നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ലോക്‌നാഥ് ബെഹ്‌റ

Published on 29 June, 2018
എസ്. ജാനകി അന്തരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ഗായകരുടെ സംഘടനയായ 'സമം' നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ലോക്‌നാഥ് ബെഹ്‌റ
ദക്ഷിണേന്ത്യയിലെ മുതിര്‍ന്ന ചലച്ചിത്ര പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേരളത്തിലെ ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ 'സമം' നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് എസ്. ജാനകി മരണപ്പെട്ടുവെന്ന് തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് ബംഗളൂരുവില്‍ നടന്ന പരിപാടിയില്‍ ഇനി പൊതുവേദികളിലും ചലച്ചിത്രങ്ങളിലും പാടുന്നത് അവസാനിപ്പിക്കുകയാണെന്ന് എസ്. ജാനകി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു അവര്‍ മരണപ്പെട്ടുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്. കഴിഞ്ഞ ദിവസം വീണ്ടും ജാനകി മരിച്ചതായി വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് മലയാള ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ 'സമ'ത്തി???െന്റ ജനറല്‍ സെക്രട്ടറി രവിശങ്കര്‍, വൈസ് പ്രസിഡന്റ്? രാജലക്ഷ്മി, നിര്‍വാഹക സമിതിയംഗം അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്ന് ഡി.ജി.പിയെ നേരില്‍ കണ്ട് പരാതി നല്‍കിയത്.
പരാതി സ്വീകരിച്ച ഡി.ജി.പി അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വകരിക്കുമെന്ന് ഉറപ്പു നല്‍കിയതായും 'സമം' ഭാരവാഹികള്‍ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക