Image

തമിഴ് പാട്ട് പാടിയ കൃഷിക്കാരനെ തേടി ഗോപി സുന്ദര്‍

Published on 29 June, 2018
തമിഴ് പാട്ട് പാടിയ കൃഷിക്കാരനെ തേടി ഗോപി സുന്ദര്‍
കമല്‍ഹാസന്‍ ചിത്രം വിശ്വരൂപത്തിലെ അതിമനോഹര ഗാനമായ ' ഉനൈ കാണാമല്‍' ഏതോ ഒരു പറമ്ബിലിരുന്ന് തലയിലൊരു കെട്ട് കെട്ടി ആസ്വദിച്ച് ആലപിക്കുകയാണ് ഒരാള്‍. പാട്ട് കേട്ടാല്‍ കേട്ടിരുന്ന് പോവും അത്രയും മനോഹരമായ ശബ്ദം.വിശ്വരൂപത്തില്‍ പ്രശസ്ത ഗായകന്‍ ശങ്കര്‍ മഹാദേവന്‍ ആലപിച്ച അത്രയും ഹൃദ്യമാണ് തലേല്‍കെട്ടുകാരന്റെ പാട്ടും. കണ്ടാല്‍ കൃഷിക്കാരനെന്ന് തോന്നിക്കുന്ന കക്ഷിയെ കുറിച്ച് ആര്‍ക്കും ഒരു അറിവുമില്ല താനും.സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ഒടുവില്‍ സംഗീത സംവിധായകന്‍ ഗോപിസുന്ദറിെന്റ അടുത്തെത്തി. ഗോപി ഉടന്‍തന്നെ ഗായകനെ തേടി പാട്ട് ഫേസ്ബുക്കിലിട്ടു. ഒരു പക്ഷെ മലയാള സിനിമയിലെ പിന്‍നിര ഗായകനായേക്കാവുന്ന ദൈവം ശബ്?ദം കൊണ്ട് അനുഗ്രഹിച്ച ആ കൃഷിക്കാരനെ തേടുകയാണ് സൈബര്‍ ലോകം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക