Image

ലയണ്‍സ് ക്ലബ് ഓണാഘോഷം ; ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

ജയിംസ് വര്‍ഗീസ് Published on 29 June, 2018
ലയണ്‍സ് ക്ലബ് ഓണാഘോഷം ; ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു
കലിഫോര്‍ണിയ: സിലിക്കോണ്‍വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ് ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 19 ന് ഗംഭീരമായ ആഘോഷങ്ങളോടെ നടത്താന്‍ പദ്ധതിയാരംഭിച്ചു.

ഓഗസ്റ്റ് 19 ന് മില്‍പിറ്റാസ് കമ്മ്യൂണിറ്റി ഹാളില്‍ നടത്തുന്ന ഓണാഘോഷങ്ങളുടെയും ഓണസദ്യയുടെയും ടിക്കറ്റ് വിതരണ ഉദ്ഘാടനം മുന്‍ മന്ത്രിയും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫ് നിര്‍വഹിച്ചു. ആദ്യ ടിക്കറ്റ് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജന്‍ താപ്പ ഏറ്റുവാങ്ങി.

ഓണസദ്യക്കു പുറമെ കള്‍ച്ചറല്‍ പ്രോഗ്രാം, മലയാളി മങ്ക മത്സരം, തിരുവാതിര കളി മത്സരം, ഫാമിലി ഫാഷന്‍ ഷോ മത്സരം തുടങ്ങിയവയും നടത്തുമെന്ന് പ്രസിഡന്റ് ജി. ഗോപകുമാര്‍ അറിയിച്ചു.

ഓണാഘോഷങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ കമ്മറ്റിയെ തിരഞ്ഞെടുത്തു. ഓണാഘോഷ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സുമായി ബന്ധപ്പെടുവാന്‍ 650 302 6233, 402 386 0490 ഫോണ്‍ നമ്പറില്‍ വിളിക്കുക
ലയണ്‍സ് ക്ലബ് ഓണാഘോഷം ; ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തുലയണ്‍സ് ക്ലബ് ഓണാഘോഷം ; ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക