Image

ലൈസി അലക്‌സ് : സൗഹൃദത്തിന്റെ നിറ പുഞ്ചിരി (റോയ് ആന്റണി)

റോയ് ആന്റണി Published on 29 June, 2018
ലൈസി അലക്‌സ് : സൗഹൃദത്തിന്റെ നിറ പുഞ്ചിരി (റോയ് ആന്റണി)
സൗഹൃദത്തിന്റെ നിദര്‍ശനമാണ് പുഞ്ചിരിയെങ്കില്‍ അതിനു ഉത്തമ മാതൃകയാണ് ലൈസി അലക്‌സ് . പുഞ്ചിരികള്‍ സൗഹൃദത്തെ നേടുന്നു . തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടും നൈര്മല്യത്തോടും കൂടി ലൈസി അലക്‌സ് നേടുന്നത് സൗഹൃദ കൂട്ടായ്മകളെയാണ് .

ചിലരെ നമ്മള്‍ ഒരിക്കല്‍ കണ്ടാല്‍ മറക്കാറില്ല,അവരിലുള്ള ആകര്‍ഷകത്വം , അവരുടെ കരിസ്മ നമ്മളെ വിടാതെ പിന്തുടരും . പോസിറ്റിവ് ആയ ചിന്താധാര , നിറഞ്ഞ ചിരി , എന്തിനെയും ചങ്കൂറ്റത്തോടെ നേടിടാനുള്ള ആത്മശക്തി ഇവയൊക്കെ ഒരാളുടെ വക്തിത്വത്തിനു മാറ്റുകൂട്ടികുമെങ്കില്‍ അവയുടെ ഉടമയാണ് ശ്രീമതി ലൈസി.

തന്നെ ഏല്‍പ്പിക്കുന്ന ജോലികള്‍ എത്ര കഠിനമാവട്ടെ , അത് ആത്മാര്ഥതയോടു വിജയത്തിലെത്തിക്കുവാന്‍ അത്യഅദ്ധ്വാനം ചെയ്യുന്ന വനിതയാണവര്‍ . ഏതൊരു രംഗത്ത് ചെന്നാലും അവിടെ തന്റെ ആവശ്യം ഉണ്ടെങ്കില്‍ അത് അറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ ലൈസി അലെക്‌സിനുള്ള
കഴിവ് പ്രശംസനീയമാണ് .

ട്രൈ സ്റ്റേറ്റില്‍ നിറഞ്ഞു നില്‍ക്കുന്ന കലാ സാംസ്‌കാരിക പ്രവര്‍ത്തകയാണവര്‍ . ഏതു പ്രസ്ഥാനത്തില്‍ ചെന്നാലും, അതിഥിയായി മാറിനില്‍ക്കാനല്ല, അവരുടെ ആവശ്യം അറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഉത്തമ സുഹൃത്താണവര്‍ . നല്ലൊരു അവതാരക, ഗായിക , മികച്ച നര്‍ത്തകി , നല്ലൊരു പ്രസംഗക, മികച്ച സംഘാടക , എല്ലാറ്റിലുമുപരി മികച്ച നേത്രി, ഉത്തമ സുഹൃത്ത് എന്നിങ്ങനെ ഏതുകോണിലും അവര്‍ നിറഞ്ഞു നില്‍ക്കുന്നു.

കലാ സാംസ്‌കാരിക രംഗംകളില്‍ മാത്രമല്ല , സാമൂഹിക സേവന രംഗത്തും അവര്‍ തനതായ വെക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് . ട്രൈസ്റ്റേറ്റില്‍ നടക്കുന്ന ഫണ്ട് റൈസിംഗ് പ്രോഗ്രാമുകളില്‍ മികച്ച സഹകാരിയും സംഘാടകയുമാണ് ലൈസി അലക്‌സ്. കേരളത്തില്‍ നടക്കുന്ന പല ജീവകാരുണ്യ പ്രവത്തനങ്ങളിലും പങ്കാളിയാണവര്‍ . എന്നാല്‍ , മറ്റു പലരെയും പോലെ അവരതു കൊട്ടിഘോഷിക്കാറില്ലെന്നുമാത്രം .

സ്ത്രീത്വത്തിനു അനുഗുണമായ ക്ഷമ സഹനശീലം, വിട്ടുവീഴ്ചാ മനോഭാവം എന്നീ ഗുണങ്ങളോടൊപ്പം പുരുഷനൊപ്പമോ , അതില്‍ ഒരുപടി മുകളിലോ ആണ് സ്ത്രീയെന്നു വിശ്വസിക്കുന്ന ആധുനിക സ്ത്രീത്ത്വത്തിനുടമ . സ്ത്രീ ശാക്തീ കരണ പ്രവര്‍ത്തനങ്ങളില്‍ നിപുണയായ ഇവര്‍ വ്യക്തമായ അവബോധത്തോടും ധാരണയോടും കൃത്യമായ പദ്ധതിയോടും കൂടിയാണ് ഫൊക്കാന വനിതാ ഫോറം ചെയര്‍പേഴ്സണായി മല്‍സരിക്കുന്നത് . പ്രസംഗത്തിലല്ല , പ്രവൃത്തിയിലാണ് താന്‍ വിശ്വത്തിക്കുന്നതെന്നു ഇവര്‍ വക്തമാക്കുന്നു . ജനറേഷന്‍ ഗ്യാപ് ഇല്ലാതെ തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിയോടും പിറന്നു വീഴുന്ന കുഞ്ഞിനോടും ഒരേ ആര്‍ദ്രതയോടും സ്‌നേഹത്തോടും പെരുമാറാന്‍ അറിയുന്ന വക്തിത്വത്തിനു ഉടമയാണ് ശ്രീ മതി ലൈസി അലക്‌സ് .

പാലാ അല്‍ഫോന്‍സാ കോളേജ് , ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് , ന്യൂ ഡല്‍ഹി എന്നീ കലാലയങ്ങളിലൂടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലൈസി അമേരിക്കയിലും തന്റെ കലാ സപര്യ തുടരുന്നു .
സ്ത്രീ ശാക്തീകരണത്തിന്റെ ശക്തയായ വക്താവായ ഇവര്‍ ഫൊക്കാന വനിതാ ഫോറം ( ന്യൂയോര്‍ക് ) സെക്രട്ടറി , ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍ , സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ബോര്‍ഡ് ഓഫ് ട്രസ്റ്റീ വൈസ് ചെയര്‍പേഴ്‌സണ്‍ , നാഷണല്‍ ജോയിന്റ് സെക്രട്ടറി , ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തക, ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ സെക്രട്ടറി , കോ പ്രസിഡന്റ് നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലൈസി അലക്‌സ് കറതീര്‍ന്ന വക്തിത്വത്തിനുടമയും ഏവര്‍ക്കും പ്രിയങ്കരിയുമാണ് .

അനീതിയെ ചെറുക്കാന്‍ കൂട്ടായ്മ കളിലൂടെ പോരാട്ടം നയിക്കുന്ന ഇവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനായി ജനപക്ഷത്തു നിലകൊള്ളുന്നു . സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനുള്ള ശ്രീമതി ലൈസി അലക്‌സിന്റെ ആര്‍ജ്ജവം ഫൊക്കാനയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നു നിസ്സംശയം പറയാം . മാധവന്‍ നായര്‍ പാനലില്‍ ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്സണായി മത്സരിക്കുന്ന ലൈസിഅലക്‌സിന്റെ നേതൃപാടവം ടീമിനുമാത്രമല്ല , ഫൊക്കാനയ്ക്കു തന്നെ കരുത്തേകും .
ലൈസി അലക്‌സ് : സൗഹൃദത്തിന്റെ നിറ പുഞ്ചിരി (റോയ് ആന്റണി)
Join WhatsApp News
ഹഡ്‌സൺ വാലി ലേഡി 2018-06-30 02:41:48
ഇങ്ങിനെ  പച്ച കള്ളം  എഴുതി  വോട്ടേഴ്‌സ് ആയ  ഞങ്ങളെ  കുഴക്കരുത് .  കാര്യമായ  ഒരു വർക്കും  ചെയ്യാത്ത  ചില ആൾക്കാരുണ്ട് . ചുമ്മാ തട്ടിവിടും  അത് ചെയ്തു . ചുമ്മാ മൈകിന്റ  പിറകേ ഓട്ടം . സ്‌റ്റേജ്  നോക്കി ഓട്ടം , ഭാര്യ  ഭർത്താവ്  മക്കൾ  എല്ലാം  മറ്റു  കഴിവുള്ളവരുടെ  അവസരം തട്ടിയെടുക്കുന്നു .  സത്യം പറയൂ  ലേഖഗാ . ഒത്തിരി  പൊക്കി ചന്ദ്രനിൽ  എത്തിക്കരുത് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക