Image

ഒബാമ- ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ്‌ ആല്‍ നഹ്യാന്‍ കൂടിക്കാഴ്‌ച നടത്തി

Published on 27 March, 2012
ഒബാമ- ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ്‌ ആല്‍ നഹ്യാന്‍ കൂടിക്കാഴ്‌ച നടത്തി
അബൂദബി: സോളില്‍ രണ്ട്‌ ദിവസത്തെ അന്തര്‍ദേശീയ ആണവ സുരക്ഷ സമ്മേളനത്തിനെത്തിയ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ്‌ ആല്‍ നഹ്യാന്‍ അമേരിക്കന്‍ പ്രസിഡന്‍റ്‌ ബറാക്‌ ഒബാമ ഉള്‍പ്പെടെ ലോകത്തെ പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തി.

53 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും നിരവധി അന്തര്‍ദേശീയ സംഘടനകളും സമ്മേളനത്തിലുണ്ട്‌. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും എത്തും.

ലോക നേതാക്കളുടെ ബഹുമാനാര്‍ഥം ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ്‌ ലീ മ്യുങ്‌ ബാക്‌ ഒരുക്കിയ വിരുന്നില്‍ ശൈഖ്‌ മുഹമ്മദ്‌ പങ്കെടുത്തു. രണ്ട്‌ വര്‍ഷം മുമ്പ്‌ വാഷിങ്‌ടണില്‍ നടന്ന ആണവ സുരക്ഷാ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. നിരവധി ഭരണാധികാരികളുമായി അദ്ദേഹം ചര്‍ച്ച നടത്തി.
ഒബാമ- ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ്‌ ആല്‍ നഹ്യാന്‍ കൂടിക്കാഴ്‌ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക