Image

മൂടുതാങ്ങികളെ വിട! (സാംസ്ക്കാരിക സംഘടനക്കൊരു തുറന്ന കത്ത്: ജോണ്‍ ഇളമത)

Published on 29 June, 2018
മൂടുതാങ്ങികളെ വിട! (സാംസ്ക്കാരിക സംഘടനക്കൊരു തുറന്ന കത്ത്: ജോണ്‍ ഇളമത)
ആന അലറുന്നുു. പ്രസവവേദനയോ, മരണവേദനയോ! സാഹിത്യ സമ്മേളനം നടക്കാന്‍ പേകുന്നു പൊടിപൊടിച്ച്. ഇലക്ഷനും, ഇലക്ഷന്‍ പ്രചരണവുമാണ് മുഖ്യധാരയില്‍. എപ്പോഴെങ്കിലും അരമണിക്കൂര്‍ സാഹിത്യ ചര്‍ച്ച നടന്നെങ്കിലായി. ഭാരവാഹികളോടി നടക്കുന്നു വയറിളക്കവുമായി. എന്താണല്ലേ? സംസ്ക്കാരിക സംഘടനകളില്‍ നിന്ന് സംസ്ക്കാരം ചോര്‍ന്ന് കേരള രാഷ്ട്രീയത്തേക്കാളുപരി അധ:പതിച്ചിരിക്കുന്നു.

മൂടുതാങ്ങികളനേകം. അവര്‍ കാലുനക്കലും കാക്കപിടുത്തവുമായി എവിടയും. ഏതെങ്കിലും തരത്തില്‍ ഒന്ന് ശോഭിക്കണം. മറ്റു തട്ടകമൊന്നുമില്ല. അതിന് സര്‍ഗ്ഗാത്മകമായ കഴിവ്‌ വേണം. നിരക്ഷരകുക്ഷുകള്‍ അക്ഷരത്തെ വ്യഭിചരിക്കുന്നു. എന്താണല്ലേ!

നാട്ടിലെ കുറേ യുവ എഴുത്തുകാര്‍ക്കും, ഇവിടെ ഒരിക്കലും കേട്ടിട്ടില്ലാത്ത കുറേ എഴുത്തുകാര്‍ക്കുമായി അവാര്‍ഡുകള്‍ വീതം വെച്ചുകൊടത്തിരിക്കുന്നു.  ഇനി സാഹിത്യ വിജ്ഞാനം വേറെ കേള്‍ക്കാം. നാട്ടിലെ പ്രമുഖരെപ്പറ്റിയുള്ള ആത്മവിലാപം!  ഇതാര്‍ക്കു കേള്‍ക്കണം.? അമേരിക്കയിലെ എഴുത്തുകളും, അമേരിക്കിയിലെ സാംസ്ക്കാരിക ചര്‍ച്ചകള്‍ക്കും പ്രധാന്യം കൊടുക്കാത്ത നിങ്ങളുടെ യാത്ര എങ്ങോട്ട്? ആനകളുടെ മരണം ആസന്ന ഭാവിയില്‍ തന്നെ.

പണ്ടിവിടെ ഒറ്റ സംഘടനയേ ഒണ്ടായിരുന്നുള്ളൂ. അന്ന് നടത്തിയവര്‍ നിസ്വാര്‍ദ്ധരായിരുന്നു. കര്‍മ്മോന്മുഖരായിരുന്നു. അന്ന് ശക്തി ഉണ്ടായിരുന്നു. അവര്‍ ഇന്ന്അണിയറയ്ക്കു പിന്നില്‍ നിസ്സഹായരാണ്.  ഈ യാത്ര തുടരട്ടെ! ശ്രീ........എനിക്കെന്നുംആരാധ്യന്‍, സംഘടനയിലെ സീനിയര്‍ അംഗം! അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന വരാനിരിക്കുന്ന സമ്മേളനത്തിന്,   മാമാങ്കത്തിന് എല്ലാ അഭിവാദ്യങ്ങളും!!
Join WhatsApp News
Sudhir Panikkaveetil 2018-06-29 22:44:11
ഏഴു വായനക്കാരുള്ള  ഒരു സമൂഹത്തിൽ സാഹിത്യകാരന്മാരെ 
അവരുടെ കൃതികളെ ആരറിയാൻ. നാട്ടിലെ മാധ്യമങ്ങളിൽ 
എഴുതുന്നവർ മാത്രം നല്ല എഴുത്തുകാർ എന്ന 
ഒരു മൂഢ വിശ്വാസവും കൂടിയായാൽ ഇവിടെ എഴുതുന്നവരുടെ 
കാര്യം പരിതാപകരം.  എളമതയുടെ പ്രതികരണവും 
കേൾക്കപ്പെടില്ല. അമേരിക്കൻ മലയാള സാഹിത്യത്തെക്കുറിച്ച്  . 
അറിയാൻ താൽപ്പര്യമുള്ളവർ അധികമില്ല. അപ്പോൾ
പിന്നെ നാട്ടിലുള്ളവർ പ്രോത്സാഹിപ്പിക്കുക 
എന്ന തീരുമാനം തെറ്റല്ലായിരിക്കാം. എന്തായാലും നാട്ടിലുള്ളവർക്ക് 
ദീനം വന്നാൽ, പുര പോയാൽ, അവയവം പോയാൽ 
ധനികനായ അമേരിക്കൻ മലയാളി ഓടിയെത്താറില്ലേ.
സാഹിത്യത്തിന്റെ കാര്യത്തിലും എന്തിനു ഒരു അപവാദം. 
ജോൺ മുതുമത 2018-06-30 02:22:32
ജോൺ  എളമത  അനിയാ  ഇത്  മോന്റ  ചെട്ടൻ  ജോൺ   മുതുമതയാ . പറഞ്ഞിട്ടു  ഒരുകാരിയോവുമില്ല. ഈ  ഫൊക്കാനകാർ  നാട്ടിലെ  സിനിമ  സെലെയ്‌ബ്രിറ്റികളെ , രാഷ്ട്രീയക്കാർ , സാഹിത്യകാർ  എല്ലാരേയും  തോളിൽ  ചുമക്കും  കൂടാ  നിന്ന്  ഫോട്ടോയെടുക്കും സ്റ്റേജിലും  അവറ്റകൾ  വിളയാടും  ചുമ്മാ നാട്ടിലെ  ചാരിറ്റി  എന്നും  പറഞ്ഞു  വീമ്പിളക്കും .ചുമ്മാ ഇറാൻ മൂളികളെ  പിടിച്ചു  ഭാരവാഹികൾ ആക്കും . എല്ലാ കമ്മറ്റികളും  അപ്രകാരമാണ് . പ്രവാസിക്കാന്  അമേരിക്കൻ മലയാളിക്കാനെന്നു  പേരും .  നമ്മുടെ  കാശു  പോയിക്കിട്ടും .  സാഹിത്യ  കമ്മിറ്റികൾ  ഒക്കെ കണ്ടല്ലോ . പറയാനും  എഴുതാനും  അറിയില്ലാത്ത  ചിലർ തലപ്പത്താണ് . നാട്ടിലെ  ഒന്നും എഴുതാത്തവർക്ക്  സാഹിത്യ  അവാർഡും കൊടുത്തും . അവിടെയൊന്നും  കഴിവുള്ളവരെ  അടിപ്പിക്കുകയില്ല . അതിനാൽ  USA  ല  ശരിയായ  എഴുത്തുകാരും  പ്രാസംഗികരും  നിരൂപകരും  എല്ലാം ഇത്തരം  കോൺവെൻഷനുകളിൽ  നിന്നു  മാറി നിൽക്കുന്നു .  ഇതിൽ  മത്സരിക്കാൻ വരുന്നവരുടെ  പെരുപ്പിച്ചു  എഴുതിയ  യോഗ്യതകൾ  വായിച്ചാൽ തന്നെ  നമ്മൾ ബോധം  കെടും . പിന്നെ പോയി  ആന  യുടെ  വാലേൽ  പിടിച്ചു  രസിക്കാം . ഫൊക്കാന  എന്ന  ആന  പിണ്ടമിടുന്നതും  വാരിയെടുക്കാം  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക