Image

Impact 2018 - Niagara ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

സാം പടിഞ്ഞാറേക്കര Published on 30 June, 2018
Impact 2018 - Niagara ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
Canada spiritual  Group ന്റെ ആഭിമുഖ്യത്തില്‍  നടക്കുന്ന  IMPACT  2018 - Niagara യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

 ജൂലൈ 13,14,15  തീയതികളില്‍ നയാഗര വെള്ളച്ചാട്ടത്തിനടുത്തു ക്യാനഡ ബെസ്‌ററ്  വാല്യൂ ഇന്‍ വെല്ലാന്‍ഡില്‍ വെച്ച് നടത്തപ്പെടുന്ന  (1030 Niagara St, Welland, ON L3C 1M6) സമ്മര്‍ ക്യാമ്പില്‍  ഒണ്ടാരിയോയിലെ  വിവിധ പട്ടണങ്ങളായ . ഗ്രെയ്റ്റര്‍ ടോറോണ്ടോ, ഹാമില്‍ട്ടണ്‍ നയാഗ്ര, കിച്ച്‌നര്‍ ലണ്ടന്‍, വിന്‍ഡ്‌സര്‍, ബാരി, പീറ്റര്‍ബറോ, കിങ്സ്റ്റണ്‍  തുടങ്ങിയ സ്ഥലങ്ങളിലെ  മലയാളികളുടെ  ഒരു ആത്മീയ സമ്മേളനമാണിത്. ഈ വര്ഷം തെരെഞ്ഞെടുത്തിരിക്കുന്ന ചിന്താവിഷയം 'ക്രിസ്തുവിനെ അറിയുകയും നമ്മിലൂടെ  അറിയിക്കുകയും ' എന്നതാണ്.

ജൂലൈ 13 വെള്ളിയാഴ്ച  9 .30  നു ആരംഭിക്കുന്ന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകനായി ഡോ. പ്രിന്‍സ് തോമസ് വിവിധ ക്ലാസ്സുകള്‍ നയിക്കുന്നതായിരിക്കും. പ്രശസ്ത ഗായകന്‍ ലോര്‍ഡ്‌സണ്‍ ആന്റണിയും ബെനിസന്‍  ബേബിയും  സംഗീത ശുശ്രുഷയ്ക്കു നേതൃത്വം നല്‍കും. പവര്‍ ടോക്ക്, കൗണ്‍സിലിംഗ്, talent night, ഡിബേറ്റ്, ചോദ്യോത്തര  വേദി തുടങ്ങിയവ  ഈ ക്യാമ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.. ഇതോടൊപ്പം 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി തിമോത്തി ഇന്‍സ്റ്റിറ്റിയൂട്ട്  ജൂനിയര്‍ റിട്രീറ്റും  ഉണ്ടായിരിക്കുന്നതാണ്.
രാവിലെ 10  മുതല്‍ വൈകുന്നേരം 4 വരെ നടക്കുന്ന കിഡ്‌സ് ഫെസ്റ്റില്‍ കുട്ടികള്‍ക്കായി വ്യത്യസ്തമായ പ്രോഗ്രാമുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്. 
 
ജൂലൈ  13   നുീ  14  നും   വൈ കുന്നേരം 6  മണിക്ക് പൊതു  മീറ്റിങ്ങുകളും  ക്രമീകരിച്ചിട്ടുണ്ട്. ജൂലൈ 15 ന് സംയുക്ത ആരാധനയോടു കൂടെ സമ്മര്‍ ക്യാംപിനു സമാപനമാകും.

Impact 2018 - Niagara ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക