Image

കുമ്മനത്തെ ഗവര്‍ണറാക്കിയത്‌ ശരിയായില്ല: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പി പി മുകുന്ദന്‍

Published on 30 June, 2018
കുമ്മനത്തെ ഗവര്‍ണറാക്കിയത്‌ ശരിയായില്ല: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പി പി മുകുന്ദന്‍

ബി ജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജനറല്‍ സെക്രട്ടറി പി.പി മുകുന്ദന്‍ രംഗത്ത്‌. ഒരു മാസമായി സംസ്ഥാനത്ത്‌ പാര്‍ട്ടിക്ക്‌ നാഥനില്ലാത്ത അവസ്ഥയാണുള്ളത്‌. ഇതു പാര്‍ട്ടിക്ക്‌ തിരിച്ചടി നല്‍കുമെന്ന്‌ അദേഹം പറഞ്ഞു.
പ്രവര്‍ത്തകര്‍ക്ക്‌ പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്താനെ ഇതിന്‌ കഴിയൂ. അതിനാല്‍ പുതിയ അധ്യക്ഷനെ ഉടന്‍ തെരഞ്ഞെടുക്കണമെന്നും അദേഹം  പറഞ്ഞു.

കുമ്മനത്തെ മിസോറം ഗവര്‍ണറാക്കിയ സമയം ശരിയായില്ല. നേതാക്കളുടെ വ്യക്തിതാല്‍പര്യമല്ല പാര്‍ട്ടി മൂല്യങ്ങള്‍ക്കാണ്‌ പ്രാധാന്യം നല്‍കേണ്ടതെന്നും പറഞ്ഞു.
ഇപ്പോഴത്തെ നടപടികളില്‍ പാര്‍ട്ടി അണികള്‍ ആശങ്കയിലാണ്‌. രാജഗോപാല്‍ അടക്കമുള്ള ജന പ്രതിനിധികളുടെ പ്രവര്‍ത്തനം ഫലപ്രദമല്ല. ഇതു പാര്‍ട്ടി പരിശോധിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക