Image

ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഡ്യയില്‍ വീണ്ടും 'അടിയന്തിരാവസ്ഥ.'(ദല്‍ഹി കത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 30 June, 2018
ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഡ്യയില്‍ വീണ്ടും 'അടിയന്തിരാവസ്ഥ.'(ദല്‍ഹി കത്ത്  : പി.വി.തോമസ് )
ഇരുപത്തി ഒന്നു മാസത്തെ അടിയന്തിരാവസ്ഥ(1975 ജൂണ്‍ 25/26- 1977 മാര്‍ച്ച് 21) ഇന്‍ഡ്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഒരു അദ്ധ്യായം ആയിരുന്നു. കോണ്‍ഗ്രസിനും സര്‍വ്വോപരി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും ആണ് അതിന്റെ ഉത്തരവാദിത്വം ഉണ്ടായിരുന്നത്. എല്ലാ ജനാധിപത്യ മര്യാദകളും, പൈതൃകവും, പാരമ്പര്യവും, ഭരണഘടന തന്നെയും തച്ചുടയ്ക്കപ്പെട്ടു. അതിനുശേഷം ഓരോ വര്‍ഷവും ജൂണ്‍ മാസം വരുമ്പോള്‍ ഈ ദുരന്ത ഓര്‍മ്മകള്‍ ഉണര്‍ത്തപ്പെടുന്നു. ഈ വര്‍ഷം അത് പതിവിലേറെ ആയിരുന്നു. നാല്‍പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക്‌ശേഷം എന്തുകൊണ്ടാണ് ഈ അടിയന്തിരാവസ്ഥ വിരുദധതയും ബി.ജെ.പി.യും കോണ്‍ഗ്രസ്സും തമ്മിലുള്ള ആക്രമണവും പ്രത്യാക്രമണവും  ഇത്രരൂക്ഷം ആയത്? കാരണം ഉണ്ട്, അടുത്ത വര്‍ഷത്തെ ലോകസഭ തെരഞ്ഞെടുപ്പ്. ബി.ജെ.പി. അത് നിശ്ചയമായും കോണ്‍ഗ്രസിനെതിരെയുള്ള ആയുധം ആക്കുകയാണ്, സ്വാഭാവികമായും. പ്രധാനമന്ത്രി നരേന്ദ്രമോഡി ആണ് ബി.ജെ.പി.യുടെ 'കരിദിനാചരണ' ആക്രമണത്തെ നയിച്ചത്. കോണ്‍ഗ്രസ് പ്രതികരിച്ചു. അടിയന്തിരാവസ്ഥയെ നഖശിഖാന്തം എതിര്‍ക്കുകയും ജയിലിലില്‍ പോവുകയും ചെയ്ത മറ്റ് പ്രതിപക്ഷപാര്‍ട്ടികള്‍ താരതമ്യേന നിശബ്ദം ആയിരുന്നു. കാരണം രാഷ്ട്രീയം മാറിയിരിക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെട്ട മറ്റ് പ്രതിപക്ഷ കക്ഷികളുടെ അഭിപ്രായത്തില്‍ ഇന്‍ഡ്യയില്‍ ഇപ്പോള്‍ നിലവിലുള്ളത് ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥ ആണ്. ബി.ജെ.പി.യുടെ ആക്രണം ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് കരിദിനാചരണവേളയില്‍ മുംബൈയില്‍ നിന്നും മോഡി ആണ് നയിച്ചത്. ജൂണ്‍ 26-ലെ പ്രസംഗം സ്വാഭാവികമായും ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം തന്നെ ആയിരുന്നു.
അടിയന്തിരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളിലേക്ക് ആണ് മോഡി കണ്ണോടിച്ചത്. ഭരണഘടനയെ നെഹ്‌റു-ഗാന്ധി കുടുംബ താല്‍പര്യങ്ങള്‍ക്കായി വളച്ചൊടിച്ചു. നീതിന്യായ വ്യവസ്ഥയെ തകിടം മറിച്ചു. മനുഷ്യാവകാശങ്ങള്‍ ധ്വംസിച്ചു. ഒരു കുടുംബത്തിന്റെ താല്‍പര്യങ്ങള്‍ക്കായി ഒരു രാജ്യത്തെ ആകമാനം തടവറയാക്കി. മോഡിയുടെ അഭിപ്രായ പ്രകാരം ഈ അടിയന്തിരാവസ്ഥ മാനസികാവസ്ഥ തന്നെയാണ്  കോണ്‍ഗ്രസും നെഹ്‌റു-ഗാന്ധി കുടുംബവും ഇപ്പോഴും തുടരുന്നത്. അതിന് ഉദാഹരണം ആണ് സുപ്രീം കോടതി മുഖ്യന്യായാധിപന്‍ എതിരായിട്ട് ഇംപീച്ച്‌മെന്റ് മോഷന്‍ കോണ്‍ഗ്രസ് പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്. നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുക എന്ന അടിയന്തിരാവസ്ഥ നിലപാട് ഇപ്പോഴും കോണ്‍ഗ്രസും അതിന്റെ പ്രഥമകുടംബവും കൊണ്ടു നടക്കുന്നുവെന്ന് ആണ് മോഡിയുടെ മുംബൈ പ്രസംഗത്തിന്റെ ഒരു ആക്രമണമുന. 

പക്ഷേ, ഇംപീച്ച്‌മെന്റ് നീക്കം നാഷ്ണല്‍ ഹൊറാള്‍ഡ് കേസില്‍ സോണിയക്കും രാഹുല്‍ ഗാന്ധിക്കും എതിരെ കോടതി നടപടികള്‍ ആരംഭിച്ചതുകൊണ്ടാണ് എന്ന മോഡിയുടെ ആരോപണം എത്ര വിചിത്രം ആണ്. അതിന്റെ ഒരു കാരണം ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിയായിട്ടുള്ള ഷൊരാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിധി പറയുവാന്‍ ഇരുന്ന ജസ്റ്റീസ് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ചുള്ള കേസ് മുഖ്യന്യായാധിപന്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ബഞ്ചിന് വിട്ടതിനെ പ്രതിഷേധിച്ചു കൊണ്ട് സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ന്യായാധിപന്മാര്‍ പത്രസമ്മേളനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു. ഈ ചരിത്രപരമായ പത്രസമ്മേളനവും പ്രതിഷേധവും മറന്നുകൊണ്ട് മോഡി എത്ര വിലകുറഞ്ഞ ഒരു ആക്രമണം ആണ് നടത്തിയത്. നാഷ്ണല്‍ ഹെറാള്‍ഡ് കേസ് ശരി തന്നെയാണ്, പക്ഷേ, ആ നാല് ഏറ്റവും മുതിര്‍ന്ന ന്യായാധിപന്മാര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ അടിയന്തിരാവസ്ഥയ്ക്ക് മുമ്പും അടിയന്തിരാവസ്ഥ കാലത്തും ഇന്ദിരാഗാന്ധി നീതിന്യായ വ്യവസ്ഥയെ ദുരുപയോഗപ്പെടുത്തിയതിനെ അനുസ്മരിപ്പിക്കുന്നത് ആണ്. അതില്‍ മോഡിയും ഷായും ആണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. പക്ഷേ, അതൊന്നും അംഗീകരിക്കുവാന്‍ മോഡി തയ്യാറല്ല.
മോഡിക്ക് ഒപ്പം ഷായും അരുണ്‍ ജയ്റ്റ്‌ലിയും അടിയന്തിരാവസ്ഥക്ക് എതിരായി ആക്രമണം അഴിച്ചു വിട്ടു. ഉപരാഷ്ട്രപതി വെങ്കയ്യനായ്ഡുവും അവര്‍ക്കൊപ്പം ചേര്‍ന്നു, ഒരു ചെറിയ വ്യത്യാസത്തോടെ ഷായും ജയ്റ്റ്‌ലിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി എന്നവണ്ണം കോണ്‍ഗ്രസ്സിനെയും നെഹ്‌റു-ഗാന്ധി കുടുംബത്തെയും കടന്നാക്രമിച്ചപ്പോള്‍ നായ്ഡു അവരോടൊപ്പം ചേര്‍ന്നെങ്കിലും മോഡി ഭരണത്തിന്റെ അസഹിഷ്ണുതയെയും മറ്റും ഭരണത്തിന്റെ പേര് എടുത്തു പറയാതെ വിമര്‍ശിച്ചത് ശ്രദ്ധിക്കാതെ വയ്യ. ഗോ സംരക്ഷണത്തിന്റെയും ലൗജിഹാദിന്റെയും പേരിലുള്ള ആക്രമണത്തെ നായ്്ഡു അപലപിച്ചു. മറ്റുള്ളവരുടെ ആഹാരക്രമത്തില്‍ കൈകടത്തുന്നതിനെയും ഇന്‍ഡ്യയുടെ സങ്കര സംസ്‌ക്കാരത്തെ മാനിക്കാത്തതിനെയും ഉപരാഷ്ട്രപതി അപലപിച്ചു. പക്ഷേ, ഇതൊന്നും മോഡിയുടെ പ്രസംഗത്തില്‍ കേട്ടില്ല. ഷായുടെയും ജയ്റ്റ്‌ലിയുടെയും പ്രസംഗത്തിലും കേട്ടില്ല. അടിയന്തിരാവസ്ഥയ്‌ക്കെതിരെ പടപൊരുതിയവരില്‍ പ്രമുഖര്‍ ജയ്പ്രകാശ് നാരായനും, ജോര്‍ജ് ഫെര്‍ണാണ്ടസും, ലാലു പ്രസാദ് യാദവും, നിതീഷ് കുമാറും മറ്റും ആയിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അരുണ്‍ ജയ്റ്റലി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പക്ഷേ, അദ്ദേഹം ഇന്ദിര ഗാന്ധിയെ ഹിറ്റ്‌ലറുമായി തുലനം ചെയ്തത് വിമര്‍ശന വിധേയം ആയി. ശരിയാണ് ഇന്ദിരഗാന്ധിയും മകന്‍ സജ്ഞയ് ഗാന്ധിയും ആ 21 മാസങ്ങള്‍ ഏകാധിപതികളെപോലെയാണ് ഇന്‍ഡ്യ ഭരിച്ചത്. പക്ഷേ, ഗുജറാത്ത് കുരുതിക്കളം ആയപ്പോള്‍ അവിടത്തെ ഭരണാധികാരിയെ നീറോ ചക്രവര്‍ത്തിയോട് ഉപമിച്ചത് സുപ്രീം കോടതിയുടെ ഒരു പരാമര്‍ശത്തില്‍ ആണെന്ന് മറക്കരുത്. ഗുജറാത്തിലെ അന്നത്തെ (2002) മുഖ്യമന്ത്രിയോട്്(മോഡി) രാജധര്‍മ്മം നടത്തുവാന്‍ ഉപദേശിച്ച ഒരു പ്രധാനമന്ത്രിയും ഇന്‍ഡ്യക്ക് ഉണ്ടായിരുന്നുവെന്ന കാര്യവും മറക്കരുത്(വാജ്‌പേയി). എന്നിട്ട് ആ മോഡിയാണ് ഇന്ന് അടിയന്തിരാവസ്ഥയെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണ ആയുധം ആക്കുന്നത്. സര്‍ജിക്കല്‍ സ്്‌ട്രൈക്കിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സേനയെ  രാഷ്ട്രീയവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്നത്. അടിയന്തിരാവസ്ഥയുടെ മുഖചിത്രം ജോര്‍ജ്് ഫെര്‍ണാണ്ടസ് ആണ്. ഒളിവിലായിരുന്ന അദ്ദേഹത്തെ ഇന്ദിരാഗാന്ധി അറസ്റ്റ് ചെയ്തതിനുശേഷം അരക്കും കൈകള്‍ക്കും ചങ്ങല ഇട്ട് ബറോഡ ഡൈനാമിറ്റ് കേസിന്റെ വിചാരണക്ക് ആയി ദിവസവും ജയിലില്‍ കൊണ്ടുവരുന്ന ചിത്രം. അത് ഒരു ഇന്‍ഡ്യാക്കാരും മറക്കുകയില്ല. അടിയന്തിരാവസ്ഥയുടെ ആ നായകന്‍. ഇന്ന്, വാജ്‌പേയിയെപോലെ,  ദല്‍ഹിയിലെ വസതിയില്‍ ഓര്‍മ്മയും സ്വബോധവും നഷ്ടപ്പെട്ട് മരണത്തിനും ജീവിതത്തിനും ഇടയില്‍ വര്‍ഷങ്ങളായി ജീവിക്കുകയാണ്.

ബി.ജെ.പി.യും മോഡി-ഷാ-ജയ്റ്റ്‌ലി കമ്പനിയും അടിയന്തിരാവസ്ഥയെ തെരഞ്ഞെടുപ്പ് ലാഭങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. മോഡിയുടെ ഭരണം ഇതില്‍ നിന്നും എത്ര മാത്രം വ്യത്യസ്തമാണ്? ഇന്‍ഡ്യയില്‍ ഇന്ന്, അതായത് മോഡി അധികാരത്തില്‍ വന്നതിന് ശേഷം, ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലവില്‍ ഉണ്ടെന്ന പ്രതിപക്ഷ ആരോപണം എത്രമാത്രം ശരിയാണ്, വസ്തുതാപരം ആണ്? ഉപരാഷ്ട്രപതി പറഞ്ഞതുപോലെ എന്താണ് ഗോസംരക്ഷകര്‍ ഇവിടെ കാട്ടിക്കൂട്ടുന്നത്? മുന്‍ ഉപരാഷ്ട്രപതി മൊഹമ്മദ് ഹമീദ് അന്‍സാരി പറഞ്ഞതുപോലെ മുസ്ലീങ്ങള്‍ ഇന്‍ഡ്യയില്‍ അസുരക്ഷിതര്‍ ആണോ? ആണെങ്കില്‍ എന്തുകൊണ്ട്?  അവരുടെ വ്യവസായത്തെയും ധനാഗമന മാര്‍ഗ്ഗത്തെയും എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ ഉന്നം വയ്ക്കുന്നത്? അത് അടിയന്തിരാവസ്ഥക്ക് തുല്യം അല്ലേ? അവരുടെ ജീവനും സ്വത്തിനും എന്ത് ഉറപ്പാണ് ഉള്ളത്? ഇത് ആര്‍.എസ്.എസി.ന്റെയും സംഘപരിവാറിന്റെയും ഹിഡണ്‍ അജണ്ടയുടെ ഭാഗം അല്ലേ? അതും അടിയന്തിരാവസ്ഥക്ക് തുല്യം അല്ലേ? എവിടെയാണ് ജുഡീഷറിയുടെ സ്വാതന്ത്ര്യം? എന്താണ് പ്രധാന ജനാധിപത്യ സ്ഥാപനങ്ങളുടെയും അന്വേഷണ ഏജന്‍സികളുടെയും അവസ്ഥ? എന്താണ് മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും? എ്ന്തുകൊണ്ട് മാധ്യമ പ്രവര്‍ത്തകരും സ്വതന്ത്രചിന്തകരും വെടിവച്ച് കൊല്ലപ്പെടുന്നു? നാണയ നിര്‍വ്വീര്യകരണം എന്ന പേരില്‍ സാമ്പത്തീക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ആരാണ്? അതുകൊണ്ട് എന്താണ് നേടിയത് എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുവാനുള്ള ബാദ്ധ്യതയെങ്കിലും ചുരുങ്ങിയ പക്ഷം ഈ സര്‍ക്കാരിന് ഇല്ലേ? മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജനും സാമ്പത്തീക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാന ജേതാവുമായ അമാര്‍ത്ത്യസെന്നും നാണയനിര്‍വ്വീര്യകരണ പരിഷ്‌ക്കാരത്തെ ശുദ്ധ അസംബന്ധമായി തള്ളിക്കളയുകയാണുണ്ടായത്. എന്താണ് ഈ ഘര്‍വാപ്പസിയും അവാര്‍ഡ് വാപ്പസിയും. ഘര്‍വാപ്പസി സജയ് ഗാന്ധിയുടെ നിര്‍ബ്ബന്ധിത വന്ധീകരണം പോലെ അസംബന്ധം അല്ലേ? മോഡി അടിയന്തിരാവസ്ഥയെ വിമര്‍ശിക്കുന്നത് വോട്ട് കോളിംങ്ങ് ദ കെറ്റില്‍ ബ്ലാക്ക് എന്നതു പോലെ മാത്രമെയുള്ളൂ.

ഇന്‍ഡ്യയാണ് ഇന്ദിരയെന്നും ഇന്ദിര ആണ് ഇന്‍ഡ്യ എന്നും അടിയന്തിരാവസ്ഥ കാലത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദേവകാന്ത് ബറുവ പറഞ്ഞ അതേ അവസ്ഥ അല്ലേ ഇന്ന് ഇന്‍ഡ്യയില്‍. ഇന്ദിരക്ക്  പകരം  മോഡി എന്ന പേര് മാത്രം മാറ്റുക. അധികാരം ഏറ്റെടുത്തിട്ട് ഒറ്റ മാധ്യമ സമ്മേളനം പോലും നാലു വര്‍ഷമായി നടത്താത്ത മോദിക്ക് എന്ത് മാധ്യമ-ജനാധിപത്യ മര്യാദ?

അടിയന്തിരാവസ്ഥയുടെ ഏറ്റവും വലിയ വിമര്‍ശകയായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റിന്റെ(ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരി) മകള്‍ നയന്താര സെഹ്ഗള്‍ദ്രോദ്രിയില്‍ മുഹമ്മദ് അഖലാക്കിനെ വീട്ടില്‍ കയറി ആക്രമിച്ചു പശു ഇറച്ചിയുടെ പേരില്‍ കൊന്നതിനുശേഷം അവാര്‍ഡ് വാപ്പസി ആരംഭിച്ച അതേ നയന്താര സെഹ്ഗള്‍) പറഞ്ഞതുപോലെ ഇന്ദിരാഗന്ധി വഴിതെറ്റിപ്പോയ ഒരു ജനാധിപത്യ വാദി ആയിരുന്നു. പക്ഷേ, മോഡിയും ആര്‍.എസ്.എസും കറ തീര്‍ന്ന ഫാസിസ്റ്റുകള്‍ ആണ്. ഇവരും ഇന്ദിരയും തമ്മില്‍ യാതൊരു വിധ തുലനവും ഇല്ല. സെഹ്ഗള്‍ പറഞ്ഞ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. നമുക്ക് ഇന്ന് അടിയന്തിരാവസ്ഥയെക്കാള്‍ ഭയാനകമായ ഒരു സ്ഥിതി വിശേഷം ആണ് ഉള്ളത്.

ആ ഒരു സ്ഥിതി വിശേഷം ഒരു പേടി സ്വപ്‌നം തന്നെ ആണ്. ആദ്യത്തെ അടിയന്തിരാവസ്ഥ കഴിഞ്ഞിട്ട് 43 വര്‍ഷം ആയെങ്കിലും ആ ഭയം ഇന്നും ഓരോ ഇന്‍ഡ്യാക്കാരനെയും വേട്ടയാടുന്നു. മറ്റൊരു അടിയന്തിരാവസ്ഥയ്ക്ക് കോണ്‍ഗ്രസിനോ രാഹുല്‍ഗാന്ധിക്കോ ഇനി കെല്‍പില്ല. പക്ഷേ ഭയം നിലനില്‍ക്കുന്നു. എന്തുകൊണ്ട്?



ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഡ്യയില്‍ വീണ്ടും 'അടിയന്തിരാവസ്ഥ.'(ദല്‍ഹി കത്ത്  : പി.വി.തോമസ് )
Join WhatsApp News
benoy 2018-07-03 17:57:01

P. V Thomas again. I think emalayalee is the only platform where Thomas can spew his venom. Helplessness of a Congress foot soldier is evident in this article. A good journalist will never mislead readers with false accusations. Here, Thomas is saying that in India, there is a state of emergency. How absolutely misleading is that heading. Just because of that statement, his credentials as a journalist should be revoked by the government. But unfortunately, even if we are naïve to believe this so-called journalist’s words, that is not happening in India. Because unlike during the state of emergency in 1975, India still allows freedom of the fourth estate to its fullest. And that contradicts what Thomas wrote in this article. What does Mr. Thomas has to say about the 1984 genocide of Sikhs by Congress party members and the statement Rajiv Gandhi made about it? He justified the genocide by saying: "When a big tree falls, the earth shakes". Mr. Modi never justified the isolated atrocities perpetrated by some of his party members. In fact, Mr. Modi condemned those acts. On the night of October 31, 1984, Congress party workers provided voter registration list, school registration list and ration card list to assailants to find out Sikh homes and business so that they can butcher them. Even the president of India was not immune to the violence of Congress party workers. When President Zail Singh arrived at a hospital on that night, his car was stoned by Congress party workers because he was Sikh. No matter how hard Thomas want to tarnish B J P, people of India know and will never forget the destruction that Congress has done to India.


secular Indian 2018-07-03 18:14:47
RSS-BJP supporters will call anyone who oppose them with many names including Congress foot soldier. We can understand your frustration against journalists who write the truth.
benoy himself says thomas is among the very few who do not support Modi. What happened to others? They support Modi out of fear of raids and cases. Also they fear physical attack by RSS-BJP.
In current India, Hindus can attack anyone else. just make some allegation. no rule of law. Modi and group will not say a word. He did not do anything during Gujarat riots also. Then Vajpayee asked him to perform rajdharma.

benoy 2018-07-03 22:04:46

Secular Indian, to a certain extent I agree with some aspects of your reply to my comment. And I appreciate that. For your information, I was not always a BJP or RSS supporter. During the 70s and 80s, I was a strong supporter of Indira Congress. Attained some level of leadership in Youth Congress and still keep those memories precious. The state of emergency that Mrs. Gandhi declared in 1975 was to some extent a shock treatment for a lazy, bribery-infested country like India.

Here in this country, we are blessed with unbiased information. I was able to read and study the history of India since its independence. Read unbiased history of post-independent India and learned about the fallacies of Nehru, our mixed economy, disastrous foreign policy, non-alignment, pampering of minorities, sideling of majority Hindus, failed policies in Kashmir and on and on which were not available or were suppressed by the government machinery in India. And that shook my belief in Congress. Congress is the instigator of division. The party divides people by race and religion to form vote banks. As an ex-Congress worker, I know how they manipulate the leaders of races and religions. The BJP on the contrary, is blunt. Straight forward. It does propagate fake idealism.  They do not hide the fact that they are pro Hindu. Even though I am a Syro Malabar Catholic by religion, culturally I am a Hindu. So are all Indians despite of their religion. The important thing is that, a true Hindu believes in inclusiveness. In the Upanishath, Vasudhaiva Kutumbakam explains everything about that inclusiveness. And Mr. Modi or BJP or RSS is no different. We can trust them. Outside world may call them nationalists. But the truth is that they look for the well-being of the country, India. And majority of the violence that we hear about pertaining to RSS is not true. They are convenient lies promulgated with ulterior motives. Since the BJP took the rein, our growth rate is the fastest among the major economies beating even China. In any world forum, India is respected and recognized. The biggest blessing is that for the last 4 years, India is ruled by a single political party.


secular Indian 2018-07-03 23:49:47
Nehru might have made mistakes, honest ones, and due to the prevailing conditions and ideologies. If non-alignment or mixed economy did not work it is not his mistake. we learned from those mistakes and changed path. Just like the China war. We lost because we did not have any idea of war or aggression at that time. Can we blame Nehru for that?
Also pampering minorities is a standard lie of RSS-BJP to mobilize Hindu jealousy. The condition of Muslims is worse than dalits in India now. The Congress pampered the upper crest of Muslims by making laws to change Shabano case. It did not help Muslims but some fanatics among them.
Then Kashmir. Virtually there was no problem till BJP came to power. Which country in the world deploy army with heavy weapons against its own citizens? Why army in civilian areas? why do they go near to the stone pelting children and shoot them with pellets? Is it correct? If Kashmiris are enemy country I can understand. But they are Indian citizens
The RSS is born with the ideology of hate and violence. Why not accept that. They cannot live peacefully with others is a simple truth.
As for economic growth, it is not because of Modi and group, despite them it is growing. It is like Vajpayee taking credit for detonating the bomb. The Congress made it ready. When India detonated it, Pakistan too done the same thing and we lost the advantage.
Dont tell me you are Christian. You might have worked in Congress.
Ninan Mathulla 2018-07-04 08:08:34

We all have different understanding about different subjects. All these understandings are not true. So we need not blindly support any party or its position on different subjects. This is applicable to both benoy and Thomas here. Besides, these political parties, before they take decisions, they do not consult you.

 

To me benoy’s views are more sectarian and biased. But as benoy said, I also felt that the emergency declared by Indira Gandhi was a necessary evil considering the political situation in India just before it. India’s unity as a nation was in question. A Foreign power interfered in Punjab and Kashmir through Pakistan to divide India. They did not succeed partly due to the emergency declared. There was no discipline as benoy said.

 

BJP’s views are old and not forward looking. They are trying to race against time with those views, and will not succeed as nobody win by racing against time. There is a time and place for everything in history. Just as the period of kings and queens are over, the time of ‘Savarna’ rule that BJP is trying; its time in history is over. Even if they win for a short time it will bring only carnage and destruction in the end as it happened to Hitler in Second World War.

benoy 2018-07-04 18:08:54
Secular Indian, I have a little bit of disagreement with you about Jammu and Kashmir. In India there are about 170 million Muslims. Out of that, 161.5 million Muslims can live peacefully among more than 800 million Hindus. But in Jammu and Kashmir, 8.5 million Muslims find it really hard to live among 3.5 million Hindus. Can you give a logic explanation to that?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക