Image

ഫൊക്കാനയില്‍ സ്ഥാപിത അജണ്ടകള്‍ ഉണ്ടാവരുത് ; നന്മയാണ് ലക്ഷ്യം: ടോമി കൊക്കാട്

അനില്‍ പെണ്ണുക്കര Published on 30 June, 2018
ഫൊക്കാനയില്‍ സ്ഥാപിത അജണ്ടകള്‍ ഉണ്ടാവരുത് ; നന്മയാണ് ലക്ഷ്യം: ടോമി കൊക്കാട്

ഫൊക്കാനയില്‍ സ്ഥാപിത അജണ്ടകള്‍ ഉണ്ടാവരുത് ;നന്മയാണ് ലക്ഷ്യം: ടോമി കൊക്കാട്
അനില്‍ പെണ്ണുക്കര

ഫൊക്കാന പോലെയുള്ള ബഹുജന പ്രസ്ഥാനങ്ങളില്‍ സ്ഥാപിത താല്പര്യങ്ങള്‍ ഉണ്ടാകരുതെന്നും എല്ലാ സംഘടനകളുടേയും ലക്ഷ്യം ആത്യന്തികമായി നന്മ മാത്രമാണെന്നും ഫൊക്കാനാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ടോമി കൊക്കാട്.

അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫൊക്കാനയുടെ
2019 2020 ലേക്കുള്ള ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ടൊറന്റോ മലയാളി സമാജത്തില്‍ നിന്നും മത്സരിക്കുന്ന ടോമി കൊക്കാട് ലീലാ മാരേട്ടിന്റെ പാനലില്‍ നിന്നാണ് ജനവിധി തേടുന്നത്.
കാനഡയില്‍ നിന്നും ഫൊക്കാനാ എക്‌സിക്യൂട്ടിവിലേക്കു മത്സരിക്കുന്ന ഏക സ്ഥാനാര്‍ത്ഥിയും ടോമിയാണ്.അതുകൊണ്ടുതന്നെ കാനഡയുടെ പ്രാധാന്യം ഉറപ്പുവരുത്തുവാന്‍ വോട്ടര്‍മാര്‍ ശ്രമിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം ഇ - മലയാളിയോട് പറഞ്ഞു.

നോര്‍ത്ത് .അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ ടൊറന്റോ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ പ്രസിഡന്റ് കൂടിയായ ടോമി തന്റെ വികസന സ്വപ്നങ്ങള്‍ പങ്കു വയ്ക്കുന്നു.

ചോദ്യം :എന്തുകൊണ്ടാണ് ലീലാ മാരേട്ട് പാനല്‍?

ഉത്തരം: ഫൊക്കാന എന്ന സംഘടന ആരംഭിച്ച കാലം മുതല്‍ ഈ സംഘടനയുടെ ഭാഗമാണ് ലീലച്ചേച്ചി. ഏതൊരു പരിപാടിയും ഏറ്റെടുത്ത് കൃത്യമായി നടപ്പില്‍ വരുത്തുവാന്‍ ലീല ചേച്ചിയോളം കഴിവുള്ളവര്‍ ചുരുക്കമാണ്. ഫൊക്കാന പിളരുന്നതിന് മുന്‍പും ശേഷവും ഫൊക്കാനാ കണ്‍വന്‍ഷനുകള്‍, മറ്റ് ഫണ്ട് റേസിംഗ് പ്രോഗ്രാമുകള്‍ ,സുവനീര്‍ സംഘാടനം എന്നു വേണ്ട ഫൊക്കാനയുടെ ഒരു ഊര്‍ജമായി പ്രവര്‍ത്തിക്കുന്നത് ലീല ചേച്ചി ആണെന്ന് ഫൊക്കാനയില്‍ തന്നെ പരസ്യമായ രഹസ്യമാണ്. ഇത്തരം ഒരു കോ-ഓര്‍ഡിനേറ്ററെയാണ് ഫൊക്കാനയ്ക്ക് ഇന്നാവശ്യം. തന്നെയുമല്ല ഫൊക്കാനാ പ്രസിഡന്റ് പദം ലീല ചേച്ചിക്ക് ഇതിന് മുന്‍പേ ലഭിക്കേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

ചോദ്യം :എന്താണ് ലീലാ മാരേട്ട്, ടോമി കൊക്കാട്ട് ടീം മുന്നോട്ട് വയ്ക്കുന്ന വികസന അജണ്ട ?.

ഉത്തരം: ഫൊക്കാനയുടെ ചരിത്രം പരിശോധിച്ചു നോക്കു.അമേരിക്കന്‍ മലയാളികളുടെ കലാ സാംസ്‌കാരിക മേഖലകളെ ഇത്രത്തോളം സമ്പുഷ്ടമാക്കിയ മറ്റൊരു സംഘടന വേറെ ഇല്ല. ഫൊക്കാനയുടെ ഓരോ കമ്മിറ്റിയുടേയും പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് അജണ്ടകളുടെ അടിസ്ഥാനത്തിലാണോ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. അമേരിക്കന്‍ മലയാളികള്‍ക്കും, കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്കും ഗുണകരമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് ഫൊക്കാനാ ഇന്നുവരെ നടപ്പിലാക്കിയിട്ടുള്ളത്. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെടുക ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കുക, നിലവില്‍ ഫൊക്കാന നടപ്പില്‍ വരുത്തിയ പാര്‍പ്പിട പദ്ധതി, ആരോഗ്യരംഗത്ത് നല്‍കുന്ന സഹായങ്ങള്‍ ,ഭാഷയ്ക്കൊരു ഡോളര്‍ ,തുടങ്ങിയവയെല്ലാം തുടരുക, അവ കുറേക്കൂടി വിപുലപ്പെടുത്തുകയും അവ നടപ്പിലാക്കുന്നതിനായി സാമ്പത്തിക സുരക്ഷിതത്വം നേടുകയും വേണം. പണ്ടൊക്കെ കാരുണ്യ പദ്ധതികള്‍ക്ക് ഫൊക്കാനായ്ക്ക് ഒരു ഫണ്ട് ഉണ്ടായിരുന്നു. ഇന്ന് പല ചാരിറ്റിയും ഫൊക്കാനാ പ്രവര്‍ത്തകര്‍ തന്നെ വ്യക്തിപരമായി ഏറ്റെടുത്ത് നടത്തുന്നു.അതു കൊണ്ടുള്ള ഒരു പ്രോബ്ലം എല്ലാ സ്ഥലങ്ങളിലും സഹായങ്ങള്‍ എത്തിക്കുവാന്‍ സാധിക്കുന്നില്ല. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇതിന് മാറ്റം ഉണ്ടാകും. ചില ഫണ്ട് റെയിസിംഗ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ച് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തണം.ലീലാ മാരേട്ട് എന്ന പ്രസിഡന്റിന്റെ നേതൃത്വം അതിന് ഏറെ ഗുണം ചെയ്യുമെന്ന് ഫൊക്കാനാ പ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം.

ചോദ്യം :ഫൊക്കാനാ റീജിയണകള്‍ പലതും ശക്തമല്ലല്ലോ. റീജിയണകള്‍ അല്ലേ ഫൊക്കാനയുടെ നെടുംതൂണ്‍. അവ ശക്തമാക്കുവാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യും?

ഉത്തരം: ഫൊക്കാനയുടെ എല്ലാ റീജിയണകളും പ്രവര്‍ത്തിക്കുന്നവയാണ്. അവ ഒന്നുകൂടി ശക്തമാക്കണമെന്നു മാത്രം.അമേരിക്കയിലെ സാംസ്‌കാരിക സാമൂഹ്യ രംഗത്ത് വന്ന മാറ്റം പ്രാദേശിക സംഘടനകളുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മത സംഘടനകളുടെ വളര്‍ച്ച .മത സംഘടനയിലും, സാംസ്‌കാരിക സംഘടനയിലും പ്രവര്‍ത്തിക്കുന്നത് പലപ്പോഴും ഒരേ വ്യക്തി തന്നെ ആയിരിക്കും. ഇതെല്ലാം സാംസ്‌കാരിക പ്രസ്ഥാനങ്ങളെ ബാധിച്ചിട്ടുണ്ട്. ഇവിടെയൊക്കെ ബാഹ്യമായ ഇടപെടലുകള്‍ നടത്തുവാന്‍ ഒരു സാംസ്‌കാരിക സംഘടനയ്ക്കും കഴിയില്ല കാരണം നമ്മള്‍ കുടിയേറി പാര്‍ക്കുന്നവരാണ്. നമ്മുടെയിടയില്‍ ഭിന്നിപ്പുണ്ടാകാന്‍ പാടില്ല .നമുക്ക് എല്ലാം വേണം.റീജിയനുകളില്‍ ശക്തമായ നേതൃത്വം വരുന്നതോടെ വലിയ മാറ്റങ്ങള്‍ ഫൊക്കാനയില്‍ ഉണ്ടാകും.

ചോദ്യം: മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുവജനങ്ങളുടെ ഒരു നിര ഫൊക്കാനയുടെ നേതൃത്വ രംഗത്തേക്ക് വരുവാന്‍ ശ്രമിക്കുന്നുണ്ട്. പല പോസ്റ്റുകളിലേക്കും നല്ല മത്സരം നടക്കുന്നു. എന്തു തോന്നുന്നു?

ഉത്തരം: ഫൊക്കാനയെ അമേരിക്കയിലെ പുതു തലമുറ അംഗീകരിക്കുന്നതില്‍ സന്തോഷം മാത്രമെ ഉള്ളു.അമേരിക്കന്‍ മണ്ണില്‍ മലയാളി ഉള്ളയിടത്തോളം ഫൊക്കാനയും ഉണ്ടാകും.അമേരിക്കന്‍ മലയാളികള്‍ക്ക് ജാതിമത ചിന്തകള്‍ക്കപ്പുറത്ത് ഒന്നിച്ചു കൂടാന്‍ ഒരു വേദി.. അത് ഫൊക്കാനയോളം വരില്ല മറ്റൊന്നും..

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ടോമി കൊക്കാട് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വടക്കേ അമേരിക്കയിലെ ഏതൊരു സാംസ്‌കാരിക പ്രവര്‍ത്തകനും സുപരിചിതമായ ഒരു പേരിന്റെ ഉടമ.ഫൊക്കാനയുടെ സജീവമായ യുവ സാന്നിദ്ധ്യം.ലീലാ മാരേട്ട് എന്ന വടവൃക്ഷത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറായിക്കഴിഞ്ഞ ടോമി കൊക്കാട് ടൊറന്റോ മലയാളി സമാജത്തിന്റെ പ്രവര്‍ത്തന പാതയിലൂടെ വളര്‍ന്നുവന്ന വ്യക്തിയാണ്. ടൊറന്റോ
മലയാളി സമാജത്തിന്റെ സൂവര്‍ണ ജൂബിലി വര്‍ഷം കൂടിയാണിത്.

2016 ലെ ഫൊക്കാനാ ടൊറന്റോ ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ആയിരുന്നു ടോമി കൊക്കാട്. ചരിത്ര വിജയമായിരുന്ന കണ്‍വന്‍ഷന്‍ ആയിരുന്നു ഇത്. ഇദ്ദേഹത്തിന്റെ മികവുറ്റ പ്രവര്‍ത്തനം കണ്‍വന്‍ഷന്‍ ഒരു വന്‍വിജയമാക്കുന്നതിന് സഹായിച്ചു. ഫൊക്കാനാ കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് അംഗംഎന്നീ നിലകളില്‍ മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ടൊറന്റോയില്‍ ബിസിനസ് നടത്തുന്ന ടോമി, ചോയ്‌സ് ഹോം റിയില്‍ എസ്റ്റേറ്റ് കമ്പനി 1കോക്കനട്ട് ഗ്രോവ് ഫുഡ്‌സ് (കേരളാ ഗ്രോസറി), ടെയ്സ്റ്റ് ഓഫ് മലയാളീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. നോര്‍ത്ത് അമേരിക്കന്‍ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ 1990 മുതല്‍ സജീവ സാനിധ്യമാണ് ടോമി. കാനാഡയിലെ അംഗസംഘടനകളുടെ പൂര്‍ണ്ണ പിണുണയോടു കൂടി മത്സര രംഗത്തിറങ്ങിയ ടോമിയുടെ പ്രവര്‍ത്തന മികവ് മാത്രം പരിഗണിച്ചാല്‍ ഫൊക്കാനയ്ക്ക് കഴിവുള്ള ഒരു ജനറല്‍ സെക്രട്ടറിയെ ലഭിക്കും എന്നതില്‍ തര്‍ക്കമില്ല
ഫൊക്കാനയില്‍ സ്ഥാപിത അജണ്ടകള്‍ ഉണ്ടാവരുത് ; നന്മയാണ് ലക്ഷ്യം: ടോമി കൊക്കാട്
Join WhatsApp News
Observer 2018-06-30 10:02:34
You are write in your heading; there should't be vested agendas. But that is not realirty in FOKANA right now. There is only vested agenda for this panel head.
observer 2018-06-30 16:27:39
Very interesting! What a funny interview? Please note the questions raised by the host writer Mr. Anil Pennookara who has never been to USA throughout in his life. He is a host writer for many people in USA . I don’t care about that but note the question he raised about the strength of regions associations in FOKANA. I don’t understand how come he ask a question about the thing which he never knew . Good luck to him. This is the best time for him
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക