Image

ദിലീപിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തരാതെ ഇന്നസെന്റ്

Published on 30 June, 2018
ദിലീപിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തരാതെ ഇന്നസെന്റ്
ദിലീപിനെ തിരിച്ചെടുത്തതില്‍ മാധ്യമങ്ങളോട് പൊട്ടന്‍ കളിച്ച് ഇന്നസെന്റ്. ദിലീപിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇന്നസെന്റ് പറഞ്ഞത്. ശരിക്കും അദ്ദേഹം ഒരു അഭിപ്രായവും പറയാതെ മാധ്യമങ്ങളെ പരിഹസിക്കുകയായിരുന്നു. അതേസമയം വിഷയത്തില്‍ എഎംഎംഎ വലിയ പ്രതിസന്ധിയില്‍  നില്‍ക്കുമ്പോഴാണ് ഇന്നസെന്റിന്റെ നാടകം അരങ്ങേറിയത്. അതേസമയം മറ്റുള്ളവരെല്ലാം സ്വയം ന്യായീക്കരിക്കുന്ന പ്രസ്താവനകളാണ് നടത്തിയത്.
ദിലീപിന്റെ അംഗത്വ സംഘടനയില്‍ ചര്‍ച്ചയേ ആയിട്ടില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ ഒരു വശത്ത് ചലച്ചിത്ര കൂട്ടായ്മ എഎംഎംഎയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. അമ്മ സ്ത്രീവിരുദ്ധത അലങ്കാരമാക്കി കൊണ്ടുനടക്കുന്ന സംഘടനയാണെന്നാണ് ഇവരുടെ ആരോപണം. ഇതിന് മറുപടിയുമായി സംഘടനാ പ്രസിഡന്റ് മോഹന്‍ലാലും രംഗത്തെത്തിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക