Image

കൊളോണില്‍ ജീസസ് യൂത്തിന്റെ നാല്പതുമണി ആരാധനക്ക് തുടക്കമായി

Published on 30 June, 2018
കൊളോണില്‍ ജീസസ് യൂത്തിന്റെ നാല്പതുമണി ആരാധനക്ക് തുടക്കമായി

കൊളോണ്‍: ജര്‍മനിയിലെ ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ കൊളോണില്‍ അഖണ്ഡ നാല്പതു മണി ആരാധനയ്ക്ക് തുടക്കമായി. കൊളോണ്‍ റോണ്‍ഡോര്‍ഫിലെ വിശുദ്ധ പൂജരാജാക്കന്മാരുടെ നാമധേയത്തിലുള്ള ദേവാലയത്തില്‍ ജൂണ്‍ 29 ന് വൈകുന്നേരം ഏഴിന് ഇടവക വികാരി ഫാ.ജോര്‍ജ് വെന്പാടുതറ സിഎംഐ അര്‍പ്പിച്ച ദിവ്യബലിയോടുകൂടി ആരാധന ആരംഭിച്ചു. തുടര്‍ന്നുള്ള സമയങ്ങളില്‍ ആരാധനക്ക് ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവതിയുവാക്കള്‍ക്കു പുറമെ ഫ്രാന്‍സ് ഉള്‍പ്പടെയുള്ള ജീസസ് യൂത്തിലെ 40 അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്. 

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പാ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്‌പോള്‍ ഉപയോഗിച്ചിരുന്ന പൂജ്യവസ്തുവായ കാസാ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചാണ് ആരാധന നടത്തുന്നത്.

ശനിയാഴ്ച രാവിലെ എട്ട്, ഉച്ചയ്ക്ക് പന്ത്രണ്ട്, മൂന്ന്, വൈകിട്ട് ഏഴ്, ഒന്‍പത്, ഞായറാഴ്ച രാവിലെ എട്ട് എന്നീ സമയങ്ങളില്‍ കൊന്തനമസ്‌ക്കാരവും ശനിയാഴ്ച രാവിലെ പത്ത്, വൈകുന്നേരം അഞ്ച്, ഞായറാഴ്ച രാവിലെ പത്ത് എന്നീ സമയങ്ങളില്‍ ആരാധനാ സ്തുതിപ്പും ഇടയ്ക്കുള്ള സമയങ്ങളില്‍ ആരാധനയും ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ദിവ്യബലിയും ഉണ്ടായിരിക്കും. ജൂലൈ ഒന്നിന് ഞായറാഴ്ച രാവിലെ പതിനൊന്നിന് നടക്കുന്ന ദിവ്യബലിയോടുകൂടി ദിവ്യകാരുണ്യ ആരാധനക്ക് സമാപനമാകും.

ആരാധനയുടെയും കൊന്തനമസ്‌കാരത്തിന്റെയും ശക്തിയില്‍ യുവജനങ്ങളില്‍ പ്രാര്‍ഥനയുടെയും ദൈവസ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും അരൂപി വളര്‍ത്തിയെടുക്കാന്‍ ഉപകരി്ക്കുന്ന ആരാധനായജ്ഞത്തിന് നേതൃത്വം നല്‍കുന്നത് വികാരി ഫാ.ജോര്‍ജ് വെന്പാടുതറയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക