Image

അഭയാര്‍ഥി പ്രശ്‌നം: മെര്‍ക്കല്‍ ഊരാക്കുടുക്കില്‍

Published on 30 June, 2018
അഭയാര്‍ഥി പ്രശ്‌നം: മെര്‍ക്കല്‍ ഊരാക്കുടുക്കില്‍

ബര്‍ലിന്‍: ജര്‍മനിയിലെ അഭയാര്‍ഥിപ്രശ്‌നം മെര്‍ക്കലിന് വലിയ തലവേദനയായി തന്നെ നില്‍ക്കുന്നുവെങ്കിലും കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളുടെ സമ്മേളനത്തില്‍ ഈ പ്രശ്‌നത്തിന് താത്കാലികമായി പരിഹാരമായി.ഇതനുസരിച്ചുള്ള പദ്ധതികള്‍ ഉടനെ നേതാക്കള്‍ പ്രഖ്യാപിക്കും. ഫ്രാന്‍സ്, ഓസ്ട്രിയ, ഇറ്റലി, ഹംഗറി എന്നീ രാജ്യങ്ങള്‍ ആണ് മെര്‍ക്കലുമായി യോജിച്ചത്. 

എന്നാല്‍ അഭയാര്‍ഥി പ്രശ്‌നത്തിന്റെ പേരില്‍ മെര്‍ക്കലുമായി ഇടഞ്ഞു നില്‍ക്കുന്ന സിഎസ്യു നേതാവ് ഹോര്‍സ്റ്റ് സീഹോഫറിന്റെ നിലപാട് മെര്‍ക്കലിന്റെ കസേരയ്ക്ക് ഇളക്കം തട്ടിക്കുമെന്നാണ് സൂചന.

അഭയാര്‍ഥി നിലപാടുകള്‍ വിശദീകരിക്കുന്ന സീഹോഫറിന്റെ മാസ്റ്റര്‍ പ്ലാന്‍ തിങ്കളാഴ്ചയാണ് പുറത്തു വരുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ മെര്‍ക്കലിന്റെ നിലപാടില്‍ മാറ്റമുണ്ടാകുമോ എന്ന് തിങ്കളാഴ്ച അറിയാം. അതേസമയം മെര്‍ക്കലിന്റെ ജന പിന്തുണ കുത്തനെ ഇടിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഏതാണ്ട് 10 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക