Image

റിയ യാത്രയയപ്പു നല്‍കി

Published on 30 June, 2018
റിയ യാത്രയയപ്പു നല്‍കി

റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ജമാലുദീന്‍ റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) യാത്രയയപ്പു നല്കി. റിയയുടെ മുന്‍ ഹാര യൂണിറ്റ് കണ്‍വീനറും സജീവ പ്രവര്‍ത്തകനുമായ ജമാലുദീന്‍ റിദാന്‍ കന്പനി ജീവനക്കാരനാണ്. 

ഭാരത് റസ്റ്ററന്റില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ജേക്കബ് അധ്യക്ഷത വഹിച്ചു. പൈലി ആന്റണി ഉപഹാരം സമര്‍പ്പിച്ചു. സെക്രട്ടറി ബിജു ജോസഫ്, ക്ലീറ്റസ്, മെഹബൂബ് , ഉമ്മര്‍കുട്ടി, കോശി, ഏലിയാസ്, ഡെന്നി, ശിവകുമാര്‍, ഷെറിന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ചടങ്ങുകള്‍ക്ക് ഹാര യൂണിറ്റ് കണ്‍വീനര്‍ ഷിബു വടക്കന്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക