Image

കഴിഞ്ഞോ കഞ്ചാവിന്റെ കഷ്ടകാലം? അഥവാ വന്നോ നല്ല കാലം? (അനില്‍ പുത്തന്‍ചിറ)

Published on 30 June, 2018
കഴിഞ്ഞോ കഞ്ചാവിന്റെ കഷ്ടകാലം? അഥവാ വന്നോ നല്ല കാലം? (അനില്‍ പുത്തന്‍ചിറ)
അമേരിക്കയിലെ 20 ശതമാനത്തോളം സംസ്ഥാനങ്ങളും, 21 വയസ്സിന്മുകളിലുള്ളവര്‍ക്ക് ഉന്മേഷത്തിനായോ, മരുന്നിനായോ മിതമായരീതിയില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് അനുവദനീയമാക്കിയിരിക്കുന്നു. ന്യൂജേഴ്‌സിയില്‍മാത്രം കഞ്ചാവ് നിയമവിധേയമാക്കുന്നതിലൂടെ 1 ബില്യണ്‍ ഡോളര്‍ വില്പനയും, അതില്‍നിന്ന് 60 മില്യണ്‍ഡോളര്‍ വില്പന നികുതിയുമാണ് ഗവര്‍ണ്ണര്‍ ഫില്‍മര്‍ഫി ലക്ഷ്യമിടുന്നത്.

വരുമാനം കൂട്ടാനുള്ളഒരു സ്രോതസ്സ് കണ്ടാല്‍പിന്നെന്ത് ഡെമോക്രാറ്റ് പിന്നെന്ത് റിപ്പബ്ലിക്കന്‍? ജനനന്മയെവിടെ പണമെവിടെ? പണത്തിനുമീതെ പരുന്തുംപറക്കില്ല, എല്ലാവര്‍ക്കും റാഞ്ചണം അതിന്‍റെ ഒരുവീതം!

ചരിത്രം പരിശോധിച്ചാല്‍, വിവിധതര ംമദ്യങ്ങള്‍ക്ക് അമേരിക്കക്കാരുടെ തീന്‍മേശയില്‍നൂറ്റാണ്ടുകളായി സ്ഥാനമുണ്ടായിരുന്നു. വിലകുറഞ്ഞ ഫില്‍റ്റര്‍ സിഗരറ്റ് മുതല്‍ മുന്തിയ ക്യൂബന്‍സിഗാര്‍സ്വരെ ഉപയോഗിക്കുന്നത് സ്വീകാര്യമായിരുന്നു. അപ്പോഴുംപടിക്ക് പുറത്തുനിറുത്തിയതായിരുന്നു കഞ്ചാവിന്റെ ഉപയോഗം.

മെക്‌സിക്കോയിലെ മലമുകളിലേക്കുള്ള യാത്രയില്‍ അടുത്തിരുന്ന അമേരിക്കന്‍ നിറുത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു. ശരീരത്തില്‍ പുറത്തുകാണാവുന്ന എല്ലായിടത്തും പച്ചകുത്തിയ, ഇടമുറിയാതെ വര്‍ത്തമാനം പറഞ്ഞിരുന്ന ആറെഡ്‌നെക്കിന്റെ അടുത്ത് തലകുലുക്കാനും മൂളാനുമല്ലാതെ സഹയാത്രികര്‍ക്കു മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

മിഡ്‌ലാന്‍ഡ് അമേരിക്കന്‍ ഉച്ചാരണത്തിന്റെ പ്രത്യേകതകൊണ്ടാണോ അതോവണ്ടിയിലേക്കടിച്ചുകയറുന്ന കാറ്റിന്‍റെ മര്‍മ്മരംകൊണ്ടാണോ, എന്തായാലും പലവാചകങ്ങളും തലക്കകത്തേക്കുകയറുന്നതിനു പകരംതലയ്ക്കുമുകളിലൂടെ കടന്നുപോയി. ചോദിക്കേണ്ട എന്നുണ്ടായിരുന്നെങ്കില്‍ പോലും, ഒരവസരംകിട്ടിയപ്പോള്‍ ആദ്യംതൊടുത്ത ചോദ്യം, 'നിങ്ങള്‍ക്കെന്താണ് ശരിക്കുംപണി'..? ചോദ്യം മുഴുവനാക്കുന്നതിനുമുന്‍പ് ഉത്തരവുംവന്നു, 'നിയമവിധേയമായി കഞ്ചാവ് ചെടിവളര്‍ത്തലും വില്‍ക്കലും'.

തേടുന്ന ആവശ്യക്കാര്‍ക്ക് നിര്‍ലോഭംലഭിക്കുമായിരുന്നെങ്കില്‍ പോലും, അടുത്തകാലത്തുവരെ നിയമാനുസൃതമായിരുന്നില്ല അതിന്‍റെ വില്‍ക്കലുംവാങ്ങലും ഉപയോഗിക്കലും. ഇപ്പോള്‍ കഞ്ചാവിന്റെയും സമയംതെളിഞ്ഞുവരുന്നു! ആരോഗ്യത്തിന് ഹാനികരമായിട്ടുകൂടി മദ്യവുംസിഗരറ്റുംയഥേഷ്ടം വില്‍ക്കാന്‍ അനുവദിക്കുന്ന ഭരണാധികാരികള്‍, കഞ്ചാവ് കൈയില്‍ വെക്കുന്നവരെമാത്രം അറസ്റ്റുചെയ്യന്നതില്‍ എന്ത്കഥയെന്നതാണ ്ഒരുവാദമുഖം?

കഞ്ചാവ് കൈവശംവെച്ചതിനു ജയില്‍ശിക്ഷയനുഭവിക്കുന്ന എത്രയോ ചെറുപ്പക്കാര്‍... കഞ്ചാവ് നിയമവിധേയമാക്കുന്നത് ഒത്തിരി ആളുകളെ ജയില്‍മോചിതരാക്കാന്‍ സഹായിക്കും.

മനുഷ്യമനസ്സിലെഭാവനകള്‍ പുതിയ തലങ്ങളിലേക്കുയര്‍ത്താന്‍ സഹായിക്കുന്ന കഞ്ചാവിന് വളരെയധികം ഔഷധഗുണങ്ങളുണ്ടെന്ന് സമീപകാലപരീക്ഷണങ്ങള്‍ പറയുന്നു.

! ആസ്മ കുറക്കുന്നു
! അമിതഭക്ഷ്യ ആസക്തി കുറക്കുന്നു
! അസഹ്യമായ തലവേദനക്ക് ഒരുപരിഹാരം
! വിവിധരോഗങ്ങളില്‍പെട്ട് ഉഴലുന്നവര്‍ക്കു ഒരു വേദനസംഹാരി
! ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാന്‍ ഒരുപരിധിവരെ കഴിയുന്നു

വിശുദ്ധഗ്രന്ഥങ്ങളെ കൂട്ടുപിടിക്കുന്നവരും അവരുടേതായ രീതിയില്‍ ഗഞ്ചഉപയോഗം സ്വീകാര്യമാക്കാന്‍ ശ്രമിക്കുന്നു.

ഉല്പത്തി അദ്ധ്യായം 1:1112 "ഭൂമിയില്‍നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില്‍ അതതുതരംവിത്തുള്ള ഫലംകായിക്കുന്ന വൃക്ഷങ്ങളുംമുളെച്ചുവരട്ടെ എന്നു ദൈവംകല്പിച്ചു; അങ്ങനെ സംഭവിച്ചു.

ഭൂമിയില്‍നിന്നുപുല്ലും അതതുതരംവിത്തുള്ള ഫലംകായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നുദൈവംകണ്ടു."

‘നല്ലതു എന്നുദൈവം കണ്ടു’! അതാണവരുടെ വേറൊരു വ്യാഖ്യാനം!! ദൈവത്തിന് പോലുംതോന്നിയിട്ടില്ല തന്‍റെ സൃഷ്ടിയില്‍ ഏതെങ്കിലുംഇലകളും കായ്കനികളും ആവശ്യമില്ലാത്തതാണെന്ന്, മനുഷ്യന് ഉപയോഗിക്കാനാണ് ദൈവം ഇവയെ സൃഷ്ടിച്ചത്.

‘കഞ്ചാവടിച്ചു കിറുങ്ങിനടക്കുന്നു’! വസ്ത്രധാരണത്തില്‍ യാതൊരുശ്രദ്ധയും കൊടുക്കാതെ, ചീകാത്ത നീണ്ടമുടിയുമായി, കൈയിലൊരു മുറിബീഡിയുമായി അലക്ഷ്യമായി നടക്കുന്ന വരെനോക്കി മുതിര്‍ന്നആളുകള്‍ പറയുന്നത് കുഞ്ഞുന്നാളിലേതന്നെ കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും.

കഞ്ചാവ് ഈപറയുന്നത്ര വലിയ അപകടകാരിയാണോ….?അല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. രോഗികള്‍ക്ക് ആശ്വാസംകൊടുക്കാന്‍ കഞ്ചാവിന്പറ്റുമെങ്കില്‍ അത്പാടെനിരോധിക്കേണ്ട കാര്യമൊന്നുമില്ല!!

Join WhatsApp News
നാരദൻ 2018-06-30 23:24:48
ചെറിയൊരു പുകയെടുത്താൽ എഴുതാനുള്ള ഭാവന വരുമോ?
Tramb Supporters 2018-07-01 09:03:57
Survey says:

Cannabis (Marijuana) is the most popular illicit drug in America
Black Americans use cannabis at the highest rate
Use is more common among lower-income Americans
Use is more common among those without college degrees
വിശ്വാസി 2018-07-01 08:46:08
ആത്മാവിന് പുക കൊടുക്കുന്നവരും ഉദാഹരണം തേടിയെത്തുന്നത് ദൈവവചനത്തിൽ തന്നെ.
Happy Birthday 2018-07-02 06:41:27

Canada is 151 years old today. To mark this momentous occasion, our neighbours to the south are taking a leaf out of our books and doing the one thing we're known most for: apologizing.

Americans are taking to Twitter to wish Canadians a happy Canada Day and saying sorry for their country's current administration.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക