Image

ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് കണ്‍വെന്‍ഷന്‍ ജൂലൈ 11 മുതല്‍ 15 വരെ പെന്‍സല്‍വേനിയയില്‍

Biju John Published on 01 July, 2018
ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് കണ്‍വെന്‍ഷന്‍ ജൂലൈ 11 മുതല്‍ 15 വരെ പെന്‍സല്‍വേനിയയില്‍
ന്യൂ ജേഴ്സി : ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 11 മുതല്‍ 15 വരെ ഇന്ത്യാനാ, പെന്‍സല്‍വേനിയയില്‍ ഉള്ള ഇന്ത്യാനാ യൂണിവേഴ്സിറ്റി ഓഫ് പെന്‍സല്‍വേനിയയില്‍ (Kovalchick Convention center, Indiana University of Pennsylvania, 711 Pratt Dr., Indiana, PA 15705) വച്ച് നടത്തപ്പെടുന്നതാണ്. അമേരിക്കയിലും കാനഡയിലുമുള്ള ഏകദേശം 32 ഓളം ലോക്കല്‍ ചര്‍ച്ച് വിശ്വാസികളും, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള സഭാവിശ്വാസികളും ഈ വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതാണ്.

ബുധനാഴ്ച വൈകിട്ട് 11 - ന് നടക്കുന്ന സുവിശേഷപ്രസംഗത്തോടുകൂടി കണ്‍വെന്‍ഷന് തുടക്കം കുറിക്കും. ഇതൊരു ആത്മീയ സന്തോഷത്തിനുള്ള അവസരത്തോടൊപ്പം കാനഡ, അമേരിക്ക തുടങ്ങി ലോകത്തിലെ പല രാജ്യങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ക്ക് ഒന്നിച്ചു ആരാധനക്ക് പങ്കെടുക്കുന്നതിനുള്ള അവസരവുമാണ്. വിശ്വസികളുടെ ആത്മീയ സമ്മേളനം നടക്കുന്ന ഇന്ത്യാന യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സല്‍വാനിയയില്‍ പൂര്‍ണമായും സൗജന്യമായി ഭക്ഷണവും താമസവും നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ബുധനാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിക്കുന്ന ആത്മീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ന്യൂ ജേഴ്സി ആസ്ഥാനമായുള്ള അമേരിക്കന്‍ ഐക്യനാടുകളുടെ സെന്റര്‍ ഫെയ്ത് ഹോമില്‍നിന്നാണ് കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലെ സഭയുടെചുമതല വഹിക്കുന്ന പാസ്റ്റര്‍ ഗ്രെഗ് വില്‍സണ്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കും.

ശ്രീലങ്കയില്‍ 1923-ല്‍ തുടങ്ങി ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍, 65-ഓളം രാജ്യങ്ങളില്‍ കൂടുതല്‍ ലോക്കല്‍ ചര്‍ച്ചുകള്‍ ഉള്ള ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് പല രാജ്യങ്ങളിലും പല പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിലുള്ള പെന്തെക്കോസ്ത് മിഷന്റെ ഹെഡ് ക്വാര്‍ട്ടേര്‍സില്‍ നിന്നും ഇപ്പോഴത്തെ ചീഫ് പാസ്റ്ററായ സ്റ്റീഫന്‍ നടരാജന്‍, അസിസ്റ്റന്റ് ചീഫ് പാസ്റ്ററായ എബ്രഹാം മാത്യുവും ഈ കണ്‍വന്‍ഷന്റെ വിവിധ മീറ്റുംഗുകളില്‍ ദൈവവചനം സംസാരിക്കുന്നതായിരിക്കും.

ജൂലൈ 11 ബുധനാഴ്ച വൈകിട്ട് 7.00 PMന് ഉള്ള പൊതുയോഗത്തോടുകൂടി കണ്‍വന്‍ഷന് തുടക്കം കുറിക്കും. വ്യാഴം-വെള്ളി രാവിലെ 10.00 AM ന് മോര്‍ണിംഗ് സര്‍വീസ് ആരംഭിക്കുന്നതും 2.00 PM മുതല്‍ 4.00 PM വരെ പല വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും നടത്തപ്പെടും. ശനിയാഴ്ച്ച 10.00 AM ന് പൊതുയോഗവും കാനഡയിലും അമേരിക്കയില്‍ നിന്നും ഉള്ള പുതിയ ശിശ്രുഷകരെ തിരഞ്ഞെടുക്കുന്ന ശിശ്രുഷയും, 2.00 PM - 4.00 PM ഉപവാസനപ്രാര്‍ത്ഥനയും വൈകിട്ട് 7.00 PM ന് പൊതുമീറ്റിംഗും നടത്തപ്പെടും. കുട്ടികള്‍ക്കുവേണ്ടിയും യുവജനങ്ങള്‍ക്കു വേണ്ടിയുള്ള പല മീറ്റിംഗുകളും ഈ ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്. ജൂലൈ 15 ഞായറാഴ്ച രാവിലെ 9.00 AMന് ആയിരങ്ങള്‍ പങ്കെടുക്കുന്ന വിശുദ്ധ സംയുക്ത സഭായോഗത്തോടുകൂടി ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ അവസാനിക്കുന്നതാണ്.
ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് കണ്‍വെന്‍ഷന്‍ ജൂലൈ 11 മുതല്‍ 15 വരെ പെന്‍സല്‍വേനിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക