Image

മൂന്നു വാര്‍ത്തകളും കേരളവും (ബി ജോണ്‍ കുന്തറ)

Published on 01 July, 2018
മൂന്നു വാര്‍ത്തകളും കേരളവും (ബി ജോണ്‍ കുന്തറ)
ഒന്ന് എന്തു ഭക്ഷിക്കാം?

നമ്മുടെ ഭക്ഷണ രീതികള്‍ പ്രധാനമായി മൂന്നു തരം ഭഷ്യ വസ്തുക്കളെ ആശ്രയിച്ചാണ്. സസ്യത്തെ, മാംസത്തെ മത്സ്യത്തെ. ഇന്നത്തെ കേരളത്തിലെ സാഹചര്യങ്ങളില്‍ ഇവമൂന്നും വിശ്വസിച്ചു മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങി പാകപ്പെടുത്തി കഴിക്കുവാന്‍ പറ്റാത്ത അവസ്ഥ. നാം നമ്മുടെ പറമ്പില്‍ വളര്‍ത്തുന്ന ഭഷ്യ വസ്തുക്കള്‍ മാത്രം വിശ്വസിക്കാം എന്നൊരവസ്ഥ. ഇത് എത്തപെര്‍ക്കു സാധ്യമാകും. കൂടാതെ വീട്ടില്‍നിന്നുമാത്രം എല്ലാനേരവും കഴിക്കുവാന്‍ പറ്റുമോ? യാത്രയില്‍ ഭോജന ശാലകളെ ആശ്രയിക്കേണ്ടേ ?

മല്‍സ്യം പൊതുവെ മായമൊന്നും ചേര്‍ക്കപ്പെടാത്ത ഒരുപദാര്‍ത്ഥമെന്നു കരുതിയിരുന്നു എന്നാല്‍ ഇപ്പോള്‍ കാണുന്നു പലേ മീനുകളും വേഗം ചീയാതിരിക്കുന്നതിനു പലതരം രാസവസ്തുക്കള്‍ മീനില്‍ പുരട്ടുന്ന ഇവയെല്ലാം നമ്മുടെ ആരോഗ്യത്തിനു ഹാനികരം. .

സസ്യവും ഇതില്‍ നിന്നും രക്ഷപ്പെടുന്നില്ല പാകി വളര്‍ത്തുന്നത് പലപ്പോഴും മാരക വസ്തുക്കള്‍ കീടനാശിനികളായി ഉപയോഗിച്ചും പിന്നീട് കടകളിലെത്തുമ്പോള്‍ വേഗം കേടുവരാതിരിക്കുന്നതിന് മറ്റു രാസവസ്ത്തുക്കളും.

ഇറച്ചിയും സുരഷക്കുപുറത്ത് കോഴിത്തീറ്റയില്‍ ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങള്‍, കശാപ്പുശാലകളില്‍ നടത്തുന്ന കള്ളത്തരങ്ങള്‍ ഒരുപേരില്‍ വില്‍ക്കും കിട്ടുന്നത് മറ്റൊന്നും. ഇവിടെ ഭഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് നിയമങ്ങളുണ്ട് എന്നാല്‍ അതെല്ലാം പുസ്ഥകത്തില്‍ മാത്രം.

രണ്ട് കത്തോലിക്കാ സഭയില്‍ നടക്കുന്ന അഴിമതികള്‍


മാത്യു 7 :15 മലമുകളിലെ പ്രഭാഷണം ഇവിടെ ജീസസ് പറയുന്നു "ജാഗ്രദഉള്ളവരായിരിക്കുവിന്‍ കള്ള പ്രവാചകന്മാര്‍ വരും" ഇന്നത്തെ കേരളത്തിലെ കത്തോലിക്കാ സഭയെപ്പറ്റിയല്ലേ അന്നു ജീസസ് താക്കീത് അഥവാ അപകട സൂചന നല്‍കിയത്?

കേരള മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന രണ്ടു വാര്‍ത്തകള്‍ ഒന്ന് കത്തോലിക്കാ സഭയില്‍ നടക്കുന്ന പെണ്ണുകേസുകള്‍, ഭൂമി തട്ടിപ്പ് . ഇതെല്ലാം ഒരു വിശ്വാസികളും വരുത്തിവയ്ച്ചവയല്ല പിതാക്കന്മാര്‍ എന്ന് നെറ്റിയില്‍ എഴുതിവയ്ച്ചു നടക്കുന്ന കള്ള സന്യാസിമാര്‍.

ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഇവരുടെ ബ്രഷ്ട്ടം ചുംബിച്ചുനടക്കുന്ന വിവരംകെട്ട കുറെ കുഞ്ഞാടുകളും.

പോപ്പ് ഫ്രാന്‍സിസ് കര്‍ദിനാള്‍ ആലഞ്ചേരിയുടെ പലേ അധികാരങ്ങളും എടുത്തുകളഞ്ഞു എന്നിട്ടും നാണമില്ലാതെ ആടുകളെ മുന്നില്‍ക്കയറി നടക്കുന്നു. അല്‍പ്പം അഭിമാനമുണ്ടെങ്കില്‍ രാജിവ്യച്ചു പിന്മാറണം. അതല്ലെ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പോപ്പ് ബെനഡിക്റ്റ് ചെയ്യ്തത്.

ഭൂമി ഇടപാടില്‍ കള്ളത്തരങ്ങള്‍ നടന്നു എന്നും ഇതില്‍ കര്‍ദിനാളിനു പങ്കെടുത്തെന്നും തെളുവുകള്‍ കാട്ടുന്നു ഇതില്‍ പങ്കെടുത്ത പലേ ഇടനിലക്കാരുടേയും വീടുകളിലും സ്ഥാപനങ്ങളിലും നികുതി വകുപ്പ് മിന്നല്‍ പരിശോധനകള്‍ നടത്തി തട്ടിപ്പുകള്‍ നടന്നു എന്നു മനസ്സിലാക്കി ഇവരുടെ ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിച്ചിരിക്കുന്നു. അരമനയില്‍ റെയ്ഡ് നടത്താത്തത് രാഷ്ട്രീയം മാത്രം.

ഒരു കന്യാസ്!ത്രി പറയുന്നു തന്നെ ഒരു ബിഷപ്പ് മാനഭംഗപ്പെടുത്തിഎന്ന് ഇതൊരു പോലീസ് കേസ് ആയിരിക്കുന്നു. അടുത്തത് കുമ്പസാരകൂട്ടിലെ മുതലെടുപ്പ് . സ്ത്രീകളുടെ പാപങ്ങള്‍ പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തി അവരെ ലൈങ്ങികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക.

മൂന്ന് "അമ്മ"എന്ന തമാശ.

മാധ്യമങ്ങള്‍ക്കും പൊതുജനതക്കും സിനിമാക്കാരെന്നു പറഞ്ഞാല്‍ എന്തോ ഭ്രാന്തുപിടിച്ചമാതിരി. എന്തുമാത്രം സമയം ഇവരെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് എല്ലാവരും കളയുന്നു. അമ്മയെന്ന സംഘടന ദിലീപെന്ന നടനെ തിരിച്ചെടുത്തു. ഇതില്‍ മറ്റു സംഘടനാ അംഗങ്ങള്‍ക്ക് അമര്‍ഷമുണ്ടെങ്കില്‍ അവര്‍തമ്മില്‍ തീര്‍ക്കട്ടെ അത്. എന്തിനീ അംഗത്ത്വമില്ലാത്ത പൊതുജനം പുറത്തുനിന്നും സമരംനടത്തുന്നു, ഒച്ചപ്പാടുണ്ടടാക്കുന്നു?

ദിലീപ് കുറ്റം ചെയ്യ്തു എങ്കില്‍ ആകേസ് കോടതിയിലുണ്ടല്ലോ. അതിന്റെ നടത്തിപ്പില്‍ പൊതുജനത്തിന് അഭിപ്രായം പറയാം കാരണം ക്രിമിനല്‍ കുറ്റങ്ങള്‍ സമൂഹത്തോടു കാട്ടുന്ന തെറ്റുകളാണ്. അല്ലാതെ ഒരു സ്വകാര്യ സംഘടന എടുക്കുന്ന തീരുമാനങ്ങളില്‍ ഇടിച്ചുകയറി അഭിപ്രായം പറയുന്ന വിവരമില്ലാത്ത രാഷ്ട്രീയക്കാരും പൊതുജനവും.ഈ അര്‍ത്ഥ ശൂന്യമായ താരാരാധന കേരളജനത എന്നവസാനിപ്പിക്കും? ഒരൊറ്റ നല്ല സിനിമപോലും പുറത്തിറങ്ങുന്നില്ല. എന്നിട്ടും സിനിമാക്കാരെ തോളത്തുകയറ്റി നടക്കുന്ന ഭോഷന്മാരാണ് ഒട്ടുമുക്കാല്‍ കേരളീയരും.

കേരളം മുഴുവന്‍ സ്വാര്‍ത്ഥ താല്പര്യക്കാരുടെ നാടായി മാറിയിരിക്കുന്നോ? മതം, ഭഷ്യ സാധനങ്ങള്‍, വിനോദം എവിടേയും കേരളമാനുഷ്യരില്‍ ഒട്ടനവധി വെറും മനുഷ്യ സ്‌നേഹമില്ലാത്ത പിശാചുക്കള്‍. അല്ലാതെ എങ്ങിനെ ഒരാള്‍ക്ക് അറിഞ്ഞുകൊണ്ട് മറ്റൊരാള്‍ക്ക് ഇഞ്ചിഞ്ചായി കൊല്ലുന്ന വിഷം കൊടുക്കുവാന്‍ പറ്റും? അതുപോലതന്നെ ദൈവത്തിന്‍ന്റെ പെരുംപറഞ്ഞു വിശ്വാസികളെ തട്ടിക്കുക അവരെ ചൂഷണം നടത്തുക ഇതെന്തുനാട് എന്തുമനുഷ്യര്‍?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക