Image

ഷിക്കാഗോയില്‍ നിന്നുമുള്ള നീന്തല്‍കുളത്തിലെ ഇരട്ട സഹോദരിമാര്‍

ജോയിച്ചന്‍ പുതുക്കുളം Published on 01 July, 2011
ഷിക്കാഗോയില്‍ നിന്നുമുള്ള നീന്തല്‍കുളത്തിലെ ഇരട്ട സഹോദരിമാര്‍
ഷിക്കാഗോ: നീന്തല്‍ കുളത്തില്‍ മികവുകാട്ടി മുന്നേറുകയാണ്‌ ഇരട്ട സഹോദരിമാരായ അന്ന ജിജോയും മറിയ ജിജോയും. തിരുവനന്തപുരത്ത്‌ നടന്ന കേരള സംസ്ഥാന അക്വാട്ടിക്‌ ചാമ്പ്യന്‍ഷിപ്പില്‍ ഏറണാകുളം ജില്ലയെ പ്രതിനിധീകരിച്ച്‌ ഈ സഹോദരിമാര്‍ രണ്ടുപേരും പങ്കെടുത്തു.

50 മീറ്റര്‍, 100 മീറ്റര്‍ ഇനങ്ങളില്‍ വെള്ളി നേടി അന്ന ജിജോ തന്റെ ബാക്ക്‌ സ്‌ട്രോക്ക്‌ വൈദഗ്‌ധ്യം തെളിയിച്ചു. 4X50 മീറ്റര്‍ മെഡലി റിലേയിലും തന്റെ ടീമിന്‌ വെള്ളി നേടിക്കൊടുത്ത്‌ ഈ കൊച്ചുമിടുക്കി തിളങ്ങി.

എറണാകുളം ജില്ലാതല മത്സരങ്ങളില്‍ രണ്ടു സ്വര്‍ണ്ണവും, രണ്ടു വെള്ളിയും, ഒരു വെങ്കലവും അടക്കം അഞ്ചു മെഡലുകള്‍ അന്ന ജിജോ കരസ്ഥമാക്കി.

മൂന്നു വെള്ളിയും, ഒരു വെങ്കലവും നേടി മറിയ ജിജോ, ഷിക്കാഗോയില്‍ നിന്നുമുള്ള പെരേപ്പാടന്‍ കുടുംബത്തിലേക്ക്‌ നീന്തല്‍ മെഡലുകളുടെ പ്രവാഹത്തിന്റെ ആക്കംകൂട്ടി.

കഴിഞ്ഞ പത്തുവര്‍ഷമായി ഇവര്‍ മാതാപിതാക്കള്‍ക്കൊപ്പം ഷിക്കാഗോയിലാണ്‌ താമസിച്ചിരുന്നത്‌. ഈ അടുത്തയിടയ്‌ക്കാണ്‌ ഇവര്‍ നാട്ടിലേക്ക്‌ താത്‌കാലികമായി താമസം മാറിയത്‌. എറണാകുളം ജില്ലയില്‍ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക്‌ സ്‌കൂളിലെ കുട്ടികളാണ്‌ ഇരുവരും ഇപ്പോള്‍.

ഷിക്കാഗോ എച്ച്‌.എസ്‌.ബി.സിയില്‍ സീനിയര്‍ ഐ.ടി ആര്‍ക്കിടെക്‌ചറും മുന്‍ ഇന്ത്യന്‍ കോസ്റ്റ്‌ഗാര്‍ഡ്‌ ഡപ്യൂട്ടി കമാന്റന്റമായ ജിജോ പെരേപ്പാടന്റേയും, കൊച്ചി കോഗ്‌നിസ്സ്‌ന്റില്‍ (സി.ടി.എസ്‌) എന്ന ഐ.ടി കമ്പനിയില്‍ മാനേജരുമായ ഹണി ജിജോയുടേയും മക്കളാണ്‌ അന്ന ജിജോയും, മറിയ ജിജോയും. ഇവരുടെ മൂത്ത സഹോദരന്‍ ജോസഫ്‌ ജിജോ അതേ സ്‌കൂളില്‍ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയും നല്ലൊരു ബാസ്‌ക്കറ്റ്‌ ബോള്‍ താരവും കൂടിയാണ്‌.

മുന്‍ ദേശീയ നീന്തല്‍ താരം എസ്‌. ഭാഗ്യയാണ്‌ രണ്ടുവര്‍ഷമായി ഈ സഹോദരിമാരെ നീന്തല്‍ പരിശീലിപ്പിച്ചുവരുന്നത്‌.
ഷിക്കാഗോയില്‍ നിന്നുമുള്ള നീന്തല്‍കുളത്തിലെ ഇരട്ട സഹോദരിമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക