Image

ഫൊക്കാന ഫിലിം മല്‍സരം: എറ മികച്ച ചിത്രം;ജിജു നായര്‍ നടന്‍; അഷിത ശ്രീജിത്ത് നടി

Published on 01 July, 2018
ഫൊക്കാന ഫിലിം മല്‍സരം: എറ മികച്ച ചിത്രം;ജിജു നായര്‍ നടന്‍; അഷിത ശ്രീജിത്ത് നടി
ന്യൂയോര്‍ക്ക് : ഫൊക്കാന ഷോര്‍ട് ഫിലിം മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു. 

മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നിവയ്ക്കു പുറമെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഇക്കുറി മികച്ച നടന്‍, നടി, സിനിമാട്ടോഗ്രഫി, സഹ നടന്‍ എന്നി വിഭാഗങ്ങള്‍ കൂടി അവാര്‍ഡിനായി പരിഗണിക്കപ്പെട്ടു .

കെസിയ വിഷ്വല്‍ യൂ എസ് എ യുടെ ബാനറില്‍ ശ്രീ സജു വര്ഗീസ് നിര്‍മ്മിച്ച 'എറ ' ആണ് മികച്ച ചിത്രം .

'ഫാള്‍ ' എന്ന ചിത്രത്തിലൂടെ ശ്രീ വിജില്‍ ബോസ് മികച്ച സംവിധായകാനും സിനിമാട്ടോഗ്രഫിക്കും ഉള്ള അവാര്‍ഡ് കരസ്ഥമാക്കി . ജിജു നായര്‍ ആണ് മികച്ച നടന്‍ (ചിത്രം ഫാള്‍).

'എറ' എന്ന ചിത്രത്തിലെ അഭിനയത്തിന് അഷിത ശ്രീജിത്ത് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു . മികച്ച സഹ നടന്മാരായി രണ്ടു പേര്‍ തിരഞ്ഞടുക്കപ്പെട്ടു . ശ്രീഹരി നാരായണന്‍ (ചിത്രം : സ്ട്രോങ് ലൈക് എ പോള്‍ ) , സുരാജ് ദിനമണി (ചിത്രം: എറ ).

ലഹരി മരുന്നിന്റെ ദൂഷ്യ വശങ്ങളും സ്ത്രീകള്‍ക്ക് എതിരെ ഉള്ള ലൈംഗീക അതിക്രമങ്ങളും ആവിഷ്‌കരിച്ച 'അഗ്‌നി ' പ്രമേയപരമായും, യുവജങ്ങളുടെയും കൗമാരക്കാരുടെയും സ്വപ്ന സാക്ഷാത്കാരമായി സിനിമയെ അവതരിപ്പിച്ച ' സ്വപ്നവും ' ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി . ന
വാഗത സംവിധായികയായി അരങ്ങേറ്റം കുറിച്ച സോയ നായരെയും ( ചിത്രം: എറ) , ' അഗ്‌നിയില്‍ ' തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച സുനിത അനീഷിനെയും ജൂറി പ്രത്യേകം അഭിനന്ദിച്ചു .

പ്രശസ്ത ചലച്ചിത്ര താരം മന്യ നായിഡു, ചലച്ചിത്ര സംവിധായകന്‍ ജയന്‍ മുളങ്ങാട് എന്നിവരുടെ നേതൃത്വത്തില്‍ വിദ്ഗദ്ധ ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തിയത് . കഴിവുള്ള നിരവധി പ്രതിഭകള്‍ ഉണ്ടെന്നും എന്നാല്‍ മൊത്തത്തില്‍ ചിത്രങ്ങളുടെ നിലവാരം സാങ്കേതികപരമായി മുന്നേറേണ്ടതുണ്ടെന്നും ജൂറി അഭിപ്രായപ്പെട്ടു .

നോര്‍ത്ത് അമേരിക്കയിലെ ചലച്ചിത്ര കലാകാരമാര്‍ക്കു പ്രോത്സാഹനം നല്‍കാനായി ഫൊക്കാന നടത്തുന്ന ഫിലിം ഫെസ്റ്റിവലിനു വന്പിച്ച സ്വീകരണം ആണ് ലഭിക്കുന്നത് എന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു . ഫൊക്കാനയാണ് ആദ്യമായി ഇങ്ങനെ ഒരു ചലച്ചിത്ര അവാര്‍ഡ് മത്സരം 2012 ല്‍ ആരംഭിച്ചതെന്നും പിന്നെ അത് മറ്റു സംഘടനകള്‍ മാതൃക ആക്കിയതില്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു .

രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന ഈ ചലിച്ചത്രോത്സവം ദീര്‍ഘ വീക്ഷണത്തോടെ ഫൊക്കാന ആരംഭിച്ച ഒരു കര്‍മ്മ പരിപാടിയാണ് എന്ന് പ്രസിഡന്റ് ശ്രീ തമ്പി ചാക്കോ അഭിപ്രായപ്പെട്ടു. ഇതിനു മുന്‍ കൈയെടുത്ത ഫൊക്കാന ഫിലിം ഫെസ്റ്റിവല്‍ ചെയര്‍ ശ്രീ ശബരിനാഥിനെയും, ഫിലിം ഫെസ്റ്റിവല്‍ കമ്മിറ്റിയെയും അവരുടെ അശ്രാന്ത പരിശ്രമങ്ങളെയും ആത്മാര്‍ഥമായി അഭിനന്ദിക്കുന്നുവെന്നു അദ്ദേഹം അറിയിച്ചു .

ഫൊക്കാന ഫിലിം ഫെസ്റ്റിവലില്‍ എന്ററികള്‍ സമര്‍പ്പിച്ച എല്ലാ ചലച്ചിത്ര കലാകാരന്മാരോടും എല്ലാവിധ സഹകരണവും നല്‍കിയ മാധ്യമ പ്രവര്‍ത്തകരോടും ജൂറി അംഗങ്ങളോടും തങ്ങളുടെ നിസ്സീമമായ നന്ദി രേഖപെടുത്തുന്നതായി ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ശബരിനാഥ്, കമ്മിറ്റി അംഗങ്ങള്‍ ആയ അലക്‌സ് മുരിക്കാനാനി, മേരി ഫിലിപ്പ്, കെ .കെ . ജോണ്‍സന്‍ എന്നിവര്‍ അറിയിച്ചു .
ജൂലൈ 6 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഫിലാഡല്‍ഫിയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ അവാര്‍ഡ് ദാന ചടങ്ങുകള്‍ നടക്കും.
ഫൊക്കാന ഫിലിം മല്‍സരം: എറ മികച്ച ചിത്രം;ജിജു നായര്‍ നടന്‍; അഷിത ശ്രീജിത്ത് നടിഫൊക്കാന ഫിലിം മല്‍സരം: എറ മികച്ച ചിത്രം;ജിജു നായര്‍ നടന്‍; അഷിത ശ്രീജിത്ത് നടിഫൊക്കാന ഫിലിം മല്‍സരം: എറ മികച്ച ചിത്രം;ജിജു നായര്‍ നടന്‍; അഷിത ശ്രീജിത്ത് നടിഫൊക്കാന ഫിലിം മല്‍സരം: എറ മികച്ച ചിത്രം;ജിജു നായര്‍ നടന്‍; അഷിത ശ്രീജിത്ത് നടിഫൊക്കാന ഫിലിം മല്‍സരം: എറ മികച്ച ചിത്രം;ജിജു നായര്‍ നടന്‍; അഷിത ശ്രീജിത്ത് നടിഫൊക്കാന ഫിലിം മല്‍സരം: എറ മികച്ച ചിത്രം;ജിജു നായര്‍ നടന്‍; അഷിത ശ്രീജിത്ത് നടിഫൊക്കാന ഫിലിം മല്‍സരം: എറ മികച്ച ചിത്രം;ജിജു നായര്‍ നടന്‍; അഷിത ശ്രീജിത്ത് നടിഫൊക്കാന ഫിലിം മല്‍സരം: എറ മികച്ച ചിത്രം;ജിജു നായര്‍ നടന്‍; അഷിത ശ്രീജിത്ത് നടിഫൊക്കാന ഫിലിം മല്‍സരം: എറ മികച്ച ചിത്രം;ജിജു നായര്‍ നടന്‍; അഷിത ശ്രീജിത്ത് നടിഫൊക്കാന ഫിലിം മല്‍സരം: എറ മികച്ച ചിത്രം;ജിജു നായര്‍ നടന്‍; അഷിത ശ്രീജിത്ത് നടിഫൊക്കാന ഫിലിം മല്‍സരം: എറ മികച്ച ചിത്രം;ജിജു നായര്‍ നടന്‍; അഷിത ശ്രീജിത്ത് നടിഫൊക്കാന ഫിലിം മല്‍സരം: എറ മികച്ച ചിത്രം;ജിജു നായര്‍ നടന്‍; അഷിത ശ്രീജിത്ത് നടിഫൊക്കാന ഫിലിം മല്‍സരം: എറ മികച്ച ചിത്രം;ജിജു നായര്‍ നടന്‍; അഷിത ശ്രീജിത്ത് നടിഫൊക്കാന ഫിലിം മല്‍സരം: എറ മികച്ച ചിത്രം;ജിജു നായര്‍ നടന്‍; അഷിത ശ്രീജിത്ത് നടിഫൊക്കാന ഫിലിം മല്‍സരം: എറ മികച്ച ചിത്രം;ജിജു നായര്‍ നടന്‍; അഷിത ശ്രീജിത്ത് നടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക