Image

രാജു ഏബ്രഹാം എംഎല്‍എ യ്ക്കു ഡിട്രോയിറ്റ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്വീകരണം ജൂലൈ 6 നു വെള്ളിയാഴ്ച

ജീമോന്‍ റാന്നി Published on 02 July, 2018
രാജു ഏബ്രഹാം എംഎല്‍എ യ്ക്കു ഡിട്രോയിറ്റ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്വീകരണം  ജൂലൈ 6 നു വെള്ളിയാഴ്ച
ഡിട്രോയിറ്റ് : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന റാന്നി എംഎല്‍എ രാജു ഏബ്രഹാമിന് ഡിട്രോയിറ്റില്‍ സ്വീകരണം ഒരുക്കുന്നു.  ഡിട്രോയിറ്റ് ഫ്രണ്ട്‌സ് ഓഫ് റാന്നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന സ്വീകരണ സമ്മേളനം ജൂലൈ 6 ന് വെള്ളിയാഴ്ച വൈകിട്ട് 7:30  ന് കൂടുന്നതാണ്.

സ്ഥലം: 33140, Ryan Rd, Sterling Heights, MI 48310 (ചാണ്ടി കടയുടെ സമീപം)

1996 മുതല്‍ റാന്നി നിയോജകമണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന ഇദ്ദേഹത്തിന്റെ മൂന്നാമതു് അമേരിക്കന്‍ അമേരിക്കന്‍ സന്ദര്‍ശനമാണിത്. സ്വീകരണ സമ്മേളനത്തിലേക്ക് ഡിട്രോയിറ്റില്‍ താമസിക്കുന്ന റാന്നി നിയോജക മണ്ഡലത്തില്‍പ്പെട്ട എല്ലാ സ്‌നേഹിതരെയും റാന്നിയെ സ്‌നേഹിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍  അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക് ചാച്ചി റാന്നി 2158405530

രാജു ഏബ്രഹാം എംഎല്‍എ യ്ക്കു ഡിട്രോയിറ്റ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്വീകരണം  ജൂലൈ 6 നു വെള്ളിയാഴ്ച രാജു ഏബ്രഹാം എംഎല്‍എ യ്ക്കു ഡിട്രോയിറ്റ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്വീകരണം  ജൂലൈ 6 നു വെള്ളിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക