Image

അച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മ

പി ഡി ജോര്‍ജ് നടവയല്‍ Published on 02 July, 2018
അച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മ
ഫിലഡല്‍ഫിയ: അച്ഛനാണ് കുടുംബ സൂര്യന്‍ എന്ന് ആവര്‍ത്തിച്ച്, ഓവര്‍സീസ് റസിഡന്റ് മലയാളീസ്സ് അസ്സോസ്സിയേഷനിലെ (ഓര്‍മ ഈന്റര്‍നാഷണല്‍) അച്ഛ•ാരെ, ഓര്‍മാ വനിതാ ഫോറം പ്രവര്‍ത്തകര്‍, ജൂണ്‍ 15ന്, ഫാദേഴ്‌സ് ഡേ സ്മരണികകള്‍ നല്കി ആദരിച്ചു. ഫാദേഴ് ഡേയോടനുബന്ധിച്ച് ഓര്‍മാ പിക്ക്‌നിക്കും നടത്തി. 

ഓര്‍മാ ഫാദേഴ്‌സ് ഡേ ആഘോഷങ്ങളില്‍ പ്രസംഗിച്ചവര്‍ ആശയങ്ങള്‍ പങ്കു വച്ചു: 

അച്ഛനാണ് കുടുംബ സൂര്യന്‍.
അച്ഛനില്ലാതെ അമ്മയുണ്ടാകുന്നില്ലാ, അമ്മയില്ലെങ്കില്‍ അച്ഛനുമില്ലാ. 
അര്‍ദ്ധ നാരീശ്വര സങ്കല്പ്പത്തിന്റെ പരിപൂര്‍ണ്ണതയാണ് അച്ഛനുമമ്മയും. 
അനലിറ്റിക്കല്‍ സൈക്കോളജിയിലെ പ്രശസ്തനായ മന:ശാത്രജ്ഞന്‍ കാള്‍ യുങ്ങ് വ്യക്തമാക്കിയ അനിമാ എന്ന സ്ത്രീ ഭാവം പുരുഷരിലും, അനിമസ് എന്ന പുരുഷഭാവം സ്ത്രീകളിലും വ്യാപരിക്കുന്നു. 

മദേഴ്‌സ് ഡേയും ഫാദേഴ്‌സ് ഡേയും ദിനം തോറുമാകണം. 
കുടുംബമൂല്യങ്ങളുടെ മനോഹാരിതയ്ക്ക് ലക്ഷ്യമിടുന്ന ഓര്‍മ്മ, ആ നിലയ്ക്ക്, ഫാദേഴ്‌സ് ഡേ ആഘോഷത്തിനും പ്രാധാന്യം നല്കുന്നു. 

ലോകത്തുള്ള അദ്ധ്വാന വര്‍ഗങ്ങളില്‍ അച്ഛനും അമ്മയും തുല്യരാണ്. 
ഹെവി ഡ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ടേഷന്‍, കുക്കിങ്ങ് ബിസിനസ്സ്, കണ്‍സ്ട്രക്ഷന്‍, ഫാമിങ്ങ്, മൈനിങ്ങ്, ഫിഷിങ്ങ്, ദേശ സുരക്ഷാസൈന്യം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ക്ലേശകരമായ രംഗങ്ങളിലെല്ലാം അച്ഛ•ാര്‍ കഠിനാദ്ധ്വാനം ചെയ്യുന്നു. 
അമ്മമാര്‍ മെഡിക്കല്‍ രംഗത്തും, അദ്ധ്യാപനമേഖലയിലും, കുടുംബപാലന രംഗത്തും, പാചക ഭക്ഷണദാനരംഗങ്ങളിലും മുഴുസമയ പങ്കാളിത്തം തുടരുന്നു. 
ഇങ്ങനെ പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്ന മാതൃ ഭാവത്തിന്റെയും പിതൃഭാവത്തിന്റെയും പ്രതീകങ്ങളാണ് മഹത്മാക്കളെല്ലാം. അതിനാലാണ് കുടുംബമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന 'ഓര്‍മ' മദേഴ്‌സ് ഡേയും ഫാദേഴ്‌സ് ഡേയും ആഘോഷിക്കുന്നത്. 

'ഓര്‍മ'യുടെ നേതൃത്വത്തില്‍ ശിശു ദിനം നവംബറില്‍ ആഘോഷിക്കുന്നതാണ്.
പിക്ക്‌നിക്കില്‍ ഓര്‍മാ അംഗങ്ങളും മിത്രങ്ങളും, കുട്ടികളും സജീവമായി പങ്കെടുത്തു. 
ആലീസ് ആറ്റുപുറം അദ്ധ്യക്ഷയായി. ബ്രിജിറ്റ് പാറപ്പുറത്ത്, അല്ലി ജോസഫ് എന്നിവര്‍ പ്രോഗ്രാം ഏകോപിപ്പിച്ചു. സെലിന്‍ ഓലിക്കല്‍, ലിസി അമ്പാട്ട് എന്നിവര്‍ മത്സരങ്ങള്‍ക്ക് ജഡ്ജ്മാരായി. ഗ്രേസി മോഡി, ടീനാ ചെമ്പ്‌ളായില്‍, റേച്ചല്‍ തോമസ്, ലിജാ പ്ലാമൂട്ടില്‍, ബിഞ്ചു ബിനു, ടെസ്സി മാത്യൂ, ജെന്‍സി തരകന്‍, മിനി കോശി, ജെയ്ബി ജോര്‍ജ്, ജാന്‍സി മോഡയില്‍ എന്നിവര്‍ ഫാദേഴ്‌സ് ഡേ സമ്മേളനം ക്രമീകരിച്ചു. ഡൊ.ജെയ്‌സണ്‍, ഡോ.സാന്റി, അറ്റേണി ജോവിന്‍, അമേയാ, ആഷ്‌ളി , മഹിമ, സ്റ്റെഫനി, പീറ്റര്‍ എന്നിവര്‍ യൂത്ത് വിങ്ങ് പ്രവര്‍ത്തനകോര്‍ഡിനേറ്റര്‍മാരായി. ബ്രിജിറ്റ് പൂവന്റെ നേതൃത്വത്തില്‍ ഈശ്വരപ്രാര്‍ത്ഥനാഗാനം ആലപിച്ചു.

പ്രസിഡന്റ് ജോസ് ആറ്റുപുറം, ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍, ട്രഷറാര്‍ ജോര്‍ജ് ദേവസ്യാ അമ്പാട്ട്, ഫാ. ഫിലിപ്പ് മോഡയില്‍, ട്ര്‌സറ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, വൈസ് പ്രസിഡന്റ്  ഫീലിപ്പോസ് ചെറിയാന്‍, ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേല്‍, സെക്രട്ടറി മാത്യൂ തരകന്‍, അലക്‌സ് തോമസ്, സുധാ കര്‍ത്താ, മോഡി ജേക്കബ്, ഡോമിനിക് ജേക്കബ്, വൈസ് ചെയര്‍മാന്‍ റോഷന്‍ പ്ലാമൂട്ടില്‍, കോര ഏബ്രാഹം, ബിനു പോള്‍, മാത്യൂ ജോസഫ്,  കോശി ഡാനിയേല്‍, ജോര്‍ജ് വി ജോര്‍ജ് എന്നിവരെ ഫാദേഴ്‌സ് ഡേ മെമന്റോ നല്കി ആദരിച്ചു. ഇഷ്ട വ്യക്തിത്വത്തിനുള്ള സല്യൂട്ട് മത്സരത്തില്‍ മോഡീ ജേക്കബ് വിജയിയായി. ഷേക്‌സ്പിയറിന്റെ ജൂലിയസ് സീസര്‍ എന്ന കൃതി സമ്മാനമായി നേടി.

അച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മഅച്ഛനാണ് കുടുംബ സൂര്യന്‍: ഓര്‍മ
Join WhatsApp News
naadukaani 2018-07-02 14:36:19
തള്ളുമ്പോൾ ഒരു മയത്തിന് തള്ള്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക