Image

അക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓണസദ്യയെക്കുറിച്ച് ചോദിക്കാന്‍ ഊര്‍മ്മിള ഉണ്ണി

Published on 02 July, 2018
അക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓണസദ്യയെക്കുറിച്ച് ചോദിക്കാന്‍ ഊര്‍മ്മിള ഉണ്ണി
മലയാള സിനിമയില്‍ എങ്ങനെ പുരുഷാധിപത്യം സംഭവിച്ചു എന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് ശ്രീമതി ഊര്‍മ്മിള ഉണ്ണി. സൂപ്പര്‍താരങ്ങളും സംവിധായകരും പറയുന്ന ആഞ്ജകള്‍ ശിരാസാ ഏറ്റുവാങ്ങുന്ന നിരവധി നടിമാരില്‍ ഒരാള്‍. കാരണം അവരുടെ നിലനില്‍പ്പും അവസരങ്ങളും കഴിവിന്‍റെയും പ്രതിഭയുടെയും പിന്‍ബലത്തിലല്ല. മറിച്ച് ദാസ്യവേലയുടെ മികവിലാണ്. 
കഴിഞ്ഞ ദിവസം ദിലീപിനെ തിരിച്ചെടുക്കണമെന്ന് അ.ങ.ങ.അ മീറ്റിംഗില്‍ ആവശ്യപ്പെട്ടത് ഊര്‍മ്മിള ഉണ്ണിയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് വെച്ച് മാധ്യമപ്രവര്‍ത്തകര്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓണസദ്യയെക്കുറിച്ച് ചോദിക്കു എന്നതായിരുന്നു നടിയുടെ പ്രതികരണം. അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് ചോദിച്ചപ്പോഴും ഓണല്ലേ വരുന്നത് ഓണത്തെക്കുറിച്ച് സംസാരിക്കാം എന്നായി ഊര്‍മ്മിള ഉണ്ണി. 
ഊര്‍മ്മിള ഉണ്ണിക്ക് മലയാള സിനിമയിലെ ഫെഫ്ക നേതാക്കളായ സീനിയര്‍ സംവിധായകരോടുള്ള സൗഹൃദ ബന്ധം ശക്തമാണ്. ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഊര്‍മ്മിള ഉണ്ണി ദിലീപിനെ തിരിച്ചെടുക്കാനുള്ള ആവശ്യം ഉന്നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 
ഇത്തരം അപഹാസ്യമായ നിലപാടുള്ള ദാസ്യവേലക്കാരും ഏറാന്‍മൂളികളുമാണ് താരസംഘടനയില്‍ നിറയെ. താരസംഘടനയുടെ ഷോയില്‍ വനിതാ പ്രവര്‍ത്തകരെ അപമാനിക്കുന്ന സ്കിറ്റ് അവതരിപ്പിക്കാന്‍ കൂട്ടുനിന്നതും നടിമാര്‍ തന്നെ. 
എന്നാല്‍ റിമാ കല്ലുങ്കലിനെയും, രമ്യാനമ്പീശനെയും പോലെയുള്ള നായികമാര്‍ സധൈര്യം ഈ പ്രവണതകളെ വിമര്‍ശിച്ച് രംഗത്തേക്ക് വരുന്നു എന്നത് മലയാള സിനിമയില്‍ പുതിയ മാറ്റങ്ങളുടെ തുടക്കമാകുന്നു. 
Join WhatsApp News
Sathish Kalathil 2018-07-06 00:20:04
അഭിപ്രായസ്വാതന്ത്യത്തിൻ മേലുള്ള കടന്ന് കയറ്റം:-

ജനാധിപത്യഇന്ത്യയിൽ, ഒരു വിഷയത്തിൽ അഭിപ്രായം പറയണോ അഥവാ പ്രതികരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തിൻ മേലുള്ള തന്ത്രപ്പൂർവ്വമായ ഒരു കടന്നാക്രമണമായിരുന്നു കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള അക്ഷരപുരസ്കാര അവാര്‍ഡ്ദാനച്ചടങ്ങിനോടനുബന്ധിച്ച് ഊർമ്മിള ഉണ്ണിയെ അഭിമുഖം ചെയ്തതിലൂടെ മാധ്യമപ്രവർത്തകർ നടത്തിയത്.

ഏതൊരു വിഷയത്തിലായാലും ഒരു വ്യക്തിക്ക് മാധ്യമങ്ങളോട് തന്റെ അഭിപ്രായം പറയാനും പറയാതിരിക്കാനും സ്വാതന്ത്രമുണ്ടെന്ന് സുന്ദ പുഷ്കർ-ശശി തരൂർ കേസിൽ സുപ്രിം കോടതി വിധിച്ചിട്ട് അധികകാലമായിട്ടില്ല. ഈ സന്ദർഭത്തിൽ, ഒരു പ്രത്യേകവിഷയത്തിലൂന്നിയ മാധ്യമപ്രവർത്തകരുടെ അതും വിവാദവും കോടതിയിൽ വിസ്താരവേളയിലിരിക്കുന്നതുമായ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അവരെ നിർബന്ധിച്ചുകൊണ്ടിരുന്ന മാധ്യമനെറികേടിനെയല്ലേ സത്യത്തിൽ വിമർശ്ശിക്കേണ്ടത്?

ഊർമ്മിള ഉണ്ണി മന്ദബുദ്ധി(ഭീരുവും)യാണോ? മാധ്യമങ്ങൾ എത്ര തലകുത്തിനിന്നാലും പറയാൻ താല്പര്യമില്ലാത്തത് പറയില്ലെന്ന് ഉറച്ച മനസ്സുള്ള ഒരു സ്ത്രീയാണവർ. അവരുടെ സ്വതസിദ്ധമായ പ്രകൃതവും മാധ്യമസൗഹൃദങ്ങൾ പെട്ടെന്ന് തട്ടിമാറ്റാനുള്ള വൈമനസ്യവും കൊണ്ടും മാധ്യമപ്പടയുടെ കൊഞ്ചലും കെഞ്ചലും കാലുപിടുത്തവും കൊണ്ടും കൂടി അസഹ്യമായിരുന്ന ആ അഭിമുഖത്തിന്റെ 'ആസ്വാദന'ത്തിന് സാംസ്കാരിക കേരളം പ്രതീക്ഷിച്ച നിലവാരമുണ്ടായില്ലെന്ന് മാത്രം. അതിന് അവരെ മാത്രം 'വിവസ്ത്ര'യാക്കുന്നതിലെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇതിൽ മറ്റാർക്കും പങ്കില്ലാത്തതുപോലെ...! മാധ്യമ പ്രവർത്തകർക്ക് ഒട്ടും പങ്കില്ലാത്തതുപോലെ...! ഇത്തരം ഒരു വേദിയിൽ മാധ്യമ പ്രവർത്തകർ എത്താനുള്ള സാഹചര്യം ഉണ്ടാക്കിയവർക്കും തീരെ പങ്കില്ലാത്തതുപോലെ...!!!

ശേഷിപ്പ്: കുറ്റാരോപിതനായി സംഘടനക്ക് പുറത്ത് നിൽക്കുന്ന സഹപ്രവർത്തകനെ തിരിച്ചെടുക്കുന്നതിനെപ്പറ്റി തന്റെ സംഘടനയിൽ ചോദിച്ചതിൻറെപ്പേരിൽ അഥവാ, ആവശ്യപ്പെട്ടതോ വാദിച്ചതോ ആയാൽപ്പോലും അതിന്റെ പേരിൽ മാത്രം അവരെ 'പൊതുജനമദ്ധ്യത്തിൽ' അവഹേളിച്ച് സാംസ്കാരിക കേരളത്തിന്റെ അഭിമാനമായി മാറിയ ശ്രീമതി ദീപ നിശാന്ത്, ഷാഹിന ബഷീർ, അക്ഷരപുരസ്ക്കാരം നിഷേധിച്ച വിദ്യാർത്ഥികൾ എന്നിവർക്ക് കാലം മാപ്പ് നൽകട്ടെ..!

സ്നേഹപൂർവ്വം, സതീഷ് കളത്തിൽ
http://www.mangalam.com/news/detail/230183-latest-news-urmila-unni-about-amma-issue.html
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക