Image

മെക്‌സിക്കോ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ആന്‍ഡ്രിസ് മാനുവല്‍ ലോപസ് ഒബ്രേഡറിനു വന്‍ വിജയം

പി.പി.ചെറിയാന്‍ Published on 02 July, 2018
മെക്‌സിക്കോ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ആന്‍ഡ്രിസ് മാനുവല്‍ ലോപസ് ഒബ്രേഡറിനു വന്‍ വിജയം
മെക്‌സിക്കോ: മെക്‌സിക്കോയില്‍ പൊതു തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ  ചായ്‌വുള്ള ആന്‍ഡ്രിസ് മാനുവല്‍ ലോപസ് ഒബ്രേഡര്‍ (64) വിജയിച്ചു. മെക്‌സിക്കോയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒബ്രേഡറിന്റെ പാര്‍ട്ടി വന്‍ വിജയമാണ് കരസ്ഥമാക്കിയത്.

ലാറ്റിന്‍ അമേരിക്കയിലെ രണ്ടാമത്തെ വലിയ എക്കണോമിയായ അറിയപ്പെടുന്ന മെക്‌സിക്കോയില്‍ ദശാബ്ദങ്ങള്‍ക്കുശേഷം ആദ്യമായാണ് ഇടതുപക്ഷത്തിന് അധികാരം ലഭിക്കുന്നത്.

അഴിമതി അവസാനിപ്പിക്കുമെന്നും ആക്രമണ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുമെന്നും  വാഗ്ദാനം നല്‍കിയാണ് ഒബ്രേഡര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും  എതിര്‍സ്ഥാനാര്‍ഥികളേക്കാള്‍ വലിയ ഭൂരിപക്ഷം ലഭിച്ച ഒബ്രേഡറിന്റെ വിജയം അംഗീകരിച്ചതായി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച മൂന്നു സ്ഥാനാര്‍ത്ഥികളും പറഞ്ഞു. അവര്‍ പുതിയ പ്രസിഡന്റിനു  സര്‍വ്വവിധ വിജയങ്ങളും  ആശംസിച്ചു. പ്രസിഡന്റ് ട്രംപ് മെക്‌സിക്കോയില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട  പ്രസിഡന്റിനെ അഭിനന്ദിച്ചുകൊണ്ടു ടിറ്റര്‍ സന്ദേശം അയച്ചിട്ടുണ്ട്. മുന്നണി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച റിക്കാര്‍ഡോ അനയ കോര്‍ട്ടിസ് ആണ് രണ്ടാം സ്ഥാനത്ത്.

മെക്‌സിക്കോ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ആന്‍ഡ്രിസ് മാനുവല്‍ ലോപസ് ഒബ്രേഡറിനു വന്‍ വിജയം
മെക്‌സിക്കോ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ആന്‍ഡ്രിസ് മാനുവല്‍ ലോപസ് ഒബ്രേഡറിനു വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക