ബോക്‌സോഫീസില്‍ വിജയക്കൊടി പാറിച്ച് സഞ്‌ജു
FILM NEWS
02-Jul-2018

രാജ്‌കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍
രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ സഞ്‌ജു ബോക്‌സോഫീസില്‍ വിജയക്കൊടി പാറിച്ച്
മുന്നേറുകയാണ്.
ബോളിവുഡിന്റെ വിവാദനായകന്‍ സഞ്‌ജയ് ദത്തിന്റെ ജീവിതം പറയുന്ന
ചിത്രം ആദ്യദിനത്തില്‍ 34.75 കോടിയാണ് വാരികൂട്ടിയിരിക്കുന്നത്. സല്‍മാന്‍
ഖാന്‍-അനില്‍ കപൂര്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ 'റേസ് 3' യുടെ 29.17 കോടി
എന്ന ആദ്യദിന റെക്കോര്‍ഡ് കളക്ഷനാണ് സഞ്‌ജു ബ്രേക്ക്
ചെയ്‌തിരിക്കുന്നത്.
ബോളിവുഡ് സിനിമയുടെ അമരക്കാരായ 'കപൂര്‍' കുടുംബത്തിലെ ഇളമുറക്കാരനായ രണ്‍ബീര്‍ കപൂറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടി കൊണ്ടായിരിക്കും സഞ്‌ജു ഫിനിഷ് ചെയ്യുക എന്നാണ് ബോളിവുഡിലെ പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നു. അത് യാഥാര്‍ത്ഥ്യമാകുന്ന തരത്തിലാണ് സഞ്‌ജു മുന്നേറിക്കൊണ്ടിരിക്കുന്നത്.
അതേസമയം തന്റെ ജീവിതം തന്നെയാണ് സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞതെന്ന് സഞ്‌ജയ് ദത്തും പ്രതികരിച്ചിട്ടുണ്ട്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments