Image

രാജന്‍ മേപ്രത്ത് ഡാലസില്‍ നിര്യാതനായി

ഷാജി രാമപുരം Published on 02 July, 2018
രാജന്‍ മേപ്രത്ത് ഡാലസില്‍ നിര്യാതനായി
ഡാലസ്: ഡാലസിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യമായിരുന്ന മാരാമണ്‍ മേപ്രത്ത് രാജന്‍ ഫിലിപ്പ്(70) നിര്യാതനായി.

സണ്ണിവെയില്‍ സിറ്റിയുടെ പബ്ലിക്ക് ലൈബ്രറി ബോര്‍ഡ് മെംബര്‍, ഡാലസിലെ പ്രമുഖ സംഘടനയായ കേരളാ അസോസിയേഷന്റെ ട്രസ്റ്റ് ബോര്‍ഡ് മെംബര്‍, പ്രവാസി മലയാളീ ഫെഡറേഷന്‍ ഡാലസ് യൂണിറ്റ് ട്രഷറാര്‍, നോട്ടറി, ഫാമിലി കൗണ്‍സിലര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

റാന്നി കുംബളാംപൊയ്ക ചരുവില്‍ ലില്ലികുട്ടിയാണ് ഭാര്യ. മക്കള്‍ ലിബി, സിബി, ടിബി(എല്ലാവരും ഡാലസില്‍). മരുമക്കള്‍ കാഞ്ഞിരപ്പള്ളി അലാനിക്കല്‍ ഷാജി, കരുവാറ്റ പള്ളിപ്പറമ്പില്‍ ജസ്റ്റിന്‍, ആനന്ദ(ഡാളസ്).

ജൂലൈ 8 ഞായറാഴ്ച വൈകീട്ട് 6.30 മുതല്‍ 9 മണിവരെ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടണില്‍ വെച്ച്(1400 W Frankford Rd, Carrollton, TX-75007) പൊതുദര്‍ശനവും, ജൂലൈ 9 തിങ്കളാഴ്ച രാവിലെ 9.30 ന് മാര്‍ത്തോമ്മ ചര്‍ച്ച് ഡാലസ് കരോള്‍ട്ടണില്‍ വെച്ച് സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് സണ്ണിവെയില്‍ലിലുള്ള പ്ലെസന്റ് റിഡ്് സെമിത്തേരിയില്‍(4600 N Belt Line Rd, Sunnyvale, TX-75182) സംസ്‌കാരം നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബി ശാമുവേല്‍-469  358 7553

രാജന്‍ മേപ്രത്ത് ഡാലസില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക