Image

ആസിഫിന്റെ മുത്തശ്ശനായി ലാല്‍ ചിത്രം ഇബ്ലീസ്

Published on 02 July, 2018
ആസിഫിന്റെ മുത്തശ്ശനായി ലാല്‍ ചിത്രം ഇബ്ലീസ്
അഡ്വഞ്ചേഴ്‌സ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനുശേഷം ആസിഫും രോഹിത്ത് വിഎസും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ഇബ്ലീസ്. മഡോണ സെബാസ്റ്റിയനാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്.
ഇത്തവണയും വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. മ്യൂസിക്കല്‍ അഡ്വഞ്ചെര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടായിരിക്കും ഇബ്ലീസ് ഒരുക്കുകായെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.ചിത്രത്തിലെ ആസിഫിന്റെയും മഡോണയുടെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്‌ലുക്കായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.
ചിത്രത്തില്‍ വൈശാഖ് എന്ന കഥാപാത്രമായി ആസിഫ് എത്തുമ്‌ബോള്‍ ഫിദയായാണ് മഡോണ എത്തുന്നത്. ചിത്രീകരണം പുരോഗമിക്കവേ ഇബ്ലീസിന്റെ മറ്റൊരു പോസ്റ്റര്‍ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിലെ ലാലിന്റെയും ആസിഫിന്റെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇബ്ലീസില്‍ ആസിഫിന്റെ മുത്തശ്ശനായാണ് ലാല്‍ എത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക