Image

ഫോമാ കണ്‍വന്‍ഷനില്‍ കുഞ്ഞാപ്പി കണ്ടതു കേട്ടതും

Published on 02 July, 2018
ഫോമാ കണ്‍വന്‍ഷനില്‍ കുഞ്ഞാപ്പി കണ്ടതു കേട്ടതും
ഫൊക്കാന - ഫോമ കണ്‍വന്‍ഷനൊക്കെ കഴിയുമ്പോള്‍ പണ്ടൊക്കെ കൊച്ചാപ്പി തൊട്ടും തലോടിയും കണ്‍വന്‍ഷനെ വിലയിരുത്തി ഒരെഴുത്ത് മലയാളം പത്രത്തില്‍ എഴുതിയിരുന്നു. അതൊരു കാലം. ഇന്നിപ്പോള്‍ കൊച്ചാപ്പിയെ കാണാനില്ല. മലയാളം പത്രവുമില്ല.

ആ വിടവൊന്ന് നികത്താമോ എന്നു നോക്കിയാണ് കുഞ്ഞാപ്പിയായ ഈയുള്ളവന്‍ ഫോമയ്ക്കു പോയത്. ഭയങ്കര കണ്‍വന്‍ഷന്‍ ആയിരുന്നെന്ന് ചിലര്‍. ഒന്നുമില്ലായിരുന്നുവെന്നു മറ്റു ചിലര്‍.

കുഞ്ഞാപ്പിക്കു തോന്നിയത് കണ്‍വന്‍ഷന്‍ 'ശൂ..' എന്നായിപ്പോയി എന്നാണ്. കാര്യമായ ഒന്നുമില്ലായിരുന്നു.ഏതാനും സെമിനാര്‍ നടന്നു. അതില്‍ പങ്കെടുത്തത് കുറച്ചു പേര്‍. കലാപരിപാടികള്‍ കാര്യമായി ഉണ്ടായില്ല. നാട്ടില്‍നിന്നാരുമില്ല, ആകപ്പാടെ ഡ്രൈ  ആയിപ്പോയ തോന്നല്‍

തുടക്കംകുറിച്ച ജൂണ്‍ 21 വ്യാഴവും, 22 വെള്ളിയും മുഖ്യമായി നടന്നത് ഇലക്ഷനാണ്. അതൊന്നു കാണേണ്ടതുന്നെ ആയിരുന്നു. വ്യാഴാഴ്ച രാത്രി കുപ്പികള്‍ കുറെ പൊട്ടി. മുന്തിയ ഇനങ്ങള്‍ ഉള്‍പ്പടെ. രണ്ടിടത്തും പോയി ഡെലിഗേറ്റുകള്‍ പലരും മോന്തി. പിറ്റേന്ന് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്തു.

വ്യാഴാഴ്ച രാത്രി ബഹളം മൂത്ത് ഹോട്ടലിലെ മറ്റു താമസക്കാര്‍ പരാതിപ്പെട്ട് ഒരു മുറിയില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.

അര്‍ഹരായ ചില സ്ഥാനാര്‍ഥികള്‍ തോറ്റത് ജാതിമത ചിന്തകൊണ്ടാണെന്ന വിമര്‍ശനവും ഉയര്‍ന്നു. ശരിയെങ്കില്‍ ഇത് ഏറ്റവും ഹീനവും നിന്ദ്യവുമാണ്. ജാതി മത ചിന്തകള്‍ക്കപ്പറമുള്ള മലയാളിയുടെ കൂട്ടായ്മയാണ് ഫോമയും ഫൊക്കാനയും. അവിടെ മലയാളി മാത്രമേയുള്ളൂ.

സമ്മേളനത്തിന്റെ മുഖമുദ്രയായിരുന്നത് പിശുക്ക് ആണെന്നു തോന്നി. കാര്യമായ കലാപരിപാടികള്‍ ഇല്ലാതെ പോയതും അതുകാരണമാണെന്നു കരുതണം. രണ്ടാം ദിനം സ്റ്റീഫന്‍ ദേവസിയുടെ സംഗീത പരിപാടി ആണ് പ്രഖ്യാപിച്ചിരുന്നത്. അന്ന് അതു നടന്നില്ല. പിറ്റേന്ന് ബാങ്ക്വറ്റിനുശേഷം അതായിരുന്നു മുഖ്യ പരിപാടി. യുവജനതയ്ക്ക് ഇഷ്ടപ്പെട്ടുവെങ്കിലും പഴയ തലമുറയ്ക്ക് അതത്ര ഇഷ്ടപ്പെട്ടോ എന്നു സംശയം.

എത്രയൊക്കെ ശ്രമിച്ചാലും ഫുഡ് ഒരു പ്രശ്‌നം തന്നെയാണ്. രാവിലെയും വൈകിട്ടും മാത്രമായിരുന്നു ഫുഡ് കണ്‍വന്‍ഷന്റെ ഭാഗമായി ഒരുക്കിയത്. രാവിലത്തെ ഭക്ഷണം ഒരു ദിവസത്തേത് തീരെ മോശം. മറ്റു ദിവസങ്ങളിലും പോര. പുഴുങ്ങി തണുത്ത മുട്ടയും കടിച്ചാല്‍ പൊട്ടാത്ത ഏത്തപ്പഴവുംകണ്ടു.

ഉച്ചഭക്ഷണം കപ്പ ബിരിയാണിയും വെറും ബിരിയാണിയുമൊക്കെ പായ്ക്കറ്റില്‍ വില്‍ക്കുന്നത് ഹോട്ടലിലെ ജോലിക്കാര്‍. ഭക്ഷണം ഇന്ത്യന്‍ ഹോട്ടലില്‍ നിന്നാണെങ്കിലും വിളമ്പുന്നത് കണ്‍വന്‍ഷന്‍ ഹോട്ടലുകാര്‍. അതിനു പ്ലേറ്റിനു 25 ഡോളര്‍ വച്ചു നല്‍കണമത്രേ.

എങ്കില്‍ പിന്നെ പ്ലേറ്റില്‍ കുറച്ച് അമേരിക്കന്‍ ഫുഡ് കൂടി ആയിരുന്നെങ്കില്‍ തരക്കേടില്ലായിരുന്നു. ഇന്ത്യന്‍ ഫുഡിനുവേണ്ടി മുറവിളി കൂട്ടണമോ എന്നു ചിന്തിക്കണം. ഫുഡ് അമേരിക്കന്‍ ആയാലും ഇന്ത്യന്‍ ആയാലും  നല്ല ഫുഡ് കിട്ടിയാല്‍ മതി എന്ന നിലപാടിലേക്ക് ചുവടു മാറ്റി ചവുട്ടിയാലോ?

രണ്ടാം ദിനം രാവിലെ തുടങ്ങിയ ഇലക്ഷനില്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ വൈകിട്ട് 4 മണിയായി. നല്ലൊരു പങ്ക് ആ സമയം വരെ ഇലക്ഷന്‍ നടക്കുന്ന ഹാളിനു ചുറ്റുമായി നിലകൊണ്ടു. ഈ സമയമൊക്കെ വിവിധ സെമിനാറുകളും മറ്റു പരിപാടികളും അരങ്ങേറുന്നുണ്ടായിരുന്നു. പക്ഷെ അവിടെ കേള്‍ക്കാനും കാണാനും ആളുകള്‍ കുറഞ്ഞു. ഇതിനൊരു മാറ്റം എങ്ങനെ കൊണ്ടുവരും.?

നാട്ടില്‍ നിന്നു കാര്യമായി ആരും ഇല്ലായിരുന്നു എന്നതാണ് സത്യം. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍, ജയരാജ് വാര്യര്‍, ഗോപിനാഥ് മുതുകാട് എന്നിവര്‍ പല വേദികളില്‍ പ്രസംഗിച്ചപ്പോള്‍ അരോചകമായി. അധികമായാല്‍ അമൃതും വിഷമാണല്ലോ? അതുപോലെ ബാങ്ക്വറ്റിലും മറ്റും ജയരാജും മുതുകാടും ഗീര്‍വാണം വിളമ്പുന്നത് കേള്‍ക്കുന്നതില്‍ ആര്‍ക്ക് താത്പര്യം?

പ്രധാനമന്ത്രി മോഡിയെ പൊക്കിപ്പറഞ്ഞുവെങ്കിലും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസംഗമായിരുന്നു ഭേദം. മോഡിയെ പൊക്കിപ്പറയുക എന്നത് അദ്ധേഹത്തിന്റെ ജോലിയുടെ ഭാഗമാണല്ലോ. സമാപന സമ്മേളനത്തില്‍ ശശി തരൂര്‍ കേരളത്തെപ്പറ്റി എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി പറഞ്ഞു. അതാണെങ്കില്‍ നീണ്ടുംപോയി. അതിനുശേഷം പ്രസംഗിച്ച കോണ്‍ഗ്രസ് അംഗം രാജാകൃഷ്ണമൂര്‍ത്തി വ്യംഗ്യമായി അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

നാട്ടില്‍ നിന്നു സാഹിത്യകാരന്മാരോ പത്രക്കാരോ ആരുമില്ല. ഇവിടുത്തെ 
സാഹിത്യകാരന്മാരുടെ ഒരു സമ്മേളനം പോലും നടന്നതുമില്ല. സാംസ്കാരിക സംഘടന എന്ന നിലയില്‍ നിന്നു ഫോമ പിന്നോക്കം പോകുകയാണോ?

സമ്മേളന വേദിയിലൊന്നും ഫോമാ ട്രഷററെ കണ്ടതുമില്ല. ട്രഷറര്‍ സ്ഥാനത്തിനു ഇത്ര പ്രാധാന്യക്കുറവോ? ഫിലഡല്ഫിയ കണ്‍ വന്‍ഷനില്‍ വച്ച് അ
ന്നത്തെ ട്രഷറര്‍ ഇതേപറ്റി ശബ്ദിച്ചതാണ്.

ഫസ്റ്റ് ലേഡി അണിയറ പ്രവര്‍ത്തനങ്ങളെല്ലാം സജീവമായി പ്രവര്‍ത്തിക്കുന്നതു കണ്ടു. പക്ഷെ ഒരിക്കല്‍പോലും വേദിയില്‍ വന്നില്ല. ആരും അവരെ വിളിച്ചുമില്ല. അതൊരു പോരായ്മ തന്നെ.

കണ്‍ വന്‍ഷനും മറ്റും ഒറ്റയാന്മാര്‍ വരുന്നത് ശ്രദ്ധിക്കണം. ഫാമിലി ഇല്ലാതെ കൂത്താടാനാണോ അവര്‍ വരുന്നത്?

ഇലക്ഷനില്‍ ഒരു സ്ഥാനാര്‍ഥിക്ക് അനുകൂലമായി എഴുതി എന്നു പറഞ്ഞ് ഒരാളെ കയ്യേറ്റം ചെയ്തത് ചെറിയ കാര്യമല്ല. അത് വീണ്ടും പ്രശ്‌നം ആകുകയും ചെയ്തു. ഭാഗ്യത്തിനു അത് കണ്‍ വന്‍ഷനെ ബാധിക്കുകയുണ്ടായില്ല.

ഇനി ഒരു ചോദ്യം. എത്ര ഭാരവാഹികള്‍ കുടുംബവുമായി വന്നു?

കണ്വന്‍ഷന്‍ കഴിഞ്ഞില്ല, ഇതാ പുതിയ സ്ഥാനാര്‍ഥികള്‍ പ്രഖ്യാപനം തുടങ്ങിയിരിക്കുന്നു. ഇതെന്താ ഫോമായുടെ മെയിന്‍ പരിപാടി ഇലക്ഷനാണോ?
Join WhatsApp News
Golden Age 2018-07-02 15:18:01
പണിയെടുത്തവർ പുറത്തും, ആളുകളിക്കുന്നവർ ഫോട്ടോക്ക് പോസ് ചെയ്യലും.
എൻ്റെ മുഖം, എൻ്റെ ഫിഗർ... എൻ്റെ മുഖം, എൻ്റെ ഫിഗർ...

കഷ്ടമായിരുന്നു അവസ്ഥ. വെറും പരാജയ കൺവെൻഷൻ 
A Participant 2018-07-03 10:50:21
Thanks Kunjappy! Correct Analysis. 

500 families registered x 1000 = $500,000.00 collected. Felt like Somalia...no food or bad food being charged again....No entertainment...saw speakers struggling to get some water...not even that..

All sessions are empty.....They say 500 delegates from 75 organizations..Where are they? What were they doing in the convention? 

No money spent on bringing guests! No money spent on food! No money on entertainment! 

Where is all the money???? Anybody knows?

 It is all about the election!

 To general pblic...please do not waste your money or time for this anymore! I regret!

FOMAA... a sad story...going down....No more!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക