Image

ഫൊക്കാന - കേരള ടൂറിസം, പ്രവാസി ട്രിബ്യുണല്‍ പ്രോജക്ടുകള്‍ നാളെയുടെ മുതല്‍ കൂട്ടാകും: ഷാജി വര്‍ഗീസ്

അനില്‍ പെണ്ണുക്കര Published on 02 July, 2018
ഫൊക്കാന - കേരള ടൂറിസം, പ്രവാസി ട്രിബ്യുണല്‍ പ്രോജക്ടുകള്‍ നാളെയുടെ മുതല്‍ കൂട്ടാകും: ഷാജി വര്‍ഗീസ്
ഫൊക്കാനയും കേരളാ ഗവണ്മെന്റും കൂടി സംയുക്തമായി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ഫൊക്കാന - കേരള ടൂറിസം പ്രോജക്ട് നാളെയുടെ ടൂറിസം രംഗത്തെ കൂട്ട് ആയിരിക്കുമെന്ന് ഫൊക്കാനാ ട്രഷറര്‍ ഷാജി വര്‍ഗീസ്. 

ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാനയുടെ പതിനെട്ടാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്ന സമയത്ത് അദ്ദേഹം ഇ-മലയാളിയുമായി സംസാരിക്കുന്നു

ചോദ്യം: കേരളത്തിന്റെ ടൂറിസം രംഗത്തെ അമേരിക്കക്കാര്‍ക്കിടയില്‍ അവതരിപ്പിക്കുന്ന ഒരു പ്രോജക്ട് ആണല്ലോ ഫൊക്കാന- കേരളാ ടൂറിസം പ്രോജക്ട്. കേരള സന്ദര്‍ശന സമയത്ത് മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണല്ലോ ഇത്തരം ഒരു പ്രോജക്ടിന്റെ പിറവി.  ഇതിനു തുടക്കമിട്ട വ്യക്തി എന്ന നിലയില്‍ എന്ത് തോന്നുന്നു ?

ഉത്തരം: ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. സംസ്‌കാരം, പാരമ്പര്യം, പ്രകൃതി, പൈതൃകം എന്നിവ കൊണ്ട് അനുഗ്രഹീതം. കേരളം വിനോദ സഞ്ചാരത്തിനു പേരുകേട്ട നാടാണ്. ടൂറിസ്റ്റുകള്‍ വട്ടമിട്ടുപറക്കുന്ന ലോകത്തിന്റെ തന്നെ സര്‍വ പ്രിയ നാട്. ലക്ഷോപലക്ഷം വിദേശി സന്ദര്‍ശകരുടെ മനം കവര്‍ന്ന ഈ കേരള നാട്ടില്‍ ടൂറിസം മേഖലക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നു പല പ്രൊജെക്ടുകളും നടപ്പില്‍ വരുന്നുണ്ട്. കാലത്തിനനുസരിച്ചു ഈ മേഖലയില്‍ മാറ്റങ്ങള്‍ വരുത്തുക സുപ്രധാനമാണ്. ഇന്ന് കേരള ടൂറിസം ലോകം അറിയുന്ന ഒരു ബ്രാന്‍ഡ് ആയി മാറി. അന്താരാഷ്ട്ര ടൂറിസം മേഖലയില്‍ പോലും ആരാധിക്കപ്പെടുന്ന ഒന്നാണ് നമ്മുടെ കേരളം. കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 10 ശതമാനവും ടൂറിസം മേഖലയില്‍ നിന്നുള്ളതാണ് . തൊഴില്‍ രംഗത്തും വളരെ വലിയ സംഭാവനയാണ് ടൂറിസം നല്‍കിയിരിക്കുന്നത്. ഇങ്ങനെ ഇന്ത്യന്‍ ടൂറിസത്തിന്റെ നട്ടെല്ലായി മാറിയ കേരള ടൂറിസം കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ്.

കേരളം ടൂറിസം മേഖലക്ക് ഒരു വലിയ സംഭവനയുമായി മുന്നോട്ടു വന്നിരിക്കുകയാണ്  ഫൊക്കാന. ടൂറിസം മേഖലയുടെ ഉന്നമനത്തിനായി ഒരു ചവിട്ടുപടി നല്‍കിക്കൊണ്ടാണ് ഈ സംഘടന രംഗത്തെത്തിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനുമായി ഫൊക്കാനയുടെ പ്രസിഡന്റ് തമ്പി ചാക്കോയുടെ നേതൃത്വത്തില്‍ ഞങ്ങള്‍  മുഖ്യമന്ത്രി  ശ്രീ:പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് ഫൊക്കാനയുടെ ഈ കേരളം ടൂറിസം പ്രൊജക്റ്റ് അവതരിപ്പിച്ചത്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലക്ക് ഫൊക്കാന ഒരു മീഡിയേറ്റര്‍ ആയി പ്രവര്‍ത്തിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സഞ്ചാരപ്രിയരാണ് അമേരിക്കന്‍സ്. അത്തരക്കാരെ കേരള ടൂറിസവുമായി ബന്ധപ്പെടുത്തുക എന്ന ചുമതലയാണ് ഫൊക്കാന ഏറ്റെടുത്തിരിക്കുന്നത്.

ചോദ്യം: ആശയം കൊണ്ട് സമഗ്രമായ ഒരു പ്രോജക്ടാണിത് . ഇതിനൊരു തുടര്‍ച്ച ഉണ്ടാവേണ്ടതല്ലേ ?അതിനുള്ള സാധ്യത ഫൊക്കാനയില്‍ ഉണ്ടോ. തുടര്‍ന്ന് വരുന്ന ഒരു കമ്മിറ്റി ഇത് മുന്നോട്ട് കൊണ്ടുപോകുമോ?

ഉത്തരം: തീര്‍ച്ചയായും  . ഇതൊരു തുടര്‍ പ്രോജക്ടാണ് . ഒരു വര്‍ഷത്തെ അധ്വാനമാണ് ഈ പ്രോജക്ടിന് പിന്നില്‍ ഉള്ളത്. കേരള ടൂറിസം മേഖലക്ക് വലിയ സംഭാവന നല്‍കി ഫൊക്കാന പുതിയ പാതയിലേക്ക് കടക്കുകയാണ്. 

പ്രൊജക്റ്റ് ഫൊക്കാനയുടെ നാഷണല്‍ കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കും. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റെജി ലൂക്കോസ് ആണ് ഫിലാഡല്‍ഫിയയില്‍ വെച്ച് ജൂലൈ അഞ്ചുമുതല്‍ ഏഴുവരെ നടക്കുന്ന ഫൊക്കാനാ കണ്‍വെന്‍ഷനില്‍ ഈ പ്രൊജക്റ്റ് അവതരിപ്പിക്കുക. ഈ പ്രോജെക്ടിലൂടെ കേരളത്തിന്റെ ടൂറിസം വികസനം സാധ്യമാകുവാന്‍ വേണ്ട സാഹചര്യം ഫൊക്കാന ചെയ്തു കൊടുക്കും. കേരളത്തെ അമേരിക്കയില്‍ അവതരിപ്പിക്കുന്ന ദൗത്യമാണ് ഫൊക്കാനാ ഏറ്റെടുക്കുന്നത് .

ചോദ്യം :നിങ്ങള്‍ അന്ന് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ആവശ്യപ്പെട്ടിരുന്ന മറ്റൊരു കാര്യം ആയിരുന്നല്ലോ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ രൂപീകരണം . അതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായി . വിശദീകരിക്കാമോ ?

ഉത്തരം: ഇന്ന് പ്രവാസികള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍. തങ്ങളുടെ സ്വത്തുക്കള്‍ നാട്ടിലുള്ളവരെ ഏല്പിച്ചു വണ്ടി കയറുന്ന ഒട്ടുമിക്ക പ്രവാസികളും ചതിക്കുഴിയില്‍ ചെന്ന് പെടുന്ന ഒരു പ്രവണതയാണ് ഇന്ന് കണ്ടുവരുന്നത്. കേരളത്തിലെ പ്രവാസികളുടെ സ്വത്തുവകകള്‍ എല്ലാം തന്നെ തട്ടിപ്പിലൂടെ പലരും കൈവശം വെക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നു. സ്വത്തുവകകളുടെ നികുതി നാട്ടിലുള്ളവര്‍ സ്വന്തം പേരില്‍ അടക്കുകയും പിന്നീട് അവ സ്വന്തം പേരിലേക്ക് മാറ്റി ആ വസ്തു കയ്യടക്കുകയുമാണ് ചെയ്യുന്നത്. പ്രവാസികള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് ഒരു കേരളം പ്രവാസി ട്രിബ്യുണല്‍ രൂപീ കരിക്കുന്നതു സംബന്ധിച്ച്
മുഖ്യമന്ത്രിയുമായി  ചര്‍ച്ച നടത്തിയിരുന്നു. പ്രവാസികളുടേതായ സ്വത്തുവകകള്‍ അന്യാധീനപ്പെട്ടു പോവുന്ന ഇന്നത്തെ സാഹചര്യത്തെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു . ഈ പ്രശ്‌നം ഉന്നയിച്ചു ഫൊക്കാനയിലേക്ക് വന്ന പല പരാതികളെക്കുറിച്ചും ചര്‍ച്ചയില്‍ സൂചിപ്പിച്ചു. പ്രവാസികളുടെ പ്രോപ്പര്‍ട്ടി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരള സര്‍ക്കാരിനുണ്ടെന്നും അതിനുള്ള നടപടികള്‍ എടുക്കണമെന്നും ഫൊക്കാന അധികൃതര്‍ ആവശ്യപ്പെട്ടു. പ്രവാസികളുടെ സ്വത്തുക്കള്‍ സംരക്ഷിക്കുവാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുമായി ഒരു പ്രത്യേക പ്രവാസി ട്രിബ്യുണല്‍ സ്ഥാപിക്കണമെന്നും ഫൊക്കാന മുഖ്യമന്ത്രിയോട് പറഞ്ഞു.ഫൊക്കാനയുടെ നാഷണല്‍ കണ്‍വെന്‍ഷന്റെ മൂന്നാം ദിവസം ജൂലൈ 7 ന് കേരള മുഖ്യമന്ത്രി ഫിലാഡല്‍ഫിയയില്‍ എത്തും. ഫൊക്കാന അധികൃതരുമായി മുന്‍പ് നടത്തിയ ചര്‍ച്ചകളില്‍ ഈ ആശയം പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അന്ത്യം വരുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഫൊക്കാനയും ഓരോ പ്രവാസികളും. ഫൊക്കാനയുടെ അഭ്യര്‍ത്ഥന മാനിച്ചു മുഖ്യമന്ത്രി വേണ്ട നടപടി എടുക്കുമെന്ന വിശ്വാസത്തിലാണ് എല്ലാവരും.

രണ്ട മികച്ച ആശയങ്ങള്‍ കേരളാ മുഖ്യമന്ത്രിയുടെ മുന്‍പില്‍ അവതരിപ്പിക്കുകയും അവ വിജയം കാണുന്നതിന്റെയും സന്തോഷത്തിലാണ് ഷാജി വര്‍ഗീസ് .രണ്ടു പദ്ധതികളും ലോക പ്രവാസികളുടെ നന്മ മുന്‍പില്‍ കണ്ടിട്ടുള്ള പദ്ധതികള്‍ ആയതു കൊണ്ട് കേരളാ മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ അവയ്ക്ക് അംഗീകാരം ലഭിക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു . 
ഫൊക്കാന - കേരള ടൂറിസം, പ്രവാസി ട്രിബ്യുണല്‍ പ്രോജക്ടുകള്‍ നാളെയുടെ മുതല്‍ കൂട്ടാകും: ഷാജി വര്‍ഗീസ് ഫൊക്കാന - കേരള ടൂറിസം, പ്രവാസി ട്രിബ്യുണല്‍ പ്രോജക്ടുകള്‍ നാളെയുടെ മുതല്‍ കൂട്ടാകും: ഷാജി വര്‍ഗീസ് ഫൊക്കാന - കേരള ടൂറിസം, പ്രവാസി ട്രിബ്യുണല്‍ പ്രോജക്ടുകള്‍ നാളെയുടെ മുതല്‍ കൂട്ടാകും: ഷാജി വര്‍ഗീസ് ഫൊക്കാന - കേരള ടൂറിസം, പ്രവാസി ട്രിബ്യുണല്‍ പ്രോജക്ടുകള്‍ നാളെയുടെ മുതല്‍ കൂട്ടാകും: ഷാജി വര്‍ഗീസ്
Join WhatsApp News
Kazhchakkaran 2018-07-03 09:15:47
ഫൊക്കാനയ്ക്കു ഇങ്ങനെയൊരു ട്രഷറർ ഉണ്ടെന്നു ഇപ്പോഴെങ്കിലും നാട്ടുകാർക്ക് ബോധ്യമായി. രണ്ടു വർഷം മുൻപ് ട്രഷറർ ആയ ശേഷം തിരുവന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഖാദറിട്ടു ഫോട്ടോക്ക് ഫേസ് ചെയ്തു പത്ര മാധ്യമങ്ങളിൽ കണ്ട പരിചയം മാത്രമേ ഉള്ളു.കണക്കുകൾ ഒന്നും കണ്ടിട്ടില്ലാത്തതിനാൽ റിപ്പോർട്ട് നേരത്തെ കൂട്ടി വായിച്ചു നോക്കിക്കോണം. പരിചയമില്ലാത്ത പണിയായതുകൊണ്ടു പറഞ്ഞന്നേ ഉള്ളു. ഈ പണി കഴിഞ്ഞാൽ ഡള്ളാസിലോ മറ്റോ ഒരെണ്ണം ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്ക്.
Joseph V Thomas 2018-07-05 04:13:52
Dear "Kazhchakkaran"...... (Bad comments).....   Why you are criticizing others when they are trying to make an effort to get involved in some form of Community projects ?   Such ludicrous criticism is not appreciated. You should appreciate their efforts in getting something done, which you and I cannot do!!! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക