Image

അന്താരാഷ്ട്ര യോഗാ ദിനം ഗ്രീന്‍ബര്‍ഗില്‍ വിപുലമായി കൊണ്ടാടി

ജോയിച്ചന്‍ പുതുക്കുളം Published on 02 July, 2018
അന്താരാഷ്ട്ര യോഗാ ദിനം ഗ്രീന്‍ബര്‍ഗില്‍ വിപുലമായി കൊണ്ടാടി
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടേയും, ഇന്ത്യന്‍ കോണ്‍സുലേറ്റിന്റേയും, ഗ്രീന്‍ബര്‍ഗ് പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ നാലാമത് അന്താരാഷ്ട്ര യോഗാദിനം വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ (ന്യൂയോര്‍ക്ക്) ഗ്രീന്‍ബര്‍ഗ് റിച്ചാര്‍ഡ് പ്രസര്‍ പാര്‍ക്കില്‍ ജൂണ്‍ 23-നു നൂറിലധികം തദ്ദേശവാസികളായ യോഗ അനുയായികളുടെ സജീവ സാന്നിധ്യത്തില്‍ ആഘോഷിച്ചു.

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റേയും ഗ്രീന്‍ബര്‍ഗ് പാര്‍ക്‌സ് ആന്‍ഡ് റിക്രിയേഷന്റേയും സപ്പോര്‍ട്ടോടുകൂടി യോഗാദിന പരിപാടികള്‍ പ്ലാന്‍ ചെയ്തു. വളരെയേറെ ഉത്സാഹത്തോടുകൂടി ഈ പ്രോഗ്രാം ടൗണിന്റെ പരിപാടിയായി തന്നെ നടത്താനും അതിനുള്ള വേദിയും, യോഗയില്‍ ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കുന്നതിനായി ഗ്രീന്‍ബര്‍ഗ് നേച്ചര്‍ സെന്ററില്‍ ആഴ്ചയില്‍ രണ്ടു ദിവസം യോഗ പരിശീലനം നടത്തുന്നതിനുള്ള സൗകര്യവും പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്‍ കമ്മീഷണര്‍ ജെറാള്‍ഡ് ബൈറിനും, ഗ്രീന്‍ബര്‍ഗ് നേച്ചര്‍ സെന്റര്‍ ഡയറക്ടര്‍ മാര്‍ഗരറ്റ് ഗോള്‍ഡ് ബെര്‍ഗുമായി സംസാരിച്ച് ടൗണ്‍ സൂപ്പര്‍വൈസര്‍ മിസ്റ്റര്‍ പോള്‍ ഫെയ്‌നര്‍ ഏര്‍പ്പാടാക്കി. ഇതികൂടാതെ ടൗണിന്റേയും നേച്ചര്‍ സെന്ററിന്റേയും കലണ്ടറിലെ സോഷ്യല്‍ മീഡിയയിലും പ്രസിദ്ധീകരിച്ചും യോഗ ദിനത്തിനായി ഗ്രീന്‍ബര്‍ഗ് ടൗണ്‍ ടീം നിര്‍ലോഭമായി ചെയ്തുതന്ന സഹായങ്ങള്‍ ശ്ശാഘനീയമാണ്.

യോഗദിനത്തില്‍ പ്രൊജക്ട് സെല്‍ഫ് യു.എസ്.എ, യോഗ ട്രെയിനര്‍ ഗുരു പ്രീത് കൗര്‍, ഡോ. വിമല ഭട്ട്, ഗുരു ദിലീപ് കുമാര്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് ശിവദാസന്‍ നായര്‍ എന്നിവര്‍ യോഗ ലീഡ് ചെയ്തു.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനെ പ്രതിനിധീകരിച്ച് കൗണ്‍സില്‍ ദേവദാസന്‍ നായര്‍, ഗ്രീന്‍ബര്‍ഗ് ടൗണ്‍ സൂപ്പര്‍വൈസര്‍ പോള്‍ ഫെയ്‌നര്‍, പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്‍ കമ്മീഷണര്‍ ജെറാള്‍ഫ് ബൈറന്‍ എന്നിവര്‍ ഗ്രീന്‍ബര്‍ഗ് നിവാസികളോടൊപ്പം ആദ്യാവസാനം യോഗയില്‍ പങ്കെടുത്തു.

വൈറ്റ് പ്ലെയിന്‍സ് ഹോസ്പിറ്റല്‍ യോഗ മാറ്റുകളും, ഇന്ത്യന്‍ കോണ്‍സുലേറ്റ് ടീ ഷര്‍ട്ടുകളും നല്‍കി ഈ പരിപാടിയെ സപ്പോര്‍ട്ട് ചെയ്തതും ഇത്തരുണത്തില്‍ സ്മരണീയമാണ്.

പ്രവചനത്തെ തെറ്റിച്ച് മനോഹരമായ കാലാവസ്ഥയും പരിപാടിയുടെ വിജയത്തിന് അനുകൂലമായി. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ശിവദാസന്‍ നായര്‍ എല്ലാവരേയും സ്വാഗതം ചെയ്തു. ഡോ. ഭാവന പഹ്വ നന്ദിയും രേഖപ്പെടുത്തി. ഡോ. ജയശ്രീ നായര്‍ എം.സി ആയിരുന്നു.

അന്താരാഷ്ട്ര യോഗാ ദിനം ഗ്രീന്‍ബര്‍ഗില്‍ വിപുലമായി കൊണ്ടാടിഅന്താരാഷ്ട്ര യോഗാ ദിനം ഗ്രീന്‍ബര്‍ഗില്‍ വിപുലമായി കൊണ്ടാടിഅന്താരാഷ്ട്ര യോഗാ ദിനം ഗ്രീന്‍ബര്‍ഗില്‍ വിപുലമായി കൊണ്ടാടിഅന്താരാഷ്ട്ര യോഗാ ദിനം ഗ്രീന്‍ബര്‍ഗില്‍ വിപുലമായി കൊണ്ടാടിഅന്താരാഷ്ട്ര യോഗാ ദിനം ഗ്രീന്‍ബര്‍ഗില്‍ വിപുലമായി കൊണ്ടാടിഅന്താരാഷ്ട്ര യോഗാ ദിനം ഗ്രീന്‍ബര്‍ഗില്‍ വിപുലമായി കൊണ്ടാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക