Image

ഇരുപത്തിമൂന്നാമത് ചര്‍ച്ച് ഓഫ് ഗോഡ് സമ്മേളനത്തിനു ഒരുക്കങ്ങള്‍ പൂര്‍ണ്ണം

Published on 02 July, 2018
ഇരുപത്തിമൂന്നാമത് ചര്‍ച്ച് ഓഫ് ഗോഡ് സമ്മേളനത്തിനു ഒരുക്കങ്ങള്‍ പൂര്‍ണ്ണം
ഡാളസ്: വടക്കേ അമേരിക്കയിലെ ചര്‍ച്ച് ഓഫ് ഗോഡ് സഭാ വിശ്വാസികളുടെ വാര്‍ഷിക സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ 1922 വരെ നടക്കുന്ന ആത്മീക സമ്മേളനങ്ങള്‍ക്ക് ഒക്കലഹോമ ഷെറാട്ടണ്‍ മിഡ്വെസ്റ്റ് സിറ്റി ഹോട്ടലും,അനുബന്ധ ഹോട്ടല്‍ സമുച്ചയങ്ങളുമാണു വേദിയാകുന്നത്. സംഘടനാ നേതൃത്വപാടവമുള്ള അനുഗ്രഹീതമായ ദേശീയ പ്രാദേശിക സമിതി ഈ ചതുര്‍ദിനസമ്മേളനങ്ങള്‍ കുറ്റമറ്റതാക്കുവാന്‍ ആണു പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. പാസ്റ്റര്‍മാരായ ബിഷപ്പ് ഇസ്മായേല്‍ ചാള്‍സ്, പി. സി. ചെറിയാന്‍, ബെഞ്ചി മാത്യു, വി. ഓ. വര്‍ഗ്ഗീസ്. റെജി ശാസ്താം കോട്ട, ജോയല്‍ റ്റാലി, ഇവാ.സാജു മാത്യു എന്നിവരെ കൂടാതെ സിസ്റ്റര്‍ സാറ ജോര്‍ജ്ജ് ലേഡീസ് മീറ്റിംഗിലും പ്രധാന പ്രസംഗകരായെത്തും. മലയാളി പെന്തക്കൊസ്തുകാര്‍ക്ക് സുപരിചിതനായ ഇവാ. സാംസണ്‍ ചെങ്ങന്നൂരിന്റെ നേതൃത്വത്തില്‍ പ്രത്യേക ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. യുവജനങ്ങളുടെ ഇടയില്‍ സംഗീതത്തിലൂടെയും, വചന ശുശ്രൂഷയിലൂടെയും സുവിശേഷമെത്തിക്കുന്ന ഷെല്‍ഡണ്‍ ബംഗാരയുടെ സാന്നിദ്ധ്യവും ഈ കോണ്‍ഫ്രന്‍സിനു മാറ്റ് കൂട്ടും.

അമേരിക്കന്‍ ഐക്യനാടുകളില്‍ ചിതറിപാര്‍ക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് സഭാ വിശ്വാസികളുടെ 23?!ാം മത് ദേശീയ സമ്മേളനത്തിനാണു ഒക്കലഹോമ വേദിയാകുന്നത്. 1995ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് ദീര്‍ഘവീക്ഷണത്തോടെ ആരംഭിച്ച ഈ സമ്മേളനങ്ങള്‍ക്ക് ഇത് രണ്ടാം തവണയാണു ഒക്കലഹോമ ആതിഥേയത്വം വഹിക്കുന്നത്. നാഷണല്‍ ഭാരവാഹികളായി പാസ്റ്റര്‍ ജെയിംസ് റിച്ചാര്‍ഡ് ( പ്രസിഡന്റ്), പാസ്റ്റര്‍ ഫിജോയ് ജോണ്‍സന്‍ ( വൈസ് പ്രസിഡന്റ്), ബ്രദര്‍ വിജു തോമസ് ( സെക്രട്ടറി), ബ്രദര്‍ ഡേവിഡ് കുരുവിള ( ട്രഷറര്‍), ഇവാ. ബെഞ്ചമിന്‍ വര്‍ഗ്ഗീസ് ( യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

വിശ്വാസജനങ്ങളില്‍ ആത്മാവിന്റെ അനുഗ്രഹമാരി ഉണ്ടാകുവാനും, ജനം ഉണര്‍ത്തപ്പെടുവാനും, പ്രസ്തുത കൂടിവരവുമൂലം സാധിതമാകുമെന്ന് കോണ്‍ഫ്രന്‍സ് ഭാരവാഹികള്‍ ആശപ്രകടിപ്പിച്ചു. കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നവരും, മറ്റ് അഭ്യുദയ കാംക്ഷികളും പ്രാര്‍ത്ഥനയില്‍ സമ്മേളനത്തെ വഹിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്ത: പ്രസാദ് തീയാടീക്കല്‍ ( നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക