Image

മാഗിന്റെ എമര്‍ജന്‍സി ജനറല്‍ ബോഡി മീറ്റിംങ് ജൂലൈ 14ന്

ഡോ.മാത്യു വൈരമണ്‍ Published on 03 July, 2018
മാഗിന്റെ എമര്‍ജന്‍സി ജനറല്‍ ബോഡി മീറ്റിംങ് ജൂലൈ 14ന്
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹൂസ്റ്റണിന്റെ(മാഗ്) 2018-ലെ എമര്‍ജന്‍ശി ജനറല്‍ ബോഡി മീറ്റിംങ്ങ് ജൂലൈ മാസം 14-ാം തീയതി ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് 1415 പാക്കര്‍ ലെയിന്‍, സ്റ്റാഫോര്‍ഡിലുള്ള കേരള ഹൗസില്‍ വച്ചു നടക്കുന്നതാണ്. മാഗിന്റെ പ്രധാന ഹാളിനോടു ചേര്‍ന്നു പിന്‍ഭാഗത്തുള്ള ഹാളിന്റെ പുതുക്കി പണി അജണ്ടയില്‍ ഉണ്ടായിരിക്കുന്നതാണ്.

മാഗിന്റെ ഓണാഘോഷം ആഗസ്റ്റ് 18-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് സ്റ്റാഫോഡിലുള്ള സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കും. കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് നാലിനു മുമ്പ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ജേക്കബിനെ അറിയിച്ചിരിക്കണം.

എല്ലാ മെമ്പര്‍മാരും ബോര്‍ഡ് അംഗങ്ങളും ജനറല്‍ ബോഡി മീറ്റിംങ്ങില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോഷ്വാ ജോര്‍ജ്, പ്രസിഡന്റ് 281-773-7988, തോമസ് മാത്യു, സെക്രട്ടറി, 281- 450-1410, ആന്‍ഡ്രൂസ് ജേക്കബ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍, 713-885-7934, ഡോ.മാത്യു വൈരമണ്‍, പി.ആര്‍.ഓ.-281-857-7538

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക