Image

ഗോസംരക്ഷണ സേനകളുടെ അക്രമം അനുവദിക്കാനാവില്ലന്ന്‌ സുപ്രീം കോടതി

Published on 03 July, 2018
ഗോസംരക്ഷണ സേനകളുടെ അക്രമം അനുവദിക്കാനാവില്ലന്ന്‌ സുപ്രീം കോടതി

ഗോസംരക്ഷണത്തിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ അരങ്ങേറുന്ന അക്രമങ്ങളും കൊലപാതകങ്ങളും അനുവദിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങള്‍ക്കുത്തരവാദി അതത്‌ സംസ്ഥാന സര്‍ക്കാരായിരിക്കുമെന്നും സുപ്രീം കോടതി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന്‌ ഉറപ്പു വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക്‌ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതോടെ ഉത്തരേന്ത്യയില്‍ പശു സംരക്ഷണ സേനകളുടെ വ്യാപകമായ അക്രമത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങളുടെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകളുടെ ചുമലിലാവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക