Image

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

Published on 03 July, 2018
അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥി മുഹമ്മദ് പ്രവേശനം നേടാനിരിക്കുന്ന ഫാറൂഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.മുഹമ്മദാണ് കേസില്‍ മുഖ്യ പ്രതി. ഇയാള്‍ ഒളിവിലാണ്. കോളജ് പ്രിന്‍സിപ്പലാണ് സസ്പെന്‍ഷന്‍ വിവരം അറിയിച്ചത്.
അതേസമയം അഭിമന്യൂവിന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ കോളേജ് കൗണ്‍സിലില്‍ തീരുമാനമായി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിയ്ക്കും ധനസഹായം നല്‍കുമെന്നും കൗണ്‍സില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക