Image

മത്തായി തെക്കേക്കുന്നേല്‍ (91) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി

Published on 03 July, 2018
മത്തായി തെക്കേക്കുന്നേല്‍ (91) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: കോതമംഗലം കോഴിപ്പള്ളി തെക്കേക്കുന്നേല്‍ പരേതരായ ചെറിയാന്റെയും ത്രേസ്യയുടെയും പുത്രന്‍ മത്തായി തെക്കേക്കുന്നേല്‍ (91) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി. കോതമംഗലം സെന്റ് ജോര്‍ജ് ഹൈകൂളില്‍ അധ്യാപകനായും ദീര്‍ഘകാലം മൂവാറ്റുപുഴയില്‍ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചു. കോതമംഗലത്ത് റബര്‍ ബിസിനസും നടത്തിയിരുന്നു.

ഞാറക്കല്‍ പുത്തനങ്ങാടി പരേതനായ പി.ജെ. ഹൊര്‍മിസിന്റെ പുത്രി മേരി ആണു ഭാര്യ. 1987-ല്‍ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് മൂന്നു പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. മക്കള്‍ക്കൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

മക്കള്‍: തെരീസ, ആലീസ്, ഹൊര്‍മീസ്, ചെറിയാന്‍. മരുമക്കള്‍: സാജു വിതയത്തില്‍, ജോസഫ് മാരാമറ്റം, ദീപ ആലപ്പാട്ട്, ജയ പുളിക്കല്‍.

കൊച്ചുമക്കള്‍: ടീന (ജോയല്‍ ജേക്കബ്), അന്നു (ആല്ബിന്‍ പയസ്), ടോമി വിതയത്തില്‍, മിന്നു (ജേബി ജേക്കബ്), ടോം ജോസഫ്, മാത്യു ഹൊര്‍മീസ്, അമല്‍ മാത്യു, ജോണ്‍ ഹൊര്‍മിസ്, മെഘാ മാത്യു, അഖില്‍ മാത്യു.

കൊച്ചുമക്കളുടെ നാലു മക്കളുമുണ്ട്.

ജൂലൈ 4 ബുധനാഴ്ച 2 മുതല്‍ 5 വരെ:വി. കുര്‍ബാനയും പൊതുദര്‍ശനവും സെന്റ് മേരീസ് സീറൊ മലബാര്‍ പള്ളിയില്‍ (5 വില്ലോ ട്രീ റോഡ്, വെസ്ലി ഹില്‍സ്, ന്യു യോര്‍ക്-10952)

സംസ്‌കാരം കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍

Contact: 845-269-5418
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക