Image

മതനേതൃത്വവും മലയാളിയും കാലോചിതമായി മാറണം (തെക്കേമുറി)

Published on 03 July, 2018
മതനേതൃത്വവും മലയാളിയും കാലോചിതമായി മാറണം (തെക്കേമുറി)
ഡാളസ്: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാംസ്കാരിക സംഘടനകള്‍ അധഃപതിച്ച് ഒരുതരം ആത്മീയ മന്ദതയിലേക്ക് ജനം വഴുതുന്നത് അനന്തര തലമുറയുടെ ഭസാംസ്കാരിക ജീര്‍ണ്ണത’യ്ക്ക് കാരണമാകുന്നുവെന്ന് പ്രശസ്ത എഴുത്തുകാരന്‍ ഏബ്രഹാം തെക്കേമുറി.

മാര്‍ത്തോമാസഭയുടെ ഡയോസിഷന്‍ രജതജൂബിലിയാഘോഷങ്ങളെവിലയിരുത്തിയും, ഓര്‍ത്തഡോക്‌സ്‌സഭയിലെ പുതിയവിവാഹനിയമങ്ങളെയും കണക്കിലെടുത്ത് ഒരു ക്രൈസ്തവ പ്രസിദ്ധീകരണത്തില്‍ എഴുതിയലേഖനത്തിലാണ് വിമര്‍ശനപരമായ കാര്യങ്ങളുംകാരണങ്ങളും വിശദീകരിച്ചിരിക്കുന്നത്.

മൂല്യച്യുതിസംഭവിച്ചിരിക്കുന്ന കേരളത്തിന്റെ പുത്തന്‍ ഉത്പന്നങ്ങളായ പുരോഹിതന്മാര്‍ സാമൂദായിക സഭാവ്യത്യാസമില്ലാതെ അമേരിക്കയിലേക്ക് ആത്മീയ ശ്രഷൂയ്ക്ക്‌വരുന്നതാണ് രണ്ടാംതലമുറയുടെ നിരാശാജനകമായ പ്രതികരണത്തിന്റെ അടിസ്ഥാനകാരണം. എന്തെന്നാല്‍ ഒരു പ്രത്യേക "കമ്യൂണിറ്റി’ ആയി ഒരു വിഭാഗത്തെ ഒതുക്കിനിര്‍ത്താനുള്ള ശ്രമമാണല്ലോ മതസാമുദായിക കെട്ടുപാടുകള്‍.

അവിടെസ്ഥലകാലബോധമില്ലാത്ത ഭആത്മീയഗുരുന്മക്കന്മാരുടെ പൂജാകര്‍മ്മം പുതുതലമുറസ്വാഗതം ചെയ്യുന്നില്ല. പ്രാക്ടിക്കല്‍ജീവിതത്തോടെയാതൊരു പൊരുത്തവുമില്ലാത്ത ഒരു "പ്രാചീന ആരാധന’യും പണപ്പിരിവും.

മുടിവെട്ടുന്നതും തുണിയുടുക്കുന്നതും തുടങ്ങി സായ്പിനെ മലയാളിയാക്കാന്‍ ശ്രമിക്കുന്ന മലയാളീകരിച്ച ഉപദേശം ഇവിടെ ഫലപ്രദമല്ല. കേരളത്തില്‍ നിന്നെത്തുന്നവരുടെ നയപരമായ തന്ത്രങ്ങളാണ് ഓണംതുടങ്ങിയ സാംസ്കാരിക ആഘോഷങ്ങളെയും ,സ്റ്റാര്‍നൈറ്റ് തുടങ്ങിയ ഭൗതികഉല്ലാസങ്ങളെയും മതസ്ഥാപനങ്ങള്‍ കൈയേറി പണപ്പിരിവ് നടത്തിആരാധനാലയങ്ങള്‍ പണിയുന്നത്. ഇത് ധാര്‍മ്മികബോധഭമില്ലായ്മയാണ്.

ഇത്തരം വിവരദോഷങ്ങളെ കൊട്ടിഘോഷിച്ചുകൊണ്ട് നടക്കുന്നവരുടെ അനന്തരതലമുറ മലയാളി സംസ്കാരമോ, അമേരിക്കന്‍ സംസ്കാരമോ ഉള്‍ക്കൊള്ളാനാകാതെ ഇവിടെഅലയുകയാണ്.
"തങ്ങളുടെകുട്ടികള്‍ വിവാഹിതരാവുന്നില്ല’യെന്ന് മുതലക്കണ്ണീര്‍ പൊഴിക്കുന്ന മാതാപിതാക്കളേ നിങ്ങള്‍തിരിച്ചറിയക, അതിനുള്ള സാംസ്കാരികബോധം നല്‍കാന്‍ നിങ്ങള്‍ വിശ്വസിച്ച്‌കൊണ്ടുനടക്കുന്ന മതപരമായ “കൂട്ടായ്മ”കള്‍ക്കില്ലയെന്നത്’.

നാല് പതിറ്റാണ്ടായിഇവിടെ സംജാതമായ ഒരു സമൂഹമാണ് മലയാളി. ഇവിടെ ജനിച്ചുവളര്‍ന്നവര്‍ ഈ സമൂഹത്തിന്റെ നേതൃത്വസ്ഥാനങ്ങള്‍ അലങ്കരിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. നിലവിലുള്ളവര്‍ ഇവിടെവസിച്ച് സ്ഥലകാലബോധം നേടി വളരട്ടെ.അല്ലാതെ ഓരോ കള്‍ട്ടുകളും അവരവരുടെ "ഇഷ്ടതാര’ങ്ങളെ കേരളത്തില്‍ നിന്ന് ഇവിടേക്ക് ഇറക്കുമതിചെയ്യരുത്. ഈ സമൂഹത്തെ വീണ്ടുംവീണ്ടും “ആദ്യാക്ഷരം” കുറിപ്പിക്കുന്നത് അവസാനിപ്പിക്കണം. ആരാധനാലയങ്ങള്‍ സാംസ്കാരികതയുടെ വിളനിലമല്ല, അന്ധവിശ്വാസങ്ങളുടെ മേച്ചില്‍പ്പുറങ്ങളാണ്.ഇത് തിരിച്ചറിയുന്ന യുവതലമുറയാണ് ഇവിടെയുള്ളത്.

എന്തിനധികം ഇന്ത്യയുടെ നയതന്ത്രകേന്ദ്രത്തില്‍ നടക്കുന്ന തോന്ന്യാസവും അഴിമതിയും സ്ഥലകാലബോധമില്ലാത്തതിന്റെ മറ്റൊരു പതിപ്പാണ്. നിയമം അറിയാതെയും, അനുസരിക്കാതെയും പുതുമുഖങ്ങള്‍ വരുത്തുന്ന വിനകള്‍ എത്ര ലജ്ജാകരം?

മറ്റൊരു പോംവഴിയും ഇല്ലാത്തതിനാല്‍ഇന്ത്യയിലേക്ക്മടങ്ങിവരേണ്ടുന്ന ഗതികേടില്‍ കഴിയുന്ന "പ്രവാസി’യുടെ പട്ടികയില്‍ പെട്ടവരല്ല അമേരിക്കയിലേക്ക് കുടിയേറിയഇന്ത്യാക്കാര്‍. ഇതുതിരിച്ചറിഞ്ഞ് മതനേതൃത്വങ്ങള്‍ പ്രവര്‍ത്തിക്കയും, ഒപ്പംസ്വതന്ത്രമായ ഭരണക്രമത്തിലേക്ക് എല്ലാ പ്രസ്ഥാനങ്ങളും തിരിയണമെന്ന് ലേഖനത്തില്‍ കാര്യകാരണസഹിതം വിവരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക