Image

ജൂലൈ നാല് (ബി.ജോണ്‍ കുന്തറ)

ബി.ജോണ്‍ കുന്തറ Published on 04 July, 2018
ജൂലൈ നാല് (ബി.ജോണ്‍ കുന്തറ)
242 വര്‍ഷങ്ങള്‍ക്കപ്പുറം, ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന അമേരിക്കന്‍ കുടിയേറ്റ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്സ്, ഒരു പ്രഖ്യാപനം പുറപ്പെടുവിച്ചു 'ഈ സംഘടിത കോളനികളും അവകാശം മുന്‍നിറുത്തി സ്വതന്ത്ര സ്വയം ഭരണമുള്ള പ്രദേശങ്ങളെന്നും ആയതിനാല്‍ തങ്ങള്‍ ബ്രിട്ടീഷ് രാജ ഭരണ മേല്‍ക്കോയ്മ ഉപേക്ഷിക്കുന്നു'



ഇവിടായിരുന്നു ഇന്നുനാം കാണുന്നതും വസിക്കുന്നതുമായ അമേരിക്കയുടെ തുടക്കം. പിന്നീടുനടന്ന യുദ്ധങ്ങളും അനേകര്‍ വരിച്ച പരിത്യാഗങ്ങളുടേയും ചരിത്ര താളുകളാണ് അമേരിക്കയുടെ അസ്തിവാരം. ഈയവസരത്തില്‍ ഒരു തിരിഞ്ഞുനോട്ടത്തിന്റെ നിഴലില്‍, ഈനാടിനും ജനതക്കും വന്ന മാറ്റങ്ങള്‍ എല്ലാവരും ഒരു തുറന്ന മനസ്സോടെ കാണണം.



അമേരിക്ക ഇന്ന് ഒരുതീവ്ര ചിന്താഗതിയുമായി മല്‍പ്പിടുത്തം നടത്തുന്നു അതെന്തന്നാല്‍ സോഷ്യലിസവും തുറന്ന രാജ്യാതിര്‍ത്തികളും. അമേരിക്കയുടെ തുടക്കം തന്നെ കുടിയേറ്റം എന്നതൊരു ചരിത്രസത്യം. അമേരിക്കന്‍ ഭരണഘടനയും ഈ യാഥാര്‍ത്ഥ്യം സ്ഥിതീകരിക്കുന്നുണ്ട്.

 ആദ്യകാല ഭരണാധികാരികള്‍ കുയേറ്റക്കാരോട് ഒരുതുല്യ മനോഭാവം കാട്ടിയിരുന്നില്ല എന്നതും വാസ്തവം. ഏഷ്യയില്‍നിന്നുമുള്ള കുടിയേറ്റക്കാരെ തടഞ്ഞതും അവരെ പീഡിപ്പിച്ചതുമെല്ലാം ചരിതപുസ്തകത്തിലുണ്ട്.

ഏതു രാഷ്ട്രത്തിന്റെയും ചരിത്ര പുസ്തകം തുറന്നു രേഖകള്‍ പരിശോധിച്ചാല്‍ കാണുവാന്‍ പറ്റും നന്‍മ്മയും തിന്മയും ഇടകലര്‍ന്ന അധ്യായങ്ങള്‍. ഇന്നത്തെ മനുഷ്യ സംസ്‌കാരത്തെയും രീതികളേയും മുന്നില്‍പ്പിടിച്ചു ചരിത്രത്തെ വിലയിരുത്തുന്നത് സത്യസന്ധതയല്ല. ചരിത്രം ഓരോരോരുത്തരുടേയും സങ്കുചിത താല്‍പ്പര്യങ്ങളുടെ വെളിച്ചത്തില്‍ വളച്ചൊടിക്കുന്ന പ്രവണതകള്‍ എല്ലായിടത്തും കാണാം.അതിനേയും നാം അനുവദിക്കരുത്.



അമേരിക്കഇന്ന്, കുടിയേറ്റക്കാരോട് അനീതികാട്ടുന്നോ എന്നൊരു  ചോദ്യം വളരെ ശക്തമായ ഭാഷയില്‍ പൊതുമേഖലകളില്‍ കേള്‍ക്കുന്നുണ്ട്. ഇവിടെ സത്യമേത് മിഥ്യഏത് എന്നതിനല്ല പ്രസക്തി. മറ്റു രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ അമേരിക്കന്‍ കുടിയേറ്റ നിയമങ്ങള്‍ എത്രയോ മെച്ചപ്പെട്ടത്. മറ്റു രാജ്യങ്ങളും കുടിയേറ്റം അനുവദിക്കുന്നുണ്ട് എന്നിരുന്നാല്‍ ത്തന്നെയും അമേരിക്കയില്‍ കിട്ടുന്ന പൂര്‍ണ്ണ അംഗീകാരം മറ്റൊരു രാജ്യത്തും ഒരുവരത്തനു കിട്ടില്ല. 

സംഭവിക്കുന്നത്, മനപ്പൂര്‍വം പലരും നിയമാനുസ്രണവും ഇല്ലീഗലുമായ കുടിയേറ്റങ്ങള്‍ തമ്മില്‍ കൂട്ടിക്കുഴക്കുന്നു പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു. അമേരിക്കയില്‍ ഇന്ന് കുടിയേറുന്നവരില്‍ ഏറ്റവും വല്യ വിഭാഗം തെക്കനമേരിക്കാന്‍ രാജ്യങ്ങളില്‍ നിന്നുമെന്നത് നിഷേധിക്കുവാന്‍ ആര്‍ക്കുപറ്റും? നിയമാനുസ്രണമായ കുടിയേറ്റം അമേരിക്കയിലിന്നും നിലനില്‍ക്കുന്നു.

അഭയാര്‍ത്ഥികളെന്ന ചിഹ്നവും തൂക്കി ആര്‍ക്കുവേണമെങ്കിലും തെക്കനതിര്‍ത്തയില്‍ എത്താം. ഇവരെയെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെ പ്രവേശിപ്പിക്കണമെന്ന നിലപാട് ഒരു രാജ്യത്തിന്റെ സുരക്ഷക്കും നിയമ പരിപാലനങ്ങള്‍ക്കും, കാലക്രമേണ സാമ്പത്തിക ഭദ്രതയേയും ബാധിക്കുകയില്ലേ ?

ഇവിടെ ഒരു സത്യസന്ധമായ ചര്‍ച്ചക്ക് ആരും തയ്യാറല്ല. മാധ്യമങ്ങളില്‍ ഒട്ടനവധി വാസ്തവങ്ങളെ വളച്ചൊടിച്ചും വാര്‍ത്തകള്‍ മിനഞ്ഞെടുത്തും പൊതുജന സമഷം സമര്‍പ്പിക്കുന്നതിലാണ് പ്രധാന ശ്രദ്ധ. രാഷ്ട്രീയക്കാര്‍ നോക്കുന്നത് കുടിയേറ്റ വാദമുഖം അടുത്തു വരുന്ന തിരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ വോട്ടുകള്‍ കൂട്ടുന്നതിന് എങ്ങിനെ ഉപകാരപ്പെടുത്താം. പൊതുജനം ഇതെല്ലാം മനസ്സിലാക്കുന്നു എന്നാശിക്കാം.

ബി ജോണ്‍ കുന്തറ 

ജൂലൈ നാല് (ബി.ജോണ്‍ കുന്തറ)
Join WhatsApp News
Vayanakaaran 2018-07-04 18:26:39
മിസ്റ്റർ കുന്തറ ട്രംപ് ഒഴിഞ്ഞുപോയാൽ ജനത്തിനു 
സമാധാനമാകും.  അവർ പിന്നെ കുഴപ്പം ഉണ്ടാക്കില്ല.
 പണം, സൗന്ദര്യം, ആരോഗ്യം,
കഴിവ് ഇതൊക്കെ  ഒരാളിനുണ്ടെങ്കിൽ 
ചുണ്ടെലിയെപ്പോലുള്ളവർ അയാളെ തുര ക്കാൻ 
നോക്കും. അളയുണ്ടാക്കുന്നവരെല്ലാം  അവരുടെ കൂടെ കൂടും. ട്രംപ് 
പെണ്ണുങ്ങളെ ഉപയോഗിച്ചു.,  മൂന്നു കെട്ടി ഇതൊക്കെ സ്വപനം 
കാണാൻ പോലും പറ്റാത്ത 
ഇഞ്ചി കടിച്ച കുരങ്ങനെപോലുള്ള നമ്മുടെ 
അച്ചായന്മാർ ട്രംപിനെ പരിഹസിക്കുന്നു.
ഹ....ഹാ. .ഹിലാരി വന്നിരുന്നെങ്കിൽ മലയാളികൾ 
എവിടെയായിരുന്നേനെ... പാവം അച്ചായന്മാർ അതോർത്ത് 
ഏങ്ങലടിക്കുന്നു. കുന്തറയും, ബോബി വർഗീസും ചുണയോടെ സത്യമായി കാര്യങ്ങൾ
 എഴുതുന്നു. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക