Image

ബോളിവുഡ്‌ നായിക സൊനാലി ബെന്ദ്രെയ്‌ക്ക്‌ ക്യാന്‍സര്‍; താരം ന്യൂയോര്‍ക്കില്‍ ചികിത്സയില്‍

Published on 04 July, 2018
ബോളിവുഡ്‌ നായിക സൊനാലി ബെന്ദ്രെയ്‌ക്ക്‌ ക്യാന്‍സര്‍;  താരം ന്യൂയോര്‍ക്കില്‍ ചികിത്സയില്‍


ഇര്‍ഫാന്‍ ഖാന്‌ ക്യാന്‍സറാണെന്ന സ്ഥിരീകരണം ബോളിവുഡിനെ ഞെട്ടിച്ചതിന്‌ പിന്നാലെ ബോളിവുഡ്‌ നായിക സൊനാലി ബെന്ദ്രെയ്‌ക്കും ക്യാന്‍സറാണെന്ന്‌ സ്ഥിരീകരിച്ചിരിക്കുകയാണ്‌. താരം തന്നെയാണ്‌ ട്വിറ്ററിലൂടെ രോഗ വിവരം അറിയിച്ചിരിക്കുന്നത്‌.

` ജീവിതം ചിലപ്പോള്‍ ഒരു പന്ത്‌ പോലെ നിങ്ങളെ തട്ടിപ്പെറിക്കും, ഈയിടെയാണ്‌ താന്‍ അറിഞ്ഞത്‌ തനിക്കും ക്യാന്‍സര്‍ എന്ന മഹാരോഗം പിടിക്കപ്പെട്ടെന്നും അത്‌ ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങളിലേക്ക്‌ വ്യാപിച്ചിരിക്കുകയാണെന്നും. കഠിനമായ വേദന അനുഭവപ്പെട്ടപ്പോഴാണ്‌ ചില പരിശോധനകള്‍ നടത്തിയത്‌.

അപ്പോഴാണ്‌ ക്യാന്‍സറാണെന്ന്‌ അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞത്‌. എന്നാല്‍ താന്‍ തളര്‍ന്നുപോയില്ല. എന്റെ കുടുംബവും, സുഹൃത്തുക്കളും എനിക്ക്‌ ധൈര്യം തന്ന്‌ എന്നോടൊപ്പം നിന്നു. അവരൊക്കെ എന്റെ കൂടെയുള്ളതിനാല്‍ താന്‍ ഭാഗ്യവതിയാണ്‌, ഓരോരുത്തര്‍ക്കും താന്‍ നന്ദിയറിയിക്കുന്നു'- സൊനാലി പറഞ്ഞു.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം താനിപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണെന്നും ഇനിയുള്ള ഓരോ ചുവടുവെപ്പിലും അര്‍ബുദത്തിനെതിരെ പൊരുതാനാണ്‌ തീരുമാനിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. വളരെ പെട്ടെന്ന്‌ തിരിച്ചറിയുകയും ചികിത്സ തേടുകയുമല്ലാതെ ഈ രോഗത്തിന്‌ മറ്റൊരു പ്രതിവിധിയില്ലന്നും താരം വ്യക്തമാക്കി. ഹം സാത്‌ സാത്‌ ഹൈന്‍, സര്‍ഫറോഷ്‌, കല്‍ ഹോ ന ഹോ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തയായ താരമാണ്‌ സൊനാലി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക