Image

ഇരുളിലേക്കൊരു ഇരുമ്പ് ഗോവണി(കവിത: അനിഷ് )

അനിഷ് Published on 04 July, 2018
ഇരുളിലേക്കൊരു  ഇരുമ്പ് ഗോവണി(കവിത: അനിഷ് )
ചുവന്ന സിറ്റി ബസില്‍ 
ഒറ്റരൂപ കണ്‍സെഷന്‍ 
കൊടുത്ത് സഞ്ചിയുമായി 
വന്നയാള്‍.

പ്രവേശന കവാടം, 
നടുത്തളം
വരാന്തകള്‍, ഇടനാഴികള്‍ 
ചതുരത്തൂണുകള്‍, 
വട്ടത്തൂണുകള്‍
മരത്തണലുകള്‍,
കൊടിത്തണലുകള്‍ 
ചാഞ്ഞും ചരിഞ്ഞും 
പ്രണയിക്കുന്ന 
ആഡിറ്റോറിയ തിണ്ണകള്‍
മരയൊച്ച മുഴക്കുന്ന 
പടികള്‍, തറകള്‍

ഇരുളിലേക്കൊരു 
ഇരുമ്പ് ഗോവണി
പിണയുന്നു.
അരിവാളിന്റെ 
കമാനത്തില്‍ 
മഴ മുറിഞ്ഞ് ചുവരില്‍ 
ചോര എഴുതുന്നു. 
ഒരു ബൈക്ക് ചീറ്റിക്കുന്നു.

നവാഗതനായ സുഹൃത്തേ
ഇന്നത്തെ പാഠം മറിക്കേണ്ടത് 
തുപ്പല്‍ തൊട്ടല്ല. ചോര തൊട്ട്.

ഇരുളിലേക്കൊരു  ഇരുമ്പ് ഗോവണി(കവിത: അനിഷ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക