Image

ആഷിക് അബുവിനെതിരെ പരാതിയുമായി പ്രവാസി മലയാളി വ്യവസായി സി ടി അബുദുള്‍ റഹ്മാന്‍, വന്‍തുകയുടെ സാമ്പത്തിക ക്രമക്കേട് കാണിച്ചെന്നാണ് പരാതി

Published on 04 July, 2018
ആഷിക് അബുവിനെതിരെ പരാതിയുമായി പ്രവാസി മലയാളി വ്യവസായി സി ടി അബുദുള്‍ റഹ്മാന്‍, വന്‍തുകയുടെ സാമ്പത്തിക ക്രമക്കേട് കാണിച്ചെന്നാണ് പരാതി
ആഷിക് അബുവിനെതിരെ പരാതിയുമായി പ്രവാസി മലയാളി വ്യവസായി സി ടി അബുദുള്‍ റഹ്മാന്‍ രംഗത്ത്. മഹേഷിന്റെ പ്രതികാരം സിനിമയുടെ നിര്‍മ്മാതാവായ സംവിധായകന്‍ ആഷിക് അബുവിനെതിരെയാണ് വന്‍തുകയുടെ സാമ്പത്തിക ക്രമക്കേട് കാണിച്ച് പരാതി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു ആണ് പരാതി നല്‍കിയിരിക്കുന്നത്.
ചിത്രത്തിനായി 2.40 കോടി രൂപയാണ് തന്റെ കമ്ബനി മുതല്‍ മുടക്കിയത്. മുതല്‍ മുടക്കിനു പുറമെ 60 ശതമാനം ലാഭവിഹിതം കൂടി നല്‍കുമെന്നായിരുന്നു കരാര്‍. എന്നാല്‍ ആകെ ലഭിച്ചതു 1.85 കോടി രൂപ മാത്രമാണെന്ന് വ്യവസായി ആരോപിക്കുന്നു. ആഷിക് അബു എംഡിയായ ഒപിഎം ഡ്രീം മില്‍ സിനിമാസും വണ്‍നെസ് മീഡിയ മില്ലും ചേര്‍ന്നാണ് മഹേഷിന്റെ പ്രതികാരം നിര്‍മ്മിച്ചത്. പല തവണയായി 1.85 കോടി രൂപ മാത്രമാണ് നല്‍കിയത്, മുതല്‍മുടക്കില്‍ തന്നെ ബാക്കി 55 ലക്ഷം രൂപ നല്‍കാനുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.
കരാറിന്റെയും പണം നല്‍കിയതിന്റെയും രേഖകളും സഹിതമാണു പരാതി. ഈ ചിത്രത്തിനു തിയേറ്റര്‍ കലക്ഷനായി എട്ടു കോടി രൂപയും, സാറ്റലൈറ്റ് ഇനത്തില്‍ നാലു കോടിയും, റീമേക്ക് അവകാശം നല്‍കിയ ഇനങ്ങളിലായി രണ്ടു കോടിയിലേറെ രൂപയും ലഭിച്ചിട്ടും ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. മധ്യസ്ഥര്‍ മുഖേനയും ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി ശ്രമിച്ചിരിന്നുവെന്നും എന്നാലും ഫലമുണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക