Image

ഡബ്യുസിസിയില്‍ നിന്ന് നടി മഞ്ജു വാരിയര്‍ രാജിവച്ചതായി വ്യാജപ്രചാരണം

Published on 04 July, 2018
ഡബ്യുസിസിയില്‍ നിന്ന് നടി മഞ്ജു വാരിയര്‍ രാജിവച്ചതായി വ്യാജപ്രചാരണം
മലയാള സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവില്‍ (ഡബ്യുസിസി)നിന്ന് നടി മഞ്ജു വാരിയര്‍ രാജിവച്ചതായി വ്യാജപ്രചാരണം. അമ്മ പ്രസിഡന്റായ നടന്‍ മോഹന്‍ലാലിനെ ഇക്കാര്യം അറിയിച്ചതായിട്ടായിരുന്നു പ്രചാരണം. എന്നാല്‍ ഇത്തരമൊരു കത്ത് ഇന്നലെ രാത്രിവരെ ഡബ്ല്യുസിസിക്കു കിട്ടിയിട്ടില്ല. കത്ത് ഒരാഴ്ച മുന്‍പു നല്‍കിയെന്നാണു പ്രചാരണം.
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയിലെ നാലു നടിമാര്‍ രാജിവച്ചിരുന്നു. യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം മുന്നോട്ടുവച്ചത് മഞ്ജുവായിരുന്നു. നടിക്കു പിന്തുണ നല്‍കുന്നതിലും സംഘടന രൂപീകരികത്കുന്നതിലും മഞ്ജു മുന്‍പന്തിയിലുണ്ടായിരുന്നു. അതിനാല്‍ തന്നെ മഞ്ജുവിന്റെ നിലപാടെന്താകുമെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു എല്ലാവരും.
ഇത്തരമൊരു സാഹചര്യത്തിലാണ് മഞ്ജു വാരിയറിന്റെ രാജി വാര്‍ത്ത സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചത്. നിലവില്‍ സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് വിദേശത്താണ് മഞ്ജു വാരിയര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക