Image

മിഷിഗണ്‍ മലയാളി അസോസിയേഷന്‍- മാത്യു ഉമ്മന്‍ പ്രസിഡന്റ്‌, ജെയ്‌സ്‌ കണ്ണച്ചാംപറമ്പില്‍ ജനറല്‍ സെക്രട്ടറി

ജോയിച്ചന്‍ പുതുക്കുളം Published on 27 March, 2012
മിഷിഗണ്‍ മലയാളി അസോസിയേഷന്‍- മാത്യു ഉമ്മന്‍ പ്രസിഡന്റ്‌, ജെയ്‌സ്‌ കണ്ണച്ചാംപറമ്പില്‍ ജനറല്‍ സെക്രട്ടറി
ഡിട്രോയിറ്റ്‌: മിഷിഗണ്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച്‌ 2012-13 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

മാത്യു ഉമ്മന്‍ (പ്രസിഡന്റ്‌), ബബ്‌ലു ചാക്കോ (വൈസ്‌ പ്രസിഡന്റ്‌), ജെയ്‌സ്‌ കണ്ണച്ചാംപറമ്പില്‍ (ജനറല്‍ സെക്രട്ടറി), ബിജു നൊച്ചിയില്‍ (ജോയിന്റ്‌ സെക്രട്ടറി), വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ (ട്രഷറര്‍) എന്നിവരാണ്‌ പുതിയ ഭാരവാഹികള്‍. ജോസ്‌ ചാഴികാട്ട്‌ (പ്ലാനിംഗ്‌ കമ്മിറ്റി), അഭിലാഷ്‌ പോള്‍ (മീഡിയ ആന്‍ഡ്‌ പബ്ലിസിറ്റി), ഫ്രാന്‍സീസ്‌ വടക്കന്‍ചേരി (മെമ്പര്‍ഷിപ്പ്‌ ആന്‍ഡ്‌ ഗ്രോത്ത്‌), ജെയിംസ്‌ തോട്ടം (ഫുഡ്‌) എന്നിവരെ വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും, മിഷിഗണിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കുമെന്നും, ആയതിലേക്ക്‌ ഏവരുടേയും സഹായ സഹകരണങ്ങളും, പ്രോത്സാഹനങ്ങളും ഉണ്ടാകണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

സെക്രട്ടറി ജെയ്‌സ്‌ കണ്ണച്ചാംപറമ്പില്‍ വാര്‍ഷിക റിപ്പോര്‍ട്ടും, കഴിഞ്ഞ വര്‍ഷത്തെ ആക്‌ടിംഗ്‌ ട്രഷറര്‍ വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ വരവ്‌ ചെലവ്‌ കണക്കുകളും, പുതിയ വര്‍ഷത്തെ ബജറ്റും അവതരിപ്പിച്ചു.

സുകുമാര്‍ അഴീക്കോടിന്റെ വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഈവര്‍ഷത്തെ പ്രധാന പരിപാടികളായ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌, സ്‌കോളര്‍ഷിപ്പ്‌, ഗ്രാന്റ്‌ പ്രോഗ്രാം എന്നിവയുടെ രൂപരേഖയും തയാറാക്കി. വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
മിഷിഗണ്‍ മലയാളി അസോസിയേഷന്‍- മാത്യു ഉമ്മന്‍ പ്രസിഡന്റ്‌, ജെയ്‌സ്‌ കണ്ണച്ചാംപറമ്പില്‍ ജനറല്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക