Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള രജിസ്‌ട്രേഷന്‍ അവസാന തീയതി മാര്‍ച്ച്‌ 31 ന്‌

ജോസ്‌ കണിയാലി Published on 27 March, 2012
ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള രജിസ്‌ട്രേഷന്‍ അവസാന തീയതി മാര്‍ച്ച്‌ 31 ന്‌
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 10-ാം തീയതി ശനിയാഴ്‌ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയുടെ ഹാളില്‍വച്ച്‌ നടത്തപ്പെടുന്ന കലാമേളയുടെ രജിസ്‌ട്രേഷന്‍ ഈ മാസം 31 ന്‌ അവസാനിക്കുമെന്ന്‌ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ അറിയിച്ചു.

നൂറുകണക്കിന്‌ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന കലാമത്സരങ്ങള്‍ വിജയിപ്പിക്കുവാന്‍ കലാമേള ചെയര്‍മാന്‍ സ്റ്റാന്‍ലി കളരിക്കമുറി, കോ ചെയര്‍മാന്‍ ജോജോ വെങ്ങാന്തറ എന്നിരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രശസ്‌തരായ വിധികര്‍ത്താക്കളുടെ വിധിനിര്‍ണ്ണയവും കൃത്യനിഷ്‌ഠയോടെ മത്സര പരിപാടികള്‍ നടത്താന്‍ കഴിവുള്ള സംഘാടകര്‍, വിശാലമായ നൃത്തവേദി, മത്സരങ്ങളുടെ വിധിനിര്‍ണ്ണയം, മത്സരങ്ങള്‍ കഴിയുമ്പോള്‍തന്നെ അറിയാനുള്ള അത്യാധുനിക സജ്ജീകരണങ്ങള്‍, എന്നിവയെല്ലാംകൊണ്ട്‌ ധന്യമായിരിക്കും ഈ വര്‍ഷത്തെ കലാമേളവേദി.
പ്രസംഗമത്സരത്തിനുള്ള വിഷയം, Spelling B Competition തുടങ്ങിയവ cmakalamela2012.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

വിശദവിവരങ്ങള്‍ക്ക്‌: ബെന്നി വാച്ചാച്ചിറ - 847 322 1973, സ്റ്റാന്‍ലി കളരിക്കമുറി 847 877 3316, ജോജോ വെങ്ങാന്തറ 847 323 6375
ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള രജിസ്‌ട്രേഷന്‍ അവസാന തീയതി മാര്‍ച്ച്‌ 31 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക