Image

ആര്‍പ്പു വിളികളും ആരവവും മുഴങ്ങുന്നു; ഫൊക്കാനാ കണ്‍വന്‍ഷനു ഇന്ന് കൊടി ഉയരുന്നു

Published on 05 July, 2018
ആര്‍പ്പു വിളികളും ആരവവും മുഴങ്ങുന്നു; ഫൊക്കാനാ കണ്‍വന്‍ഷനു ഇന്ന് കൊടി ഉയരുന്നു
ഫിലഡല്ഫിയ: ഭാരവാഹികളും പ്രവര്‍ത്തകരും അതിഥികളും എത്തിത്തുടങ്ങിയതോടെഅമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പതിനെട്ടാമത് അന്തര്‍ദേശീയ കണ്‍വന്‍ഷനുആര്‍പ്പു വിളികളും ആരവവും ഉയരുന്നു. ഇന്ന് രാവിലെ രജിസ്‌ട്രേഷന്‍ ആരംഭിക്കും

മലയാളിയുടെ ഈ ഉത്സവത്തെ വരവേല്‍ക്കാന്‍ ഫിലാഡല്‍ഫിയ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ കുട നിവര്‍ത്തിക്കഴിഞ്ഞു.

കഴിഞ്ഞ തവണത്തേതു പോലെ തന്നെ തെരഞ്ഞെടുപ്പ് ആരവങ്ങള്‍ ഉണ്ടെങ്കിലും കേരളാമുഖ്യമന്ത്രി ഫൊക്കാന കണ്‍ വന്‍ഷനുഎത്തുന്നു എന്നതാണ്കണ്‍വന്‍ഷന്റെ ഹൈലൈറ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി കെ.കെ ഷൈലജ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, നാല്‍ എം.എല്‍.എമാര്‍ തുടങ്ങിരാഷ്ട്രീയ സാംസ്‌കാരിക, സാമൂഹ്യ, ചലച്ചിത്ര മേഖലകളിലെ നിരവധി വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ ആണ് ഈ മഹാ സംഗമം നടക്കുക.

ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, സംവിധായകന്‍ എം.എ. നിഷാദ് തുടങ്ങിയവര്‍ ഇന്നലെ രാത്രിയോടെ എത്തി.

ഇന്ന് വൈകിട്ട് മെഗാതിരുവാതിര, ഘോഷയാത്ര എന്നിവയോടെമൂന്നു ദിന മഹോല്‍സവത്തിനു കൊടികയറും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറാണു കണ്വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക.

നാളെ വൈകിട്ട് സമ്മേളനത്തില്‍ മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പ്രസംഗിക്കും.

ശനിയാഴ്ച ബിസിനസ് സെമിനാറില്‍ പ്രസ്ംഗിക്കുന മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് സമാപന സമ്മേളനത്തില്‍ പ്രസംഗിക്കും.
22 വര്‍ഷം മുന്‍പ് ഡാലസില്‍ നടന ഫൊക്കാന കണ്‍ വന്‍ഷനില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പങ്കെടുത്തപ്പോള്‍ കൂടെ പിണറായിയും ഉണ്ടായിരുന്നു.

ഫൊക്കാനയുടെ ഈ നാഷണല്‍ കണ്‍വെന്‍ഷന്‍ ആഘോഷങ്ങളുടെ വേദിമാത്രമല്ല ഒരുക്കുന്നത്, മറിച്ചു അമേരിക്കന്‍ മലയാളികള്‍ക്ക് ഫലപ്രദമായ ആശയങ്ങള്‍ പങ്കുവെക്കാനുള്ള ഇടം കൂടിയാണ്. പ്രേക്ഷകരുടെ ആസ്വാദനത്തിനൊപ്പം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുകയാണ് ഫൊക്കാന. മെഗാതിരുവാതിര, ഇന്‍ഡോര്‍ ഗെയിംസ്, മാജിക് ഷോ തുടങ്ങി കാണികളെ കോരിത്തരിപ്പിക്കുന്ന പരിപാടികള്‍ക്ക് പുറമെ മീഡിയ, ടുറിസം, ബിസിനെസ്, നേഴ്‌സിംഗ്, മീഡിയ, നഗരസംഗമം-ഗ്രാമ സംഗമം, മതസൗഹാര്‍ദം,എന്നീ വിഷയങ്ങളില്‍ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.

അമേരിക്കന്‍ മലയാളികള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഉല്‍സവത്തിന്റെ തൂടക്കമാണിന്ന്.

ആര്‍പ്പുവിളികളും ആരവങ്ങളും നിറഞ്ഞ ഈ ആഘോഷരാവ് മൂന്നു സന്ധ്യകള്‍ പിന്നിട്ട് ജൂലൈ 8 ന് സമാപിക്കും.
ആര്‍പ്പു വിളികളും ആരവവും മുഴങ്ങുന്നു; ഫൊക്കാനാ കണ്‍വന്‍ഷനു ഇന്ന് കൊടി ഉയരുന്നു
ആര്‍പ്പു വിളികളും ആരവവും മുഴങ്ങുന്നു; ഫൊക്കാനാ കണ്‍വന്‍ഷനു ഇന്ന് കൊടി ഉയരുന്നു
ആര്‍പ്പു വിളികളും ആരവവും മുഴങ്ങുന്നു; ഫൊക്കാനാ കണ്‍വന്‍ഷനു ഇന്ന് കൊടി ഉയരുന്നു
ആര്‍പ്പു വിളികളും ആരവവും മുഴങ്ങുന്നു; ഫൊക്കാനാ കണ്‍വന്‍ഷനു ഇന്ന് കൊടി ഉയരുന്നു
ആര്‍പ്പു വിളികളും ആരവവും മുഴങ്ങുന്നു; ഫൊക്കാനാ കണ്‍വന്‍ഷനു ഇന്ന് കൊടി ഉയരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക